വസന്തകാലം ഏപ്രിലിൽ ഉയർന്നു, ഭാഗ്യമനുസരിച്ച്, നമ്മുടെ ജാതകവും കാലാവസ്ഥയെ പ്രതിഫലിപ്പിക്കും. ആകാശം നീലയും വ്യക്തവുമാണെന്ന്, പുല്ല് പച്ചപിടിക്കുന്നു അതുപോലെ നിങ്ങളുടെ ജീവിതത്തിലെ എല്ലാം പൂക്കട്ടെ. ഏപ്രിൽ സൂര്യന്റെ മാസവും വടക്കൻ അർദ്ധഗോളത്തിലെ വളർച്ചയുമാണ്. ഏപ്രിൽ പുതിയ തുടക്കങ്ങളുടെ മാസമാണ്.
ബാനർ
രാമനവമി, ചേതി ചന്ദ്, ഉത്തരായനം, ചൈത്ര ബാദി അമാവാസി മുതൽ വൈശാഖ ബാദി അമാവാസി തുടങ്ങിയ കാര്യങ്ങളും, ഉത്സവങ്ങളും ഈ മാസം വരുന്നു. എല്ലാ പ്രധാനപ്പെട്ട ഏപ്രിൽ വ്രതവും, അവധിയും ആഘോഷിക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും ഈ ബ്ലോഗിലുണ്ട്. കൂടാതെ, 12 രാശിക്കാരുടെ പ്രതിമാസ പ്രവചനങ്ങൾ ഞങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.
നിങ്ങൾക്ക് ഈ മാസത്തേക്ക് ആവശ്യമായ എല്ലാ വിശദാംശങ്ങളുടെയും അവലോകനം ഇവിടെയുണ്ട് ഉണ്ട്. 2022-ൽ ആചരിക്കുന്ന വിവിധ ഉത്സവങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, അവധി ദിനങ്ങൾ എന്നിവ മനസിലാക്കാം.
വർഷത്തിലെ നാലാമത്തെ മാസമാണ് ഏപ്രിൽ, എന്നാൽ ജ്യോതിഷ രാശി പ്രകാരം ഇത് ആദ്യത്തെ രാശി മാസമാണ്. തൽഫലമായി, വർഷത്തിലെ മറ്റ് മാസങ്ങളെ അപേക്ഷിച്ച് കുറച്ച് സവിശേഷ സ്വഭാവങ്ങളും ഉയർന്ന മുൻഗണനയും ഉള്ള ഒരു മാസമാണ് ഏപ്രിൽ. ഏപ്രിലിൽ ജനിച്ചവർ പുറംമോടിയുള്ളവരേക്കാൾ അന്തർമുഖരാണ്. അവർ തങ്ങളേയും, മറ്റുള്ളവരേയും വളരെയധികം വിമർശിക്കുന്നു, അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർണതയ്ക്കായി പരിശ്രമിക്കുന്നു. അവർ യാത്ര ആസ്വദിക്കുന്നു. വഞ്ചകരായ ആളുകളെ ഒഴിവാക്കുന്നു. ഏപ്രിലിൽ ജനിച്ച ആളുകൾക്ക് അവരുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടാനും വെല്ലുവിളി നിറഞ്ഞ ഏത് കാര്യവും പൂർത്തിയാക്കാനും ശ്രമിക്കും. ഇവരിൽ ധാർഷ്ട്യ സ്വഭാവം ഉണ്ടാകും. ഇവർ നിങ്ങളെ വിശ്വസിക്കുന്നുവെങ്കിൽ, അവർ എപ്പോഴും നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളായിരിക്കും.
ഏപ്രിലിൽ ജനിച്ചവരുടെ ഭാഗ്യ സംഖ്യ: 9
ഏപ്രിലിൽ ജനിച്ചവരുടെ ഭാഗ്യ നിറം : സിന്ദൂരം, ചുവപ്പ്, പിങ്ക്, റോസ്
ഏപ്രിലിൽ ജനിച്ചവരുടെ ഭാഗ്യ ദിവസം : ചൊവ്വ
ഏപ്രിലിൽ ജനിച്ചവരുടെ ഭാഗ്യ രത്നം: വജ്‌റം
പരിഹാരങ്ങൾ/ നിർദ്ദേശങ്ങൾ: “ഓം ഭൗം ഭൗമയേ നമഃ“, Om Bhaum Bhaumaye Nama- ऊँ भौम भौमाये नमः ജപിക്കുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആകെ 23 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്. എന്നിരുന്നാലും, ആചരണം പൂർണ്ണമായും പ്രാദേശിക വിശ്വാസങ്ങളെയും സംസ്കാരത്തെയും ആശ്രയിച്ചിരിക്കുന്നു. പട്ടിക പരിശോധിക്കാം:
തീയതി | ദിനം | അവധിദിനം |
1 ഏപ്രിൽ, 2022 | വെള്ളി | ഒഡീഷ ദിനം |
2, ഏപ്രിൽ, 2022 | ശനി | തെലുങ്ക് പുതുവത്സരം |
2 ഏപ്രിൽ, 2022 | ശനി | ഗുഡി പട്വ, ഉഗാദി |
4 ഏപ്രിൽ 2022 | തിങ്കൾ | സാർഹുൽ |
5 ഏപ്രിൽ 2022 | ചൊവ്വ | ബാബു ജഗ്ജീവൻ റാം ജയന്തി |
10 ഏപ്രിൽ 2022 | ഞായർ | രാം നവമി |
13 ഏപ്രിൽ 2022 | ബുധൻ | ബൊഹാഗ് ബിഹു അവധി |
14 ഏപ്രിൽ 2022 | വ്യാഴം | മഹാവീർ ജയന്തി |
14 ഏപ്രിൽ 2022 | വ്യാഴം | വൈശാഖി |
14 ഏപ്രിൽ 2022 | വ്യാഴം | ഡോ അംബേദ്കർ ജയന്തി |
14 ഏപ്രിൽ 2022 | വ്യാഴം | തമിഴ് പുതുവത്സരം |
14 ഏപ്രിൽ 2022 | വ്യാഴം | മഹാ വിഷുബ സംക്രാന്തി |
14 ഏപ്രിൽ 2022 | വ്യാഴം | ബൊഹാഗ് ബിഹു |
14 ഏപ്രിൽ 2022 | വ്യാഴം | ചീറോബ |
15 ഏപ്രിൽ 2022 | വെള്ളി | വിഷു |
15 ഏപ്രിൽ 2022 | വെള്ളി | ദുഃഖവെള്ളി |
15 ഏപ്രിൽ 2022 | വെള്ളി | ബംഗാളി പുതുവർഷം |
15 ഏപ്രിൽ 2022 | വെള്ളി | ഹിമാചൽ ദിനം |
16 ഏപ്രിൽ 2022 | ശനി | ഈസ്റ്റർ ശനി |
17 ഏപ്രിൽ 2022 | ഞായർ | ഈസ്റ്റർ ഞായർ |
21 ഏപ്രിൽ 2022 | വ്യാഴം | ഗരിയ പൂജ |
29 ഏപ്രിൽ 2022 | വെള്ളി | ശബ്-ഇ-ഖദ്ർ |
29 ഏപ്രിൽ 2022 | വെള്ളി | ജുമത്ത്-ഉൽ--വിദാ |
ചൈത്ര അമാവാസി
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ചൈത്ര അമാവാസി ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസിയാണ്. ഹിന്ദുമതത്തിൽ, അത് പ്രധാനമാണ്. ഈ ദിവസം ആളുകൾ കുളിക്കുകയും, ദാനം ചെയ്യുകയും മറ്റ് മതപരമായ കാര്യങ്ങൾ നടത്തുകയും ചെയ്യുന്നു. എല്ലാ അമാവാസികളിലും എന്നപോലെ ഈ ദിവസവും പിതൃ തർപ്പണം നടത്താറുണ്ട്. ചൈത്ര അമാവാസി ദിനത്തിൽ പൂർവ്വികരുടെ മോചനത്തിനായി പിതൃ തർപ്പണം ഉൾപ്പെടെ വിവിധ മതപരമായ കാര്യങ്ങൾ നടത്തുന്നു.
ചൈത്ര നവരാത്രി, ഉഗാദി, ഘടസ്ഥാപനം, ഗുഡി പട്വ
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ചൈത്ര നവരാത്രി, ദുർഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ പൂജിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ, മാർച്ച് മാസങ്ങളിൽ ഈ മഹത്തായ ഹൈന്ദവ ഉത്സവം ആഘോഷിക്കപ്പെടുന്നു.
