ചന്ദ്രഗ്രഹ ശാന്തി, മന്ത്രവും ഉപായവും - Moon Planet Peace Mantras & Remedies in Malayalam
വേദ ജ്യോതിഷ പ്രകാരം , ചന്ദ്രഗ്രഹത്തെ മനസ്സിന്റെയും അമ്മയുടെയും സൗന്ദര്യത്തിന്റെയും ഭാഗമായാണ് കണക്കാക്കുന്നത് . ചന്ദ്രഗ്രഹ ശാന്തിയുമായി ബന്ധപ്പെട്ട നിരവധി പരിഹാരങ്ങളുണ്ട്. തിങ്കളാഴ്ച ഉപവാസം, ചന്ദ്രയന്ത്രം, ചന്ദ്ര മന്ത്രം, ചന്ദ്രഗ്രഹവുമായി ബന്ധപ്പെട്ട വസ്തു ദാനം, കൃണിയുടെ വേര്, രണ്ട് മുഖി രുദ്രാക്ഷം ധരിക്കുക തുടങ്ങി നിരവധി പരിഹാരങ്ങൾചെയ്യവുന്നതാണ്. ജാതകത്തിൽ ചന്ദ്രന്റെ ശുഭകരമായ സ്ഥാനം സന്തോഷവും അമ്മയുടെ മെച്ചപ്പെട്ട ആരോഗ്യവും നല്ല ജീവിത പങ്കാളിയും പ്രധാനം ചെയ്യുന്നു. അതേസമയം, ചന്ദ്രന്റെ ദോഷകരമായ ഫലങ്ങൾ കാരണം, മാനസിക വൈകല്യങ്ങൾ, മനഃസമാധാനമില്ലായ്മ, അമ്മയ്ക്ക് ബുദ്ധിമുട്ടുകൾ തുടങ്ങിയവ യ്ക്ക്സാധ്യത കാണുന്നു. നമ്മുക്ക് ചന്ദ്ര ഗ്രഹത്തിന്റെ ശാന്തിക്കായുള്ള പരിഹാരങ്ങളും മറ്റും വിശദമായി നോക്കാം :
ചന്ദ്രഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക
വെളുത്ത വസ്ത്രം ധരിക്കുക.
അമ്മയെയും അമ്മായിയമ്മയെയും പ്രായമായ സ്ത്രീകളെയും ബഹുമാനിക്കുക.
രാത്രിയിൽ പാൽ കുടിക്കുക.
വെള്ളി പാത്രങ്ങൾ ഉപയോഗിക്കുക.
സവിശേഷത : ചന്ദ്രനായി രാവിലെ ചെയ്യേണ്ട പ്രതിവിധി
ദുർഗദേവിയെ പൂജിക്കുക.
ഭഗവാൻ ശിവനെ പ്രാർത്ഥിക്കുക.
ഭഗവാൻ ശ്രീകൃഷ്ണനെ പൂജിക്കുക.
ശിവ ചാലിസ / ദുർഗ ചാലിസ ഇവ ജപിക്കുക.
ചന്ദ്രദേവനായുള്ള വ്രതം
നല്ല ചന്ദ്രൻ സന്തോഷം, സമാധാനം, സമൃദ്ധി, ദയ എന്നിവയെ പ്രതിനിധീകരിക്കുന്നു. ചന്ദ്രഗ്രഹത്തിന്റെ കൃപക്കായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക.
ചന്ദ്ര ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക
ചന്ദ്രഗ്രഹങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ തിങ്കളാഴ്ച രാവിലെ ചന്ദ്ര ഹോറ അല്ലെങ്കിൽ ചന്ദ്രനക്ഷത്രത്തിൽ (രോഹിണി, അത്തം, തിരുവോണം) ദാനങ്ങൾ നടത്തുക.
പാൽ, അരി, വെള്ളി, മുത്തുകൾ, വെളുത്ത തുണി, വെളുത്ത പൂക്കൾ, ശംഖ് തുടങ്ങിയ വസ്തുക്കൾ ദാനം ചെയ്യുക.
