മേട രാശിയിലെ സൂര്യന്റെ സംക്രമണം : Sun Transit in Aries in Malayalam
തിങ്കളാഴ്ച 13 ഏപ്രിൽ 2020 ന് 20:14 മണിക്ക് സൂര്യന്റെ മേട രാശിയിലെ സംക്രമണം നടക്കും.
സൂര്യന്റെ സംക്രമണം ഉയർന്ന ഭാവത്തിൽ നടക്കും. സൂര്യന്റെ മേട രാശിയിലെ സംക്രമണം നിങ്ങളുടെ
ജീവിതത്തിൽ സന്തോഷവും പുരോഗതിയും പ്രധാനം ചെയ്യും. ഈ സംക്രമണം 12 രാശികളിലും എന്തെല്ലാം
മാറ്റങ്ങൾ കൊണ്ടുവരും എന്ന് കാണാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക്
ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ഈ സംക്രമണം മേടം രാശിക്കാർക്ക് അനിവാര്യമാണ്. സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവാധിപൻ ആണ്.
ഇത് ലഗ്ന ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങളുടെ മകൾക്ക് ആഡംബരങ്ങളും സുഖസൗകര്യങ്ങളും പ്രധാനം
ചെയ്യും.ജോലിയിൽ ആയാലും വിദ്യാഭ്യാസത്തിൽ ആയാലും നല്ല ഫലം കൈവരിക്കും. നിങ്ങൾക്ക് നല്ല
ബഹുമാനം കൈവരും. മേടം രാശിക്കാരുടെ പ്രണയജീവിതം മികച്ചതാകും. അവർ നിങ്ങളുടെ മനസ്സു
തുറന്നു സംസാരിക്കുകയും ഇരുവർക്കും സന്തോഷം ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ അഹങ്കാരം
വർദ്ധിക്കുമെന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.
പരിഹാരം : പതിവായി ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
മേട വാരഫലം വായിക്കൂ -
മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ഇടവം
സുര്യൻ നിങ്ങളുടെ രാശിയുടെ നാലാം ഭാവാധിപനാണ്, മേടം രാശിയിലും പന്ത്രണ്ടാം ഭാഗത്തിലും
ഉയർന്ന ഭാഗത്തിൽ വസിക്കും.വിദേശത്ത് പോകുവാൻ ഉള്ള നിങ്ങളുടെ സാധ്യതകളെ ഇത് ഉയർത്തും.
വിദേശത്തു നിങ്ങൾക്ക് ആദരവ്, ബഹുമാനം, വിജയം എന്നിവ കൈവരിക്കാൻ കഴിയും. നിയമപരമായ കാര്യങ്ങൾ
നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. നിങ്ങളുടെ ചിലവുകൾ വർദ്ധിക്കുന്നതിനുള്ള സാധ്യതകൾ
കാണുന്നു. ഇത് നിങ്ങളുടെ കുടുംബ കാര്യങ്ങൾക്കും, മതപരവും, സാമൂഹികവുമായ കാര്യങ്ങൾക്ക്
ആയിരിക്കും. അതുമൂലം ഇത് സമാധാനവും സംതൃപ്തിയും പ്രധാനം ചെയ്യും. ഉദ്യോഗാർഥികൾക്ക്
ഈ സമയം അനുകൂലമായി ഭവിക്കും. നിങ്ങളുടെ അമ്മയ്ക്കും ഈ സമയം അനുകൂലമായിരിക്കും, പേരും
പ്രശസ്തിയും സമൂഹത്തിൽ കൈവരും. ജോലിക്ക് അപേക്ഷിക്കുന്ന രാശിക്കാർക്കും ഈ സമയം അനുകൂല
മറുപടി പ്രധാനം ചെയ്യും.
പരിഹാരം : ഞായറാഴ്ച അമ്പലത്തിൽ അല്ലെങ്കിൽ പശുത്തൊഴുത്തിൽ ഗോതമ്പ്, ചെമ്പ്,
ശർക്കര എന്നിവ ദാനം ചെയ്യുക.
ഇടവം വാരഫലം വായിക്കൂ -
ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മിഥുനം
മിഥുന രാശിയിൽ സൂര്യന്റെ സംക്രമണം പതിനൊന്നാം ഭാവത്തിൽ നടക്കും. ഈ സംക്രമണം നിങ്ങൾക്ക്
ഉത്സാഹം പ്രധാനം ചെയ്യും. നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും, ബിസിനെസ്സിൽ നിന്നും നല്ല
ലാഭം കൈവരിക്കാൻ കഴിയുകയും ചെയ്യും. സമൂഹത്തിലെ ഉന്നത ആളുകളുമായി സമ്പർക്കം ഉണ്ടാവും.