ഹിന്ദു പുതുവർഷമായ ഉഗാദി ഇന്ത്യയിലെ തെക്കാൻ പ്രദേശങ്ങളിലെ ആളുകൾ ആചരിക്കുന്നു. 2022 ലെ തെലുങ്ക് സംവത്സരമാണ്. പഞ്ചാംഗമനുസരിച്ച്, ഉഗാദി ചൈത്ര ശുക്ല പ്രതിപദയിലാണ് ആചരിക്കുന്നത്.
നവരാത്രിയുടെ ആദ്യ ദിവസം ഭക്തർ കലശ സ്ഥാപനം അല്ലെങ്കിൽ ഘടസ്ഥാപനം നടത്തുന്നു. ആദ്യ ദിവസം ദേവിയെ വരവേൽക്കാൻ ഘടസ്ഥാപനം നടത്തുന്നു. ഘടസ്ഥപനത്തിനായുള്ള മുഹൂർത്ത മാർഗ്ഗനിർദ്ദേശങ്ങൾ പഠിക്കുന്നതിന് മുമ്പ്, അത് എപ്പോൾ ചെയ്യണമെന്ന് അറിയേണ്ടത് പ്രധാനമാണ്.
ഗുഡി പട്വ
ഹിന്ദു പുതുവർഷത്തിന്റെ ആരംഭം ആഘോഷിക്കുന്ന മറാഠി ആഘോഷമാണ് ഗുഡി പട്വ. പഞ്ചാംഗമനുസരിച്ച്, ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിന്റെ പ്രതിപാദത്തിലാണ് നവ സംവത്സരം ആരംഭിക്കുന്നത്.
ഏപ്രിൽ 3, ഞായർ
ചേതി ചന്ദ്
സിന്ധി കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ചേതി ചന്ദ്. സിന്ധി മനുഷ്യസ്‌നേഹിയായ ആചാര്യ ജുലേലാലിന്റെ ജനനത്തെ ആദരിക്കുന്നു. സിന്ധി പുതുവത്സരം എന്നറിയപ്പെടുന്ന ഈ ഉത്സവം ചൈത്ര മാസത്തിലെ ചാന്ദ്ര പക്ഷത്തിന്റെ (ശുക്ല പക്ഷ) രണ്ടാം ദിവസത്തിലാണ് നടക്കുന്നത്. തലേന്ന് സമൃദ്ധിക്കും സമ്പത്തിനും വേണ്ടി ആളുകൾ ഭഗവാൻ വരുണനോട് പ്രാർത്ഥിക്കുന്നു. ചേതി ചന്ദ് അതിന്റെ മതപരമായ പ്രാധാന്യം മാത്രമല്ല, സിന്ധു സമുദായത്തിന്റെ പരമ്പരാഗത മൂല്യങ്ങളെയും വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്നു.
ഏപ്രിൽ 10, ഞായർ
രാമനവമി
അയോധ്യയിലെ രാജാവായ ദശരഥന് ശ്രീരാമൻ ജനിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ആഘോഷം. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് വരുന്നത്. ഉഗാദി ദിനത്തിൽ ആരംഭിച്ച വസന്ത നവരാത്രി അല്ലെങ്കിൽ ചൈത്ര നവരാത്രി വസന്തകാല ആഘോഷത്തിന്റെ സമാപനമാണ്. കൂടാതെ, ആളുകൾ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.
ഏപ്രിൽ 11, തിങ്കൾ
ചൈത്ര നവരാത്രി പാരണ
ചൈത്ര മാസത്തിലെ ചൈത്ര ശുക്ല പക്ഷത്തിലെ ദശമി തിഥിയിലാണ് ചൈത്ര നവരാത്രി പാരണ ആഘോഷിക്കുന്നത്. ചൈത്ര നവരാത്രി ഉത്സവത്തിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണിത്. നവമിയിലോ, ദശമിയിലോ പാരണ നടത്തുന്നത് ശാസ്ത്രങ്ങൾക്ക് വിരുദ്ധമാണെങ്കിലും, ചില ആളുകൾ ദശമിയെ അനുകൂലിക്കുന്നു. പല രചനകളിലും നവമി ദിനത്തിൽ വ്രതമനുഷ്ഠിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അവർ ദശമി പാലിക്കുന്നു.