ചന്ദ്രഗ്രഹത്തിനായി ധരിക്കേണ്ട രത്നം
ചന്ദ്രഗ്രഹ ശാന്തിക്കായി ജ്യോതിഷ പ്രകാരം മുത്ത് ധരിക്കാവുന്നതാണ് . കർക്കിടക രാശിയിലുള്ള ഒരു വ്യക്തി മുത്ത് ധരിക്കണം. ഇതോടെ ആ രാശിക്കാർക്ക് ചന്ദ്രന്റെ നല്ല ഫലങ്ങൾ ലഭ്യമാകും.
ശ്രീ ചന്ദ്ര യന്ത്രം
ചന്ദ്രഗ്രഹ ശാന്തിക്കായി, ചന്ദ്ര യന്ത്രം ധരിക്കുക ഇത് തിങ്കളാഴ്ച ധരിക്കുക.
ചന്ദ്ര ഗ്രഹത്തിനായി ധരിക്കാനുള്ള വേര്
നിങ്ങൾ ഒരു കൃണിയുടെ വേര് ധരിക്കുന്നത് മൂലം ചന്ദ്ര ഗ്രഹത്തിന്റെ നല്ല ഫലങ്ങൾ ലഭിക്കും. തിങ്കളാഴ്ച ചന്ദ്ര ഹോറ, അല്ലെങ്കിൽ ചന്ദ്ര നക്ഷത്രത്തിൽ ഈ വേര് ധരിക്കുക.
ചന്ദ്രഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം
2 മുഖി രുദ്രാക്ഷം ധരിക്കുന്നത് പ്രയോജനപ്രദമായിരിക്കും.
രണ്ട് മുഖീ രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:
ഓം നമഃ। ॐ नमः।
ഓം ശ്രീം ഹ്രീം ക്ഷൌം വ്രീം।। ॐ श्रीं ह्रीं क्षौं व्रीं।।
ചന്ദ്ര മന്ത്രം
ചന്ദ്ര ഗ്രഹത്തിന്റെ കൃപക്കായി ചന്ദ്ര ബീജ മന്ത്രം ചൊല്ലുക - ॐ श्रां श्रीं श्रौं सः चंद्रमसे नमः! ഓം ശ്രാം ശ്രീം ശ്രൌം സഃ ചംദ്രമസേ നമഃ!
ചന്ദ്ര മന്ത്രം 11000 തവണ ചൊല്ലുക. എന്നിരുന്നാലും, ദേശകാലപത്ര സിദ്ധാന്തമനുസരിച്ച്, ഈ മന്ത്രം (11000X4) 44000 തവണ കലിയുഗത്തിൽ ചൊല്ലേണ്ടതാണ്.
നിങ്ങൾക്ക് ഈ മന്ത്രം കൂടി ചൊല്ലാവുന്നതാണ്- ॐ सों सोमाय नमः! ഓം സോം സോമായ നമഃ!
ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ചന്ദ്രഗ്രഹ ശാന്തിക്കായുള്ള പരിഹാരങ്ങൾ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് വളരെ ഫലപ്രദവും എളുപ്പവുമാണ്. ചന്ദ്രനെ ശക്തിപ്പെടുത്തുന്ന രീതി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാനസിക സമാധാനം അനുഭവപ്പെടും. ചന്ദ്രഗ്രഹണ ശാന്തി മന്ത്രം മനസ്സിൽ അനുകൂല ചിന്തകൾ കൊണ്ടുവരും. ചന്ദ്രദോഷ പരിഹാരത്തിലൂടെ രാശിക്കാരുടെ അമ്മയ്ക്ക് സന്തോഷവും അമ്മയ്ക്ക് ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.
വേദ ജ്യോതിഷപ്രകാരം, ചന്ദ്രഗ്രഹണത്തെ കർക്കിട രാശിക്കാരുടെ അധിപ ഗ്രഹമാണ്. അതിനാൽ, ഈ രാശിയിലെ ആളുകൾ ചന്ദ്രഗ്രഹത്തിന് പരിഹാരങ്ങൾ ചെയ്യേണ്ടതാണ്. നിങ്ങളുടെ ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം ശക്തമാണെങ്കിൽ, ചന്ദ്രഗ്രഹ സമാധാനത്തിനും അതിന്റെ ശുഭകരമായ ഫലത്തിനും ആയി പരിഹാരങ്ങൾ സ്വീകരിക്കാം. ഈ ലേഖനത്തിൽ ചന്ദ്ര ഗ്രഹത്തിനായുള്ള എല്ലാ കാര്യങ്ങളും വളരെ ലളിