होलिका दहन 2022 - Holika Dahan 2022 In Marathi

Author: Vijitha S |Updated Fri, 11 Mar 2022 09:15 AM IST

നിറങ്ങളില്ലാത്ത ജീവിതം ഐസിംഗ് ഇല്ലാത്ത കേക്ക് പോലെയാകും. നിറങ്ങളുടെ ഉത്സവം ആണ് - ഹോളി! ഈ ഉത്സവം ഈ വർഷം മാർച്ച് 17-ന് ഹോളിക ദഹനോടെ ആരംഭിക്കും, തുടർന്ന് 2022 മാർച്ച് 18-ന് അല്ലെങ്കിൽ ഹോളി.


അസ്‌ട്രോസാജ് എല്ലാ സുപ്രധാന സംഭവങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ധാരാളം വിവരങ്ങൾക്കൊപ്പം, നിർദ്ദേശങ്ങളും നൽകുന്നു, വ്യത്യസ്‌ത രാശിക്കാർക്ക് ഈ വർഷത്തെ ഹോളി ദിനത്തിൽ വിവിധ ദോഷങ്ങളിൽ നിന്ന് മുക്തി നേടാനുള്ള പരിഹാരങ്ങൾ ഉപയോഗിച്ച് അവരെ പ്രബുദ്ധരാക്കുന്നതിനായി ഈ ബ്ലോഗ് തയ്യാറാക്കിരിക്കുന്നു. അതിനാൽ അവസാനം വരെ വായിക്കുക!

നിറങ്ങളുടെ ഉത്സവം , എല്ലാ വർഷവും പൂർണ്ണചന്ദ്രനുശേഷം മാർച്ച് ആദ്യം ഭൂമിയുടെ ഫലഭൂയിഷ്ഠതയുടെയും നല്ല വിളവെടുപ്പിന്റെയും ഉത്സവമാണിത്. മറ്റെല്ലാ ആഘോഷങ്ങളെയും പോലെ ഹോളിക്കും ഒരു ഐതിഹ്യമുണ്ട്. ഇത് വായിക്കാം!!

ഹോളി ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു ഐതിഹ്യങ്ങൾ

ഐതിഹ്യമനുസരിച്ച്, ഹിരണ്യകശ്യപ് എന്ന ഒരു അസുരരാജാവ് തന്റെ വിഷ്ണു ഭക്ത പുത്രനായ പ്രഹലാദനെ വെറുത്തിരുന്നു. അതിനാൽ സ്വന്തം മകനെ കൊല്ലാൻ പദ്ധതിയിട്ടു. ഹിരണ്യകശ്യപിന്റെ സഹോദരി ഹോളിക പൊള്ളലേൽക്കുന്നതിൽ നിന്ന് പ്രതിരോധശേഷിയുള്ള ഒരു വസ്ത്രം ധരിച്ച് പ്രഹലാദനോടൊപ്പം ഒരു ചിതയിൽ ഇരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി, ഹോളിക വെന്തുമരിച്ചു, പരിക്കുകളൊന്നും കൂടാതെ പ്രഹലാദൻ പുറത്തു വന്നു. അതിനാൽ, ഈ ദിനത്തെ അനുസ്മരിക്കാൻ, രാജ്യത്തുടനീളമുള്ള ആളുകൾ ഹോളിയുടെ തലേന്ന് തീ കത്തിക്കുന്നു. ഈ ദിവസം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു.