ഏപ്രിൽ 12, ചൊവ്വ
കമദ ഏകാദശി
കമദ ഏകാദശി ദിവസം ഭഗവാൻ വാസുദേവന്റെ മഹത്വത്തെ ബഹുമാനിക്കുന്നു, ഈ ശുഭദിനത്തിൽ ഭഗവാനെ പൂജിക്കുന്നു. മഹാവിഷ്ണുവിനെ പൂജിക്കുന്നതിനുള്ള ഏറ്റവും നല്ല ഏകാദശി വ്രതം ഇതാണ്. ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലമായി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടുകയും, പാപങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. ഏകാദശി വ്രതത്തിന് ഒരു ദിവസം മുമ്പ്, അതായത് ദശമിയിൽ, മറ്റ് ധാന്യങ്ങൾക്കൊപ്പം ബാർലി, ഗോതമ്പ്, പരിപ്പ് എന്നിവ ഒരു നേരത്തെ ഭക്ഷണമായി കഴിക്കുകയും ഭഗവാൻ വിഷ്ണുവിനെ പൂജിക്കുകയും വേണം.
ഏപ്രിൽ 14, വ്യാഴം
പ്രദോഷ വ്രതം (എസ്)
പ്രദോഷ വ്രതം, ശിവനെ പ്രതിഷ്ഠിക്കുന്ന ദ്വൈമാസ ഉത്സവമാണ്. പതിമൂന്നാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. പരമേശ്വരനും, പാർവതിക്കുമായി ഈ ദിവസം പൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു. വിജയം, ധൈര്യം, ഭയത്തിന്റെ അഭാവം എന്നിവയെ പ്രതിനിധീകരിക്കുന്ന വ്രതമാണ് പ്രദോഷ വ്രതം.
മേട സംക്രാന്തി
ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് സൂര്യൻ സഞ്ചരിക്കുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് സന്തോഷത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കുന്നു. എല്ലാ വർഷവും ജനുവരി മാസത്തിലാണ് മകരസംക്രാന്തി ആചരിക്കുന്നത്. ഈ ദിവസം സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നു.
ഏപ്രിൽ 16, ശനി
ഹനുമാൻ ജയന്തി
ഹനുമാൻ ജയന്തി ഭഗവാന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ഈ ദിവസം ഭക്തർ വ്രതം അനുഷ്ഠിക്കുന്നു. എല്ലാ വർഷവും ചൈത്രമാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ചില പ്രദേശങ്ങളിൽ കാർത്തികയിലെ പതിനാലാം ദിവസമാണ് ഹനുമാൻ ജയന്തി അനുഷ്ഠിക്കുന്നത്.
ചൈത്രപൂർണിമ വ്രതം
ചൈത്രമാസത്തിൽ വരുന്ന പൂർണിമയാണ് ചൈത്രപൂർണിമ. ഹിന്ദു വർഷത്തിലെ ആദ്യ മാസമായതിനാൽ ഹിന്ദു മതത്തിൽ ഇതിന് പ്രാധാന്യമുണ്ട്. സത്യനാരായണ ഭഗവാന്റെ അനുഗ്രഹം തേടി ആളുകൾ ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും, രാത്രിയിൽ ചന്ദ്രദേവനെ പൂജിക്കുകയും ചെയ്യുന്നു. ചൈത്ര പൂർണിമയിൽ, ഒരു പുണ്യ നദിയിൽ സംഭാവന നൽകുന്നതിലൂടെയും കുളിക്കുന്നതിലൂടെയും ഒരു വ്യക്തിയ്ക്ക് പുണ്യം കൈവരുമെന്ന് വിശ്വസിക്കുന്നു.
ഏപ്രിൽ 19, ചൊവ്വ
സങ്കഷ്ടി ചതുർത്ഥി
ഹിന്ദു കലണ്ടർ പ്രകാരം മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആചരിക്കുന്നത്. ഭഗവാൻ ഗണപതിയെ ആദരിക്കുന്ന ഒരു ശുഭകരമായ സംഭവമാണിത്. 'സങ്കഷ്ടി' എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം 'മോചനം' അല്ലെങ്കിൽ 'കഠിനവും പരുഷവുമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടൽ' എന്നാണ്, 'ചതുർത്ഥി' എന്നാൽ 'നാലാമത്തെ അവസ്ഥ' എന്നാണ്. തൽഫലമായി, ഈ ദിവസത്തെ പൂജയും, വ്രതവും നിങ്ങൾക്ക് ശാന്തത, ഐശ്വര്യം, അറിവ് എന്നിവ പ്രധാനം ചെയ്യും.