പ്രതീക്ഷിക്കാത്ത ഫലം ഈ സമയം നിങ്ങൾക്ക് കൈവരും. ഉദ്യോഗാർഥികൾക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള
നിങ്ങളുടെ ബന്ധം ശക്തമാകും.പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാർ
മേഖലയിൽ നിന്നും ലാഭം കൈവരിക്കാൻ മിഥുനരാശിക്കാർ അടുത്ത യോഗമുണ്ട്. ഈ സമയം നിങ്ങളുടെ
ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം പ്രാപിക്കാൻ കഴിയും അത് നിങ്ങളുടെ ആത്മവിശ്വാസം
ഉയർത്തുകയും ചെയ്യും. നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകളുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാവും,
അത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും സമൂഹത്തിലെ നിങ്ങളുടെ പേരും പ്രശസ്തിയും ആദരവും
ഉയരും.
പരിഹാരം : എല്ലാദിവസവും ഗായത്രി മന്ത്രം 108 തവണ ചൊല്ലുക.
മിഥുനം വാരഫലം വായിക്കൂ -
മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കർക്കിടകം
മേട രാശിയുലെ സൂര്യസംക്രമണം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജോലി ശക്തമാവുകയും
അംഗീകരിക്കുകയും ചെയ്യും. ജോലിയിൽ നിങ്ങളുടെ അധികാരം വർദ്ധിക്കുകയും വരുമാനവും വർദ്ധിക്കുകയും
ചെയ്യും. നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്
നിങ്ങളുടെ കൂടപ്പിറപ്പുകൾക്കും ഈ സമയം അനുകൂലമായി ഭവിക്കും. നിങ്ങളുടെ കുടുംബത്തെ കുറിച്ച്
ഈ സമയം നിങ്ങൾ ആലോചിക്കും എങ്കിലും വേണ്ടത്ര സമയം അവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്ക്
കഴിയുകയില്ല.രണ്ടാം ഭാവധിപന്റെ പത്താം ഭാവത്തിലെ സ്ഥാനം നിങ്ങളുടെ വ്യാപാരം വിപുലീകരിക്കുന്നതിനും
ബിസിനസിൽ നിന്നും ലാഭം ഉണ്ടാക്കുന്നതിനും യോഗമുണ്ടാകും. സർക്കാരിൽ നിന്നും നേട്ടം ഉണ്ടാകുന്നതിനുള്ള
യോഗം കാണുന്നു, ചില രാശിക്കാർക്ക് വാഹനമോ വീടോ ലഭ്യമാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ
സമയം വിജയം പ്രദാനം ചെയ്യും.ഈ സമയത്ത് നിങ്ങളുടെ അച്ഛൻറെ ആരോഗ്യം കുറയുന്നതിനുള്ള സാധ്യത
കാണുന്നു.
പരിഹാരം : സൂര്യ മന്ത്രം ചൊല്ലുക : “oṃ ghṛṇi sūryāya namaḥ/ॐ घृणि सूर्याय
नमः ഓം ഘൃണി സൂര്യായ നമഃ ”
കർക്കിടകം വാരഫലം വായിക്കൂ -
കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ചിങ്ങം
സൂര്യൻ ചിങ്ങം രാശിയിൽ ഉയർന്ന ഭാവത്തിൽ സ്ഥിതി ചെയ്യും, അത് അതിൻറെ ഒമ്പതാം ഭാവത്തിൽ
വസിക്കും. സംക്രമണം നിങ്ങളുടെ പേര് പ്രശസ്തി സമൂഹത്തിലെ ആദരവ് എന്നിവ ഉയർത്തും.ഈ സമയത്ത്
നിങ്ങളുടെ അച്ഛനോട് മാന്യമായി സൗഹൃദപരമായി സംസാരിക്കേണ്ടത് ആണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ
ബന്ധത്തെ മോശമായി ബാധിക്കും. അച്ഛൻറെ ആരോഗ്യസ്ഥിതി മോശമാകാം അതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
ചില രാശിക്കാർക്ക് ഈ സമയം തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും അത് അവർക്ക് മനസ്സിൽ
സന്തോഷം സമാധാനം പ്രദാനം ചെയ്യും. യാത്രകൾക്ക് ഈ സമയം വളരെ അനുകൂലമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്
ഫലമായ ലാഭം ഈ സമയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ഉദ്യോഗാർഥികൾക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള
സാധ്യത കാണുന്നു.ബിസിനസുകാരനായ രാശിക്കാർ സാധ്യതകൾ ഏറ്റെടുക്കുകയും നല്ല ലാഭം കൈവരിക്കാൻ
കഴിയുകയും ചെയ്യും. ആരോഗ്യപരമായി ഈ സമയം നിങ്ങൾക്ക് സ്വസ്ഥത കൈവരും.