ഹോളിയുമായി ബന്ധപ്പെട്ട് രാധയുടെയും, കൃഷ്ണന്റെയും മറ്റൊരു പ്രശസ്തമായ ഇതിഹാസമുണ്ട്, അത് ബ്രജിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ പ്രദേശങ്ങളിൽ, ഈ ഉത്സവം രംഗ് പഞ്ചമി എന്നറിയപ്പെടുന്നു, കൂടാതെ രാധയുടെയും, കൃഷ്ണന്റെയും ദിവ്യ പ്രണയത്തെ ഓർമ്മക്കായി ആഘോഷിക്കുന്നു. പൂതന എന്ന രാക്ഷസി തന്റെ മുലപ്പാലിൽ വിഷം കലർത്തി നൽകിയതിനെ തുടർന്ന് ശ്രീകൃഷ്ണൻ ഇരുണ്ട നിറമായി. അതിന്റെ ഓർമ്മക്കായും ഹോളി ആഘോഷിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ലാത്മർ ഹോളി ആഘോഷിക്കുന്നു, ഈ ദിവസം വീട്ടിലെ സ്ത്രീകൾ ഭർത്താവിനെയും ഭർത്താവിന്റെ സഹോദരന്മാരെയും തല്ലുകയും ചെയ്യുന്നു, ഇത് ആഘോഷത്തിന്റെ ഭാഗമാണ്.

ഹോളിയും വേദ പ്രാധാന്യവും

വേദ ജ്യോതിഷ പ്രകാരം ഹോളിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്, ഒരു വ്യക്തി ഹനുമാനോട് പ്രാർത്ഥിച്ചാൽ നെഗറ്റീവ് എനർജിയിൽ നിന്ന് മുക്തി നേടാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. നിഷേധാത്മകത അകറ്റാൻ, ഏതെങ്കിലും ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് ശർക്കരയും, കറുത്ത നൂലും സമർപ്പിക്കാം. ഇതിനുപുറമെ, "ഓം ഹനുമതേ നമഃ” എന്ന മന്ത്രം ഉരുവിട്ട് കറുത്ത നൂൽ ധരിച്ചുകൊണ്ട് നിങ്ങൾക്ക് അനുകൂലത വർദ്ധിപ്പിക്കാൻ കഴിയും. ഇത് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിൽ വയ്ക്കുന്നതിലൂടെ നിങ്ങൾക്ക് നിഷേധാത്മകതയിൽ നിന്ന് രക്ഷപ്പെടാനാകും.

ഓരോ രാശിക്കാർക്കും വ്യത്യസ്ത സ്വഭാവസവിശേഷതകളാണ്, ഈ സവിശേഷതകളെ അടിസ്ഥാനമാക്കി, ഓരോ രാശിക്കാർക്കും നിറങ്ങളുമുണ്ട് !

ഹോളിക ദഹനം ആഘോഷങ്ങൾ

ഹോളിക്ക് ഒരു രാത്രി മുമ്പ്, ഹോളിക ദഹനം ആഘോഷിക്കപ്പെടുന്നു, അവിടെ ആളുകൾ തീ കൊളുത്തുന്നത് പ്രഹ്ലാദൻ ഹോളികയോടൊപ്പം ഇരിക്കുകയും അതിൽ നിന്ന് പരിക്കേൽക്കാതെ പുറത്തു വരികയും ചെയ്യുന്നു എന്ന വിശ്വാസത്തെ ആസ്പദമാക്കിയാണ്. ഈ ചിതയിൽ, ആളുകൾ ചാണകം കൊണ്ട് നിർമ്മിച്ച ചില കളിപ്പാട്ടങ്ങൾ, പ്രഹ്ലാദനെയും ഹോളികയെയും പ്രതിനിധീകരിക്കുന്ന ചെറിയ രൂപങ്ങൾ ആ ചിതയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു. അഗ്നി ആളിക്കത്തുമ്പോൾ, വിഷ്ണുഭഗവാനോടുള്ള ഭക്തി പൂർവ്വം പ്രഹ്ലാദനെ അഗ്നിയിൽ നിന്ന് രക്ഷിച്ച കഥ പുനർനിർമ്മിക്കുന്നതിനായി ആളുകൾ പ്രഹ്ലാദന്റെ രൂപം വേഗത്തിൽ നീക്കം ചെയ്യുന്നു. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ ഇത് അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ഒരേ ചിതയിൽ ആന്റിബയോട്ടിക് ഗുണങ്ങളുമുള്ള ഇനങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് പരിസ്ഥിതിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