ഏപ്രിൽ 26, ചൊവ്വ
വർദ്ധിനി ഏകാദശി
വർദ്ധിനി ഏകാദശി വ്രതം സന്തോഷത്തെയും, ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. രോഗവും, വേദനയും ശമിപ്പിക്കാനും പാപങ്ങൾ ഇല്ലാതാകാനും, ഊർജവും ഓജസ്സും വീണ്ടെടുക്കാനും ഈ വ്രതം നല്ലതാണ്. ഭഗവാൻ മധുസൂദനനെയാണ് ഈ ദിനം പൂജിക്കേണ്ടത്. വർദ്ധിനി ഏകാദശിയിലെ വ്രതാനുഷ്ഠാനത്തിന്റെ ഫലം സൂര്യഗ്രഹണ സമയത്ത് സ്വർണ്ണം ദാനം ചെയ്യുന്നതിന്റെ ഫലത്തിന് സമാനമാണ്. ഈ ദിനത്തിൽ അനുഷ്ഠിക്കുന്ന വ്രതം ഒരു വ്യക്തിയെ ഇഹത്തിലും, മരണാനന്തര ജീവിതത്തിലും സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹപ്രദമാക്കുന്നു.
ഏപ്രിൽ 28, വ്യാഴം
പ്രദോഷ വ്രതം (കെ)
പ്രദോഷ വ്രതം നിങ്ങളുടെ ആത്മാവിനെ ഉണർത്തുകയും നിങ്ങളുടെ ജീവിതത്തിൽ ബാഹ്യമായ വളർച്ചയും, സന്തോഷവും കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രദോഷ വ്രതം നിങ്ങൾ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ആചരിക്കേണ്ടതാണ്, നിങ്ങളുടെ മുൻകാല ദുഷ്പ്രവൃത്തികൾ ശുദ്ധീകരിക്കുന്നത് മുതൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒടുവിൽ നിങ്ങളെ സഹായിക്കുന്നതുവരെ ഈ വ്രതം അനുഷ്ഠിക്കുന്നത് വഴി കഴിയും. മനസ്സമാധാനത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് നല്ലത്. നിങ്ങൾക്ക് അഭിവൃദ്ധിയും, ധൈര്യവും പ്രധാനം ചെയത് നിങ്ങളിലെ ഉള്ളിലെ ഭയത്തെ ഇല്ലാതാക്കുന്നു.
ഏപ്രിൽ 29, വെള്ളി
മാസ ശിവരാത്രി
ശിവനായുള്ള ശുഭകരവും, ശക്തവുമായ വ്രതമാണ് മാസ ശിവരാത്രി. നല്ല ജീവിതത്തിനും ഭാവിക്കുമായി ഇത് പുരുഷന്മാരും, സ്ത്രീകളും അനുഷ്ഠിക്കുന്നു. രാവും, പകലും തുടർച്ചയായി ഓം നമഃ ശിവായ എന്ന ശിവമന്ത്രം ജപിക്കുന്നത് മൂലം നിങ്ങളുടെ എല്ലാ ലൗകിക മോഹങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് മോക്ഷവും, സ്വാതന്ത്ര്യവും ജീവിതത്തിലെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മോചനവും പ്രധാനം ചെയ്യുന്നു.
ഏപ്രിൽ 30, ശനി
വൈശാഖ അമാവാസി
ഹിന്ദു കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. മതവിശ്വാസമനുസരിച്ച് ഈ മാസമാണ് ത്രേതായുഗം ആരംഭിച്ചത്. ഇത് വൈശാഖ അമാവാസിയുടെ മതപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഈ ദിവസം, മതപരമായ പ്രവർത്തനങ്ങൾ, സ്നാനം, ദാനധർമ്മങ്ങൾ, പിതൃ ദർപ്പണം എന്നിവയ്ക്ക് ശുഭകരമായി കണക്കാക്കുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിവസമാണ് ശനി ജയന്തി ആചരിക്കുന്നതും.
ഏപ്രിൽ 2022: സംക്രമണം, അസ്‌തങ്ങാം, വക്രി ചലനം, നേരിട്ടുള്ള ചലനംചൊവ്വയുടെ കുംഭത്തിലെ സംക്രമം
2022 ഏപ്രിൽ 7-ന് 14:24-ന് കുംഭം രാശിയിൽ ചൊവ്വ സംക്രമിക്കുന്നു, അവിടെ അത് മെയ് 17, 2022 വരെ തുടരും.