പരിഹാരം : രാത്രിയിൽ ചെമ്പുപാത്രത്തിൽ വെള്ളം നിറച്ചു നിങ്ങൾക്ക് അരികിൽ വയ്ക്കുക,
രാവിലെ എഴുന്നേറ്റ് ആ വെള്ളം കുടിക്കുക.
ചിങ്ങം വാരഫലം വായിക്കൂ -
ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കന്നി
കന്നി രാശിക്കാരുടെ എട്ടാം ഭാവത്തിൽ സൂര്യൻ അതിൻറെ സംക്രമണം നടത്തും, ഇത് വളരെ അനുകൂലമാണെന്ന്
പറയാൻ കഴിയില്ല. ഈ സംക്രമണം നഷ്ടത്തിന് സാധ്യമാകും എന്നതിനാൽ എന്നാൽ എവിടെയെങ്കിലും
പണം നിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പനി, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും
എന്നതിനാൽ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യമായ യാത്രകൾക്ക് യോഗം കാണുന്നു,
അതിനാൽ ഇത്തരം യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇത് നിങ്ങളുടെ അസുഖത്തിന്
കാരണമാകുമെന്നു മാത്രമല്ല പണ നഷ്ടത്തിനും വഴിവയ്ക്കും. ഈ സമയം നിങ്ങളുടെ അച്ഛനും പണനഷ്ടം
ഉണ്ടാവാം. നിങ്ങളുടെ വാക്കുകൾ പ്രശ്നങ്ങൾക്ക് ഇട വയ്ക്കാം, അതിനാൽ പറയുന്നതിനു മുമ്പ്
മുമ്പ് വാക്കുകൾ ശ്രദ്ധിക്കുക. ഈ സംക്രമണം നിങ്ങളെ കടകളിൽ നിന്നും മുക്തമാക്കും.
പരിഹാരം : ഭഗവാൻ വിഷ്ണുവിന് ദിവസവും പൂജിക്കുകയും ചന്ദനം അർപ്പിക്കുകയും ചെയ്യുക.
കന്നി വാരഫലം വായിക്കൂ -
കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
തുലാം
സൂര്യൻ നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിൽ കൂടെ സംക്രമിക്കും, ഈ സംക്രമണം അത്ര അനുകൂലമല്ലാത്തതിനാൽ
തന്നെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വിവാഹ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത
കാണുന്നു. ഇരുവരുടെയും അഹങ്കാരം കൂടുതൽ ആകാൻ സാധ്യത കാണുന്നു, അത് ബന്ധത്തിന് അനിവാര്യമല്ല
എന്ന കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. അതിനാൽ ശാന്തമായി, കാര്യങ്ങൾക്കനുസൃതമായി
പെരുമാറുക. ബിസിനസുകാർക്ക് അവരുടെ സ്ഥാപനം ഉയരുകയും മുന്നോട്ടു പോവുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക്
അവരുടെ ജോലിയിൽ കയറ്റം ലഭിക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതി അനുകൂലമായി തുടരും. ചില രാഷ്ട്രീയക്കാരുടെ
വിവാഹം ഈ സമയം നടക്കും. നിങ്ങളുടെ പരിചയങ്ങൾ നിങ്ങൾക്ക് സഹായവും ഒപ്പം ഉപയോഗപ്രദവും
ആയി മാറും.
പരിഹാരം : ചുവന്ന പൂക്കളുള്ള മരങ്ങൾക്കും ചെടികൾക്കും രാവിലെ വെള്ളം ഒഴിക്കുക.
തുലാം വാരഫലം വായിക്കൂ -
തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
വൃശ്ചികം
സൂര്യൻ വൃശ്ചികം രാശിക്കാരുടെ ആറാം ഭാഗത്തിലൂടെ സംക്രമിക്കും. ഇതുമൂലം സർക്കാർ മേഖലയിൽ
നിന്നും നല്ല ലാഭം കൈവരുകയും നിങ്ങളുടെ ചെലവുകൾ നിയന്ത്രണത്തിലാവുകയും ചെയ്യും. ഉദ്യോഗാർഥികൾക്ക്
ഈ സംക്രമണം നല്ല സമയം പ്രദാനം ചെയ്യും അവരുടെ ജോലി ആസ്വദിക്കാനും അവർക്ക് കഴിയും. ഈ
സംക്രമം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ അച്ഛന് ഈ സമയം ഭാഗ്യം തോന്നുകയും നല്ല ആനുകൂല്യങ്ങൾ കൈവരിക്കാൻ കഴിയുകയും
ചെയ്യും.ദൂരെ യാത്രകൾക്കും സാധ്യത കാണുന്നു, എന്നാൽ ഈ യാത്രകൾ അത്ര അനുകൂലം ആയിരിക്കുകയില്ല
എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.ഇത് ശാരീരിക പ്രശ്നങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും
വഴിവയ്ക്കും. നിയമപരമായ കാര്യങ്ങളിൽ അതിൽ കോടതിയില്നിന്ന് നിങ്ങൾക്ക് അനുകൂലമായ ഫലം
ലഭിക്കുകയും അതുമൂലം ലാഭം കൈവരുകയും ചെയ്യും.
പരിഹാരം : ഞായറാഴ്ച പവിത്രമായ ചുവന്ന നൂല് നിങ്ങളുടെ കൈത്തണ്ടയിൽ ആറു തവണ ചുറ്റി
കെട്ടുക.
വൃശ്ചികം വാരഫലം വായിക്കൂ -
വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ധനു
സൂര്യൻ ധനുരാശിയിൽ അവരുടെ അഞ്ചാം ഭാഗത്തിലൂടെ സംക്രമിക്കും. ചന്ദ്രൻറെ ഒമ്പതാം ഭാവം
നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങൾ ആയിരിക്കും പ്രധാനം ചെയ്യുക. മുൻപ് ചെയ്ത നല്ല കാര്യങ്ങളുടെ
ഫലം ഈ സമയം ലഭ്യമാകും കൂടാതെ സമൂഹത്തിൽ നല്ല പേരും പ്രശസ്തി കൈവരിക്കുകയും ചെയ്യും.
ഇപ്പോഴുള്ള ശമ്പളത്തിൽ ഇതിൽ വർധനവുണ്ടാകും. നിങ്ങളുടെ വ്യാപാരം വിജയകരമായി മുന്നോട്ടു
പോകും സർക്കാർ മേഖലയുമായി ബന്ധപ്പെട്ട വർക്ക് അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ
ജീവിതപങ്കാളിക്ക് ലാഭം കൈവരും. പ്രണയ രാശിക്കാരിൽ അഹങ്കാരം മൂലം ചില പ്രശ്നങ്ങൾക്ക്
കാരണമാകും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ശാന്തത പാലിക്കുകയും പ്രശ്നങ്ങൾ ഒഴിവാക്കാൻ
ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. യാത്രയിലൂടെ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനുള്ള സാഹചര്യം
ഈ സമയം ഉണ്ടാവും. ഈ സമയം കടങ്ങൾ എന്തേലും എടുത്തിട്ടുള്ള വൃശ്ചിക രാശിക്കാർക്ക് കടങ്ങൾ
വീട്ടാൻ കഴിയും. വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ടു പോകും. നിങ്ങളുടെ മേൽ ഉദ്യോഗസ്ഥരുമായുള്ള
നിങ്ങളുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ടു പോകും. ജോലിയിൽ സ്ഥലംമാറ്റം ലഭിക്കാനുള്ള
സാധ്യതയും കാണുന്നു.
പരിഹാരം : ഞായറാഴ്ച വൈകുന്നേരം നിങ്ങളുടെ ഇരുകൈകളിലും ഗോതമ്പ് നിറച്ചെടുത്തു,
ചുവപ്പു കലർന്ന തവിട്ടു നിറമുള്ള പശുവിനെ ഊട്ടുക.
ധനു വാരഫലം വായിക്കൂ -
ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മകരം
സൂര്യൻ നിങ്ങളുടെ രാശിയുടെ എട്ടാം ഭാവാധിപൻ ആയിരിക്കും. എട്ടാം ഭാവത്തിൽ ഇത് എപ്പോഴും
നിഷേധാത്മക ഫലങ്ങൾ ആയിരിക്കുകയല്ല നൽകുക. നാലാം ഭാവം നിങ്ങളുടെ ജീവിതത്തിലുള്ള പെട്ടെന്നുള്ള
മാറ്റങ്ങൾക്ക് കാരണമാകും. ചന്ദ്രൻറെ ലഗ്ന ഭാഗത്തിലെ മാറ്റം മകരരാശിക്കാർക്ക് വാഗ്ദാനപ്രദം
ആയിരിക്കും. നിങ്ങൾക്ക് സമൂഹത്തിൽ പേരും പ്രശസ്തിയും കൈവരും. പൈതൃക സ്വത്ത് കൈവരും.
