ധനു രാശിഫലം 2022: ധനു വാർഷിക പ്രവചനങ്ങൾ 2022

2022 ധനു രാശിഫലം ഗ്രഹങ്ങളുടെ സ്ഥാനം 2022 വർഷം മുഴുവൻ, ധനു രാശിക്കാർക്ക് ശനിയും വ്യാഴവും വ്യത്യസ്ത സൂചനകൾ പ്രധാനം ചെയ്യുന്നു. നിങ്ങൾ ജാഗ്രതയുള്ളവരും പ്രായോഗികരുമാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കഴിയും. സാമ്പത്തികത്തിന്റെയോ കാര്യത്തിൽ, സാമ്പത്തിക പ്രതിസന്ധിയിൽ അവസാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾ കൂടുതൽ വിവേകപൂർവ്വം പെരുമാറണം. വർഷത്തിന്റെ രണ്ടാം പകുതിയിൽ, നിങ്ങളുടെ കുടുംബ ജീവിതം നല്ലതായിരിക്കും. മെയ്, ഒക്ടോബർ മാസങ്ങൾ നിങ്ങൾക്ക് വളരെ പ്രയോജനകരമായിരിക്കും. വർഷത്തിന്റെ മധ്യത്തിൽ ശനി നിങ്ങളെ പ്രതികൂലമായി ബാധിക്കാം.


2022 ലെ പ്രവചനങ്ങൾ അനുസരിച്ച്, ധനു രാശിക്കാർക്ക് ഏപ്രിൽ 13 ന് വ്യാഴം നാലാം ഭാവത്തിൽ മീനം രാശിയിൽ സംക്രമിക്കും, ഏപ്രിൽ 12 -ന് രാശി അഞ്ചാം ഭാവത്തിൽ മേടം രാശിയിൽ സംക്രമിക്കും. മൂന്നാം ഭാവത്തിൽ കുംഭം രാശിയിലെ സംക്രമണം, ജൂലൈ 12 -ന്, അത് വക്രി ചലനത്തിൽ രണ്ടാമത്തെ മകരം രാശിയിലേക്ക് നീങ്ങും.

നിങ്ങളുടെ ഉദ്യോഗത്തിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും, സാമ്പത്തിക കാഴ്ചപ്പാടിൽ ഈ വർഷം നിങ്ങൾക്ക് നല്ലതായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. എല്ലാത്തരം സാമൂഹിക പ്രവർത്തനങ്ങളിലും, നിങ്ങൾ ഉത്സാഹത്തോടെ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ വർഷം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ മക്കളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങൾക്ക് സന്തോഷം ലഭിക്കും കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. ഈ വർഷം നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാൻ നിങ്ങൾ ആഗ്രഹിച്ചലും നിങ്ങളുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക നേട്ടത്തിനും ശമ്പള വർദ്ധനവിനും ഈ സമയം സാധ്യത കാണുന്നു.

ജനുവരി മാസം ധനു രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കും, അതിനാൽ അവയെ ധൈര്യത്തോടെ നേരിടേണ്ടത് ആവശ്യമാണ്. നിങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങൾ എഴുതാനും ഒരു പുതിയ സംരംഭം ആരംഭിക്കാനും ഫെബ്രുവരി മാസം നല്ല സമയമായിരിക്കും എന്ന് പറയാം.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾ നിങ്ങളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ പ്രകടനത്തിൽ നിങ്ങൾ സ്ഥിരത പുലർത്തേണ്ടതാണ്, മാസാവസാനത്തോടെ നിങ്ങൾക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ പോലുള്ള ചില ആനുകൂല്യങ്ങൾക്ക് നിങ്ങൾക്ക് വഴിയൊരുക്കും. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്.