ബുധൻ സംക്രമണം മേടത്തിൽ
ബുധൻ 2022 ഏപ്രിൽ 8-ന് വെള്ളിയാഴ്ച രാവിലെ 11:50-ന് മേടരാശിയിൽ സംക്രമിക്കും.
രാഹു സംക്രമണം 2022
രാഹു 2022 ഏപ്രിൽ 12 ന് രാവിലെ 11:18 ന് ഇടവം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കും.
കേതു സംക്രമണം തുലാം രാശിയിൽ
കേതു സംക്രമണം 2022 ഏപ്രിൽ 12 ന് രാവിലെ 11:18 ന് കേതു വൃശ്ചിക രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് നീങ്ങും.
മീനരാശിയിലെ വ്യാഴ സംക്രമണം
2022 ഏപ്രിൽ 13-ന് 11:23 AM-ന് വ്യാഴം മീനരാശിയിൽ സംക്രമിക്കും.
സൂര്യൻ മേടം രാശിയിൽ സംക്രമിക്കും
14 ഏപ്രിൽ 2022 രാവിലെ 8:33 ന് സൂര്യൻ മേടം രാശിയിൽ സംക്രമിക്കും.
ഇടവം രാശിയിലെ ബുധന്റെ സംക്രമണം
2022 ഏപ്രിൽ 25 തിങ്കളാഴ്ച 00:05 ന് ഇടവം രാശിയിൽ ബുധന്റെ സംക്രമണം നടക്കും.
മീനരാശിയിലെ ശുക്ര സംക്രമണം
ശുക്രൻ 2022 ഏപ്രിൽ 27 ന് ബുധനാഴ്ച വൈകുന്നേരം 06:06 ന് മീനരാശിയിലേക്ക് നീങ്ങും.
കുംഭ രാശിയിലെ ശനി സംക്രമണം
29 ഏപ്രിൽ 2022 രാവിലെ 09:57 ന് കുംഭ രാശിയിൽ ശനി സംക്രമിക്കും.
2022 ഏപ്രിലിലെ ഗ്രഹണംഈ മാസം, അതായത് 2022 ഏപ്രിൽ 30-ന് ഒരു ഭാഗിക സൂര്യഗ്രഹണം സംഭവിക്കും.
ഈ മാസത്തെ എല്ലാ രാശിക്കാരുടെയും ഭാവി പ്രവചനങ്ങൾമേടം: 2022 ഏപ്രിൽ പല മേഖലകളിലും വിജയം കൈവരും അതുപോലെ ചില ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഇത് ബുദ്ധിമുട്ടുള്ള നിമിഷമാണെങ്കിലും, നിങ്ങളുടെ ജോലിയിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യും. വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയെല്ലാം പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഈ സമയമ അനുകൂലമായിരിക്കും. രാഹു രണ്ടാം ഭാവത്തിലും, ശനി പത്താം ഭാവത്തിലും നിൽക്കുന്നതിനാൽ, കുടുംബത്തിൽ സമ്മർദ്ദം വർദ്ധിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വ്യാഴത്തിന്റെയും രാഹുവിന്റെയും സ്വാധീനം മൂലം സാമ്പത്തിക വശം ശക്തമാകും. ബിസിനസ്സുകാർക്ക് ഈ സമയം നല്ലതായിരിക്കും.
ഇടവം : ഈ മാസം ഈ രാശിക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല മാസമായിരിക്കും. വ്യാഴം, ചൊവ്വ, ശുക്രൻ എന്നിവയുടെ പത്താം ഭാവത്തിലെ സാന്നിധ്യം മൂലം നിങ്ങൾക്ക് ഭാഗ്യത്തിൽ നിന്ന് പൂർണ്ണമായ സഹായം ലഭിക്കും, നിങ്ങളുടെ ജോലിയിലും, ബിസിനസ്സിലും ഈ പ്രഭാവം ശ്രദ്ധേയമാകും. വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച സമയം ആയിരിക്കും. നാലാമത്തെ ഭാവത്തിൽ വ്യാഴം, ശുക്രനും, ചൊവ്വയും കൂടിച്ചേരുമ്പോൾ കുടുംബത്തിൽ പിരിമുറുക്കമുണ്ടാകും. പ്രണയ ജീവിതം സാധാരണമായിരിക്കും.