ഹോളിക ദഹനം ആചാരങ്ങൾ

ഹോളിക സ്ഥാപനം

നിങ്ങൾ ഹോളികയെ സൂക്ഷിക്കുന്ന സ്ഥലം വിശുദ്ധ ജലവും ചാണകവും ഉപയോഗിച്ച് കഴുകുക. മധ്യഭാഗത്ത് ഒരു മരത്തടി സ്ഥാപിക്കുക, അതിൽ ചാണകം കൊണ്ട് നിർമ്മിച്ച മാലകളും കളിപ്പാട്ടങ്ങളും ഇടുക. ഇനി ഈ കൂമ്പാരത്തിന് മുകളിൽ ചാണകം കൊണ്ട് നിർമ്മിച്ച പ്രഹ്ലാദന്റെയും ഹോളികയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക. വാളുകൾ, പരിചകൾ, ചന്ദ്രൻ, സൂര്യൻ, നക്ഷത്രങ്ങൾ, ചാണകം കൊണ്ട് നിർമ്മിച്ച മറ്റ് കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് ഈ കൂമ്പാരം അലങ്കരിക്കുക.

ഹോളിക പൂജ വിധി

ഹോളിക ദഹനത്തിൽ രാശിപ്രകാരം ചെയ്യേണ്ട പരിക്രമണം

ഹോളിക ദഹനത്തിൽ ചെയ്യേണ്ട രാശിപ്രകാരമുള്ള പരിഹാരങ്ങൾ

ഹോളിക ദഹനത്തിൽ ആഹുതി നൽകുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹോളിക ദഹന സമയത്ത് നിങ്ങൾക്ക് ചെയ്യാവുന്ന പ്രതിവിധികൾ.

മേടം

പരിഹാരം: ഹോളിക ദഹനിൽ ശർക്കര ആഹുതി സമർപ്പിക്കുക.

ഇടവം

പരിഹാരം: ഹോളിക ദഹനിൽ കൽക്കണ്ടം സമർപ്പിക്കുക.

മിഥുനം

പരിഹാരം: ഹോളിക ദഹനിൽ ഗോതമ്പ് ധാന്യം സമർപ്പിക്കുക.

കർക്കിടകം

പരിഹാരം: അരിയോ ഗോതമ്പോ ആഹുതി ആയി സമർപ്പിക്കുക.

ചിങ്ങം

പരിഹാരം: ഹോളിക ദഹനിൽ സാമ്പ്രാണി ആയി സമർപ്പിക്കുക.

കന്നി

പരിഹാരം: ഹോളിക ദഹനത്തിൽ വെറ്റിലയും, ഏലക്കായും സമർപ്പിക്കുക.

തുലാം

പരിഹാരം: ഹോളിക ദഹനിൽ കർപ്പൂരം ആഹുതി ആയി സമർപ്പിക്കുക.

വൃശ്ചികം

പരിഹാരം: ശർക്കരയുടെ ആഹുതി സമർപ്പിക്കുക.

ധനു

പരിഹാരം: ഹോളിക ദഹനിൽ കടല ആഹുതി ആയി സമർപ്പിക്കുക.

മകരം

പരിഹാരം: ഉഴുന്ന് ആഹുതി ആയി സമർപ്പിക്കുക.

കുംഭം

പരിഹാരം: കറുത്ത കടുക് ആഹുതി ആയി സമർപ്പിക്കുക.

മീനം

പരിഹാരം: ഹോളിക ദഹനിൽ മഞ്ഞ കടുക് ആഹുതി ആയി സമർപ്പിക്കുക.

ഹോളിയിൽ ഈ പരിഹാരങ്ങളിലൂടെ വിവിധ ദോഷങ്ങൾ നീക്കം ചെയ്യൂ

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Talk to Astrologer Chat with Astrologer