മെയ്, ജൂലൈ മാസങ്ങൾ നിങ്ങൾ ആവേശകരമായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചുറ്റുമുള്ള അന്തരീക്ഷം നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും, നിങ്ങളുടെ ശാരീരികവും മാനസികവുമായ അവസ്ഥ ഈ മാസം വളരെ മികച്ചതായി തന്നെ തുടരും.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ നിങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും, ഇത് ദാമ്പത്യ സന്തോഷത്തിന് വഴിവെക്കും. സെപ്റ്റംബർ മാസത്തിന്റെ മധ്യത്തിൽ നിങ്ങൾക്ക് വലിയ സാമ്പത്തിക ചെലവുകൾക്ക് സാധ്യത കാണുന്നു.

വർഷത്തിന്റെ അവസാന സമയങ്ങളിൽ നിങ്ങൾ ജോലിയിൽ നിന്ന് കുറച്ച് സമയം വിശ്രമിക്കാൻ കണ്ടെത്തേണ്ടതാണ്. സാമ്പത്തികമായി നല്ലൊരു സമയം ആയിരിക്കും, കൂടാതെ 2022 അവസാന മാസങ്ങൾ നിങ്ങൾക്ക് കൂടുതൽ അനുകൂലമാകും. നിങ്ങൾക്ക് ആന്തരിക സമാധാനം ലഭിക്കും.

2022 വർഷം ധനു രാശിക്കാർക്ക് വളരെ മൊത്തത്തിൽ അനുകൂലമായിരിക്കും, വർഷം മുഴുവനും വ്യാഴത്തിന്റെ സ്ഥാനം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് ഈ വർഷം ചില ഉയർച്ച-താഴ്ചക അനുഭവപ്പെടാം. കുംഭ രാശിയിലെ ശനിയുടെ സ്ഥാനം ഉള്ളപ്പോൾ നിങ്ങൾ കാര്യങ്ങളിൽ സ്ഥിരത കൊണ്ടുവരാൻ ശ്രമിക്കേണ്ടതാണ്, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലെത്താൻ ഇത് നിങ്ങളെ നയിക്കും. ധനു രാശിക്കാർക്കും ഇത് തികച്ചും യാഥാർത്ഥ്യബോധമുളവാക്കുന്ന ഒരു സമയമായിരിക്കും, ഈ വർഷം നിങ്ങളുടെ ദീർഘകാലകാലമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാപ്പെടാനും സാധ്യത കാണുന്നു.

ധനു രാശിക്കാർക്ക് ഈ വർഷം കൂടുതൽ മികച്ചതായിരിക്കും. ഈ വർഷം ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ വിജയിക്കും. ധനു രാശിക്കാർക്ക് അവരുടെ പഠനത്തിൽ മികച്ച വിജയം ലഭിക്കും, വിദേശയാത്രയും നിങ്ങളുടെ യോഗത്തിൽ കാണുന്നു, മകരം രാശിയുടെ രണ്ടാം ഭാവത്തിൽ ശനിയെ സ്ഥാനം പിടിക്കുമ്പോൾ ഈ വർഷം നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വർഷം മുഴുവനും നല്ല ആരോഗ്യകരമായും. സന്തോഷകരമായും തുടരും. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന കേതു ചില ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ധനു രാശിക്കാരുടെ വാർഷിക രാശിഫലം 2022 നമ്മുക്ക് കൂടുതൽ വിശദമായി വായിക്കാം.

ധനു പ്രണയ രാശിഫലം 2022

ധനുരാശിയുടെ പ്രണയ രാശിഫലം 2022 പ്രകാരം, ധനു രാശിക്കാർക്ക് പ്രണയ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് പറയാം. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും. ഈ വർഷം നിങ്ങൾക്ക് ശക്തിയും, പ്രണയവും, അധികാരവും, കുടുംബസ്ഥിരതയും പ്രധാനം ചെയ്യും. 2022 ൽ സാമൂഹിക നില മെച്ചപ്പെടും. ഈ വർഷം എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഫെബ്രുവരി നിങ്ങൾക്ക് വിവാഹം കഴിക്കാൻ ഏറ്റവും അനുകൂലമായ മാസമായിരിക്കും.

ധനു രാശിയുടെ ഔദ്യോഗിക രാശിഫലം 2022

ധനു രാശിക്കാരുടെ ഔദ്യോഗിക രാശിഫലം 2022 അനുസരിച്ച് ഇത് ഒരു ശരാശരി വർഷമായിരിക്കും. ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർ അത് മാറ്റിവയ്ക്കണം. വർഷത്തിന്റെ തുടക്കത്തിൽ, കാരണം നിങ്ങൾ പുതിയനിക്ഷേപങ്ങളും, ഊഹക്കച്ചവടങ്ങളും നടത്തുന്നത് ഒഴിവാക്കണം. ഏപ്രിൽ മുതൽ കാര്യങ്ങൾ മെച്ചപ്പെടും, പങ്കാളിത്ത ബിസിനസ്സ് നിങ്ങൾക്ക് നല്ലതായിരിക്കും.

ധനു രാശി വിദ്യാഭ്യാസ രാശിഫലം 2022

ധനു രാശിക്കാരുടെ വിദ്യാഭ്യാസ രാശിഫലം 2022 പ്രകാരം, ഈ വർഷം മത്സര പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. ഈ വർഷം നിങ്ങൾ വിദ്യാർത്ഥികൾ വിജയിക്കും. വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഭാഗ്യമായിരിക്കും. ഏപ്രിൽ വരെനിങ്ങൾ ഏതെങ്കിലും മത്സര പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും വിജയം ലഭിക്കും.

ധനു രാശിക്കാരുടെ സാമ്പത്തിക രാശിഫലം 2022

ധനു രാശിയുടെ സാമ്പത്തിക രാശിഫലം 2022 പ്രകാരം, ഈ വർഷം സമ്മിശ്ര ഫല ആയിരിക്കും. രണ്ടാം ഭാവത്തിൽ ശനിയുടെ സ്ഥാനം നിങ്ങൾ സമ്പത്ത് നേടുന്നത് തുടരുമെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങൾക്ക് ആഭരണങ്ങളിലും മറ്റും നിക്ഷേപിക്കാനും കഴിയും. പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത കാണുന്നു. കുടുംബ ചടങ്ങുകൾക്കായി നിങ്ങൾ പണം ചിലവഴിച്ചേക്കാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നഷ്ടത്തിലേക്ക് നയിക്കാം.

ധനു രാശിയുടെ കുടുംബ രാശിഫലം 2022

ധനു രാശിയുടെ കുടുംബ രാശിഫലം 2022 പ്രകാരം, നിങ്ങളുടെ ജീവിതം വളരാനും വികസിക്കാനും കഴിയും. 2022 വർഷം പുതിയ അനുഭവങ്ങൾ ഉണ്ടാകുകയും നിങ്ങൾക്ക് അറിയാത്ത പലതും പഠിക്കാനും കഴിയും. കുട്ടികളിലൂടെ നിങ്ങൾക്ക് ആശ്ചര്യങ്ങൾ വരാം. നിങ്ങൾക്ക് ഈ സമയം ഒരു പുതിയ ജീവിതം നയിക്കാൻ കഴിയും. ജീവിതം ചിലപ്പോൾ അപ്രതീക്ഷിതമായി മാറുന്നതിനാൽ അത് അംഗീകരിക്കാം തയ്യാറായി ഇരിക്കേണ്ടതാണ്. ഇത് കുടുംബത്തിന് നല്ല സമയമാണ്, നിങ്ങൾക്ക് വളരെ പുതിയ രീതിയിൽ കാര്യങ്ങളെ സമീപിക്കാൻ കഴിയുന്ന വിധത്തിൽ അനുഭവങ്ങൾ ഉണ്ടാകും.

ധനു രാശിയുടെ കുട്ടികളുടെ രാശിഫലം 2022

കുട്ടികളുടെ രാശിഫലം 2022 പ്രകാരം, ഈ വർഷം വർഷത്തിന്റെ തുടക്കത്തിൽ കുട്ടികളുടെ കാഴ്ചപ്പാടിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ കുട്ടികൾ കഠിനാധ്വാനത്തിലൂടെ പുരോഗതി കൈവരിക്കുന്നത് കാണുമ്പോൾ നിങ്ങൾ സന്തോഷിക്കും, നിങ്ങളുടെ രണ്ടാമത്തെ കുട്ടിഉന്നത വിദ്യാഭ്യാസത്തിനായി ശരിയായ പരിശ്രമം നടത്തിയാൽ അനുകൂല ഫലം ലഭിക്കും. ഏപ്രിൽ മാസം അഞ്ചാം ഭാവത്തിലേക്ക് രാഹു സംക്രമിക്കുമ്പോൾ, നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിലും, വിദ്യാഭ്യാസത്തിലും നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ആ കാലയളവിൽ ഗണപതി മന്ത്രം ചൊല്ലുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും.

ധനു രാശിയുടെ വിവാഹ രാശിഫലം 2022

ധനു രാശിക്കാരുടെ വിവാഹ രാശിഫലം 2022 പ്രകാരം കുടുംബവീക്ഷണത്തിന് ശുഭകരമായിരിക്കും. ശനിയുടെ സംക്രമണത്തോടെ, നിങ്ങളുടെ കുടുംബത്തിൽ അംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാകും. കുടുംബത്തിൽ ഒരു വിവാഹം അല്ലെങ്കിൽ ഒരു കുഞ്ഞിന്റെ ജനനത്തിന് സാധ്യത കാണുന്നു. ഏപ്രിലിനുശേഷം, രണ്ടാമത്തെ കുട്ടിക്ക് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയും. വ്യാഴത്തിന്റെ സ്ഥാനം നിങ്ങളിൽ ആത്മവിശ്വാസം നൽകുകയും നിങ്ങളുടെ ബന്ധം കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ദാമ്പത്യത്തിൽ അനായാസതയും സമാധാനവും നിലനിൽക്കും. പങ്കാളിയുടെ നല്ലതിലും വിഷമത്തിലും കൂടെ നിൽക്കേണ്ടതാണ് അത് നിങ്ങളുടെ ബന്ധത്തെ ശക്തമാക്കും.

ധനു രാശിയുടെ ബിസിനസ്സ് രാശിഫലം

2022 ധനു രാശി ബിസിനസ് രാശിഫലം 2022 ൽ, ശുക്രൻ ഒരു നല്ല സ്ഥാനത്തായിരിക്കും, നവംബർ മുതൽ മാർച്ച് വരെ, നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾക്ക് കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാകും, ധനകാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആരെയും അന്ധമായി വിശ്വസിക്കരുത്. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് മികച്ചതായിരിക്കും. ബിസിനസ്സിലെ നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് പൂർണ്ണ പ്രാധാന്യം നൽകും, നിങ്ങളുടെ ബിസിനസ് വിപുലീകരണത്തിൽ നിങ്ങളുടെ പങ്കാളിയുടെ സഹായം നിങ്ങൾക്ക് ലഭിക്കും. എന്നാൽ വർഷത്തിന്റെ പകുതിയിൽ നിങ്ങളുടെ ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ അവ പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഏപ്രിലോടെ കാര്യങ്ങൾ മെച്ചപ്പെടുകയും ബിസിനസ് യാത്രകൾ അനുകൂല ഫലങ്ങൾ നല്കുകയും ചെയ്യും.