മിഥുനം: ഈ മാസം വിവിധ മേഖലകളിൽ നിങ്ങൾക്ക് അഭിവൃദ്ധി ലഭിക്കും. ഈ സമയത്ത് ബുധൻ, പത്താം ഭാവത്തിൽ നിൽക്കുന്നതിനാൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. വാണിജ്യ ലോകത്തും കാര്യമായ വികാസം ഉണ്ടാകും. വ്യാഴം ഒൻപതാം ഭാവത്തിൽ നിൽക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമായിരിക്കും. മാസാരംഭത്തിൽ ശനി രണ്ടാം ഭാവത്തിൽ ദർശനം നടത്തുന്നതിനാൽ കുടുംബ കലഹങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം അതിശയകരമായിരിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികിത്സ നടക്കുന്നുണ്ടെങ്കിൽ അത് ഫലം ചെയ്യും.
കർക്കടകം: ഈ മാസം വിവിധ മേഖലകളിൽ നിങ്ങൾ വിജയിക്കും. ചൊവ്വ വ്യാഴവുമായി എട്ടാം ഭാവത്തിൽ നിൽക്കുന്നതിനാൽ വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വിജയിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ജോലി അവസരങ്ങളും ലഭിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമായിരിക്കും. ഈ സമയത്ത് പ്രണയ ജീവിതം വെല്ലുവിളി നിറഞ്ഞതായിരിക്കും. പതിനൊന്നാം ഭാവത്തിൽ രാഹു നിൽക്കുന്നതിനാൽ നിങ്ങളുടെ വരുമാനം ഈ സമയം ഉയരും. ആരോഗ്യകരമായി അനുകൂല സമയമാണ്.
ചിങ്ങം: ഈ രാശിക്കാർക്ക് ഈ സമയം ഐശ്വര്യവും, സന്തോഷവും നിറഞ്ഞതായിരിക്കും. രാഹു പത്താം ഭാവത്തിൽ നിൽക്കുന്നതിനാൽ ജോലിസ്ഥലത്ത് ഉയർച്ച ഉണ്ടാകും. ബിസിനസുകാർക്കും ഇത് ഒരു മികച്ച സമയമായിരിക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ, വിദേശ വ്യാപാരത്തിൽ നിന്ന് ആനുകൂല്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. വ്യാഴത്തിന്റെ ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നതിനാൽ നിങ്ങളുടെ പ്രണയ ജീവിതം അഭിവൃദ്ധിപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ, സ്നേഹം കൂടുതൽ ശക്തമാകും. സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം.
കന്നി: ഈ മാസം നിങ്ങൾക്ക് സാധാരണമായിരിക്കും. എന്നിരുന്നാലും, ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഈ സമയത്ത് ബുധന്റെ എട്ടാം ഭാവത്തിലെ സ്ഥാനം ഔദ്യോഗിക രംഗത്ത് ഉയർച്ച, താഴ്ചകൾക്ക് കാരണമാകും. ജോലി സംബന്ധമായ സമ്മർദം നേരിടേണ്ടിവരും. അന്താരാഷ്ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രയോജനം ലഭിക്കും. ശുക്രൻ ആറാം ഭാവത്തിൽ നിൽക്കുന്നതിനാൽ കുടുംബജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ശനിയുമായി ചൊവ്വ ചേരുന്നത് പ്രണയ ബന്ധങ്ങളിലും ദാമ്പത്യ പ്രശ്‌നങ്ങളിലും കലഹമുണ്ടാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യകാര്യത്തിൽ ആശ്വാസം അനുഭവപ്പെടും.
തുലാം: നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ പത്താം ഭാവത്തിലെ ചൊവ്വയുടെയും, ശനിയുടെയും പൂർണ്ണ ഭാവം കാരണം ജോലിയിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ സ്ഥാപനം വിപുലീകരിക്കാൻ പുതിയ വഴികൾ കണ്ടെത്താനും നിങ്ങൾ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് കൂടുതൽ പഠിക്കാൻ താല്പര്യം തോന്നും. നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും, ചില രാശിക്കാർക്ക് അവരുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകും. അഞ്ചാം ഭാവത്തിൽ ശനിയുടെ സംക്രമവും ഏഴാം ഭാവത്തിലെ സൂര്യന്റെ സംക്രമവും മൂലം ഈ സമയത്ത് നിങ്ങൾ സാമ്പത്തികമായി ശക്തരായിരിക്കും. സർക്കാർ ജോലിയിലുള്ളവർക്ക് പ്രമോഷനുകൾ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ, സമയം അനുകൂലമായി കാണുന്നു.