ഉദ്യോഗാർത്ഥികൾക്കും ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭ്യമാക്കും . ബിസിനസ്
രാശിക്കാര്ക് നല്ല സമയമായിരിക്കും ഇത്. വാഹനം മൂലം അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ
തന്നെ ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ആരോഗ്യം കുറയും എന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സർക്കാർ
മേഖലയിലുള്ളവർക്ക് വീട് അല്ലെങ്കിൽ വാഹനം ലഭിക്കാനുള്ള സാധ്യതയുണ്ട്. പിന്നീട് സഹോദരങ്ങളെ
നിങ്ങൾ പിന്തുണക്കുകയും ചെയ്യും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം
നല്ല രീതിയിൽ തുടരും. അതിൻറെ ഫലമായി സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
പരിഹാരം : നിങ്ങളുടെ അച്ഛനും ബഹുമാനിക്കുകയും രാവിലെ നേരത്തെ എണീക്കുന്ന ശീലം
ഉണ്ടാക്കുകയും ചെയ്യുക.
മകരം വാരഫലം വായിക്കൂ -
മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കുംഭം
സൂര്യൻ നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലൂടെ സംക്രമിക്കും. ഈ കാലയളവ് വ്യക്തിപരമായി
ജീവിതത്തിന് അനുകൂലമായിരിക്കും. വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇരുവർക്കും
പരസ്പരം മനസ്സിലാക്കാൻ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച്
സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുടെ ഭാഗ്യം മൂലം നിങ്ങൾക്ക് ജീവിതത്തിൽ
വിജയം കൈവരിക്കാൻ സാധിക്കും. കുംഭം രാശികളിൽ ഹ്രസ്വ ദൂരയാത്രകൾ സാമ്പത്തിക ശക്തി പ്രദാനം
ചെയ്യുകയും ചെയ്യും. നിങ്ങൾക്ക് പുതിയ ആളുകളെ കണ്ടുമുട്ടാൻ കഴിയുകയും നിങ്ങളുടെ ബിസിനസിന്
പുതിയൊരു ദിശ ഇത് പ്രദാനം ചെയ്യുകയും ചെയും. നിങ്ങളുടെ വ്യാപാരം ഈ സമയത്ത് വിപുലീകരിക്കാൻ
കഴിയുകയും മാർക്കറ്റിൽ നല്ല ഒരു പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്യും. സമൂഹത്തിലെ നിങ്ങളുടെ
പ്രതിച്ഛായ ഉയരും. മതാപിതാക്കളുടെ ആരോഗ്യം കുറയുമെന്നതിനാൽ ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : ചെമ്പ് പാത്രത്തിൽ വെള്ളവും ചന്ദനവും ചേർത്ത് ഞായറാഴ്ച സൂര്യദേവന്
ആർഘ്യ സമർപ്പിക്കുക.
കുംഭം വാരഫലം വായിക്കൂ -
കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മീനം
സൂര്യൻ നിങ്ങളുടെ രാശിയുടെ ആറാം ഭാവാധിപൻ ആണ് ഇത് നിങ്ങളുടെ രണ്ടാം ഭാഗത്തേക്ക് ഉയർന്ന
ഭാവത്തിലേക്ക് സംക്രമിക്കും.ഈ സംക്രമണം സമയത്ത് നിങ്ങളുടെ വാക്കുകൾ ഉയരുകയും നിങ്ങളുടെ
ദേഷ്യം വർദ്ധിക്കുകയും ചെയ്യും അത് കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും.
അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .ഈ സംക്രമണം നിങ്ങൾക്ക് അനുകൂലവും സാമ്പത്തികമായി
ശക്തി കൈവരികയും ചെയ്യും. കുടുംബത്തിൽ ബന്ധം സന്തോഷകരം ആകുകയും നല്ല പാഠങ്ങൾ പ്രധാനം
ചെയ്യുകയും ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് നല്ല വിജയം
കൈവരിക്കാനുള്ള യോഗം കാണുന്നു. ഈ സമയം നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : ചന്ദനം കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് കുളിയ്ക്കുക.
മീനം വാരഫലം വായിക്കൂ -
മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക
: ആസ്ട്രോസേജ്
ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