ധനു രാശിയുടെ സ്വത്തും വാഹന രാശിഫലം 2022

ധനുരാശിക്കാരുടെ സ്വത്തും വാഹന രാശിഫലവും 2022 പ്രകാരം, നാലാം ഭാവത്തിൽ വ്യാഴത്തിന്റെ സ്ഥാനം നിങ്ങൾക്ക് സ്വത്ത് സമ്പാദിക്കാൻ അവസരമുണ്ടാകും, കൂടാതെ അവരുടെ പൂർവ്വിക സ്വത്ത് ലഭിക്കാനുള്ള അവസരവും ഉണ്ടാകുകയും ചെയ്യും. സ്വത്തുക്കൾ വാങ്ങുന്നതിലും നിങ്ങൾ വിജയിക്കും. വീട് അല്ലെങ്കിൽ വാഹനം വാങ്ങുന്ന നിങ്ങളുടെ സ്വപ്നം വിജയിക്കും. ഈ വർഷം നിങ്ങൾ നടത്തിയ നിക്ഷേപം നല്ല ലാഭം കൈവരിക്കും, നിങ്ങൾ ആവേശത്തോടെ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഇടപാടുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് കാര്യങ്ങൾ വ്യക്തമായി വിലയിരുത്തേണ്ടതാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നിങ്ങൾക്ക് സമ്പത്ത് ശേഖരിക്കാനും നിങ്ങളുടെ സ്വത്ത് വർദ്ധിപ്പിക്കാനും വളരെ അനുകൂലമായ സമയമായിരിക്കും.

ധനുരാശിയുടെ സമ്പത്തും ലാഭം രാശിഫലം 2022

ധനുരാശിയുടെ സമ്പത്തിന്റെയും ലാഭത്തിന്റെയും രാശിഫലം 2022 പ്രകാരം, വർഷത്തിന്റെ ആരംഭം സാമ്പത്തിക വീക്ഷണകോണിൽ ശുഭകരമായിരിക്കും. 11 -ആം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം സമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങൾക്ക് വരുമാനം ഉണ്ടാക്കും. കടങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം നേടാനാകും. വ്യാഴത്തിന്റെയും ശനിയുടെയും സ്ഥാനം ഈ വർഷം തുടർച്ചയായ സമ്പത്ത് നേടാനും, സാമ്പത്തിക സ്ഥിതി ശക്തവും മികച്ചതുമാക്കാനും കഴിയും.

ധനു രാശിയുടെ ആരോഗ്യ രാശിഫലം 2022

ആരോഗ്യ രാശിഫലം 2022 ധനു രാശിക്കാരുടെ ആരോഗ്യ രാശിഫലം 2022 പ്രകാരം, ഈ വർഷം നിങ്ങളുടെ ആരോഗ്യത്തിന് ശരാശരിയായിരിക്കും. ഈ വർഷം നിങ്ങളുടെ മുൻകാല ഇടപെടലുകളും സാമൂഹിക പ്രവർത്തനങ്ങളും മൂലം നിങ്ങൾക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിഞ്ഞേക്കില്ല, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനും സാധ്യത കാണുന്നു. നിങ്ങളുടെ ദിനചര്യ, ഭക്ഷണക്രമത്തിലും നിങ്ങൾ കൃത്യത പാലിക്കണം. അല്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഇത് വഴിവെക്കാം.

ധനു രാശിയുടെ രാശിഫലം 2022 പ്രകാരം ഉള്ള ഭാഗ്യ സംഖ്യ

ധനു രാശിക്കാരുടെ ഭാഗ്യ സംഖ്യ മൂന്നും, ഒൻപതുമാണ്, 3, 12, 21, 30 സംഖ്യകളും ഈ വർഷം അവരുടെ ജീവിതത്തിൽ പ്രത്യേക പ്രാധാന്യമുണ്ടാകും. ധനു രാശിയുടെ അധിപഗ്രഹം വ്യാഴമാണ്, 2022 വർഷം ഭരിക്കുന്നത് ബുധനാണ്, ഇത് പരസ്പരം നിഷ്പക്ഷമാണ്, അതിനാൽ ഈ വർഷം, ധനു രാശിക്കാർക്ക്, ആശയവിനിമയം നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരിക്കും, അത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. നിങ്ങളുടെ സ്വഭാവത്തിൽ വിനയം ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശിഫലം 2022: ജ്യോതിഷ പരിഹാരങ്ങൾ

2022 -ൽ, കുഴപ്പങ്ങളിൽ നിന്ന് മുക്തി നേടാനും നല്ല ഫലങ്ങൾ നേടാനും നിങ്ങൾ താഴെപ്പറയുന്ന പരിഹാരങ്ങൾ പാലിക്കേണ്ടതാണ്:

Talk to Astrologer Chat with Astrologer