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് 2022 ഏപ്രിൽ മാസം വിവിധ മേഖലകളിൽ വിജയം ലഭ്യമാകും. സൂര്യൻ അഞ്ചാം ഭാവത്തിൽ നിൽക്കുന്നതിനാൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയിൽ ചൊവ്വ, ശുക്രൻ, വ്യാഴം എന്നിവയുടെ സാന്നിധ്യം, നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള നല്ല അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. വ്യാഴം നാലാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾക്ക് നല്ല സമയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ സ്ഥിരതയുള്ളതായിരിക്കും. വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയെല്ലാം നാലാമത്തെ ഭാവത്തിലാണ്, അതിനാൽ നിങ്ങൾ ഈ സമയം കൂടുതൽ പണം സമ്പാദിക്കും. ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും.
ധനു: 2022 ഏപ്രിൽ മാസം ധനു രാശിക്ക് ശരാശരി ആയിരിക്കും. ജീവിതത്തിന്റെ ചില ഭാഗങ്ങൾ നിങ്ങളെ വിജയിപ്പിക്കാൻ കഴിയും എന്നാലും, മറ്റു ചിലവ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാം. ബുധൻ അഞ്ചാം ഭാവത്തിൽ നിൽക്കുന്നതിനാൽ ജോലിയിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും, സർക്കാർ മേഖലയിലെ വ്യക്തികൾക്ക് നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും, എന്നാൽ മത്സര പരീക്ഷകൾക്ക് പഠിക്കുന്നവർക്ക് വിജയിക്കാൻ സാധ്യതയുണ്ട്. ചില വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ തീരുമാനിച്ചേക്കാം. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഐക്യത്തോടെ വർത്തിക്കും. അഞ്ചാം ഭാവത്തിൽ ബുധന്റെ സാന്നിദ്ധ്യം നിങ്ങളുടെ പ്രണയ ജീവിതത്തിന് ഗുണം ചെയ്യും, നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾക്ക് വിശ്വാസബോധം വളർത്തും. ബിസിനസ്സിൽ, ലാഭം കൈവരും. പുതിയ ജോലി അവസരങ്ങൾ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടതാണ്.
മകരം: മകരം രാശിക്കാർക്ക് ഈ സമയത്ത് പുരോഗതിയും, വിജയവും ലഭിക്കും. ശുക്രൻ, വ്യാഴവുമായി രണ്ടാം ഭാവത്തിൽ നിൽക്കുന്നത് ജോലിയിൽ വിജയം നേടാൻ നിങ്ങൾക്ക് കഴിയും. കുടുംബത്തിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം പുലർത്താൻ കഴിയും. രണ്ടാം ഭാവത്തിൽ ശുക്രന്റെ സാന്നിധ്യം നിങ്ങൾക്ക് യഥാർത്ഥ സ്നേഹത്തിന്റെ ശക്തമായ ബോധം നൽകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ, കാര്യങ്ങൾ വളരെ സുസ്ഥിരമായി തുടരും.
കുംഭം: സാമ്പത്തികവും, ഔദ്യോഗികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട്, കുംഭം രാശിക്കാർക്ക് ഈ മാസം അനുയോജ്യമാകും. നേരത്തെയുള്ള കലഹങ്ങളിൽ കുടുംബത്തിൽ സമ്മർദ്ദം ഉണ്ടാകാം, എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ മികച്ച പരസ്പര ധാരണയുണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതം ആസ്വാദ്യകരമായിരിക്കും. ബുധൻ മൂന്നാം ഭാവത്തിൽ ആയിരിക്കും, ഇത് സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി തുടരും, നിങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ടാകും. നിങ്ങൾക്ക് ചെറിയ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
മീനം: മീനം രാശിക്കാർക്ക് ഈ സമയം സമ്മിശ്രമായിരിക്കും. ഉദ്യോഗം സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരാം. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം, നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് സമയം എളുപ്പമാകും. അഞ്ചാം ഭാവത്തിൽ ശനിയുടെ പൂർണ്ണ ഭാവം നിമിത്തം നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടിവരും. അഞ്ചാം ഭാവത്തിൽ ചൊവ്വയുടെയും, ശനിയുടെയും പൂർണ്ണ ഭാവം കാരണം പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഈ സമയം നിങ്ങൾക്ക് അനുയോജ്യമാകും. ആരോഗ്യപരമായി സമയം ആശ്വാസകരമായിരിക്കും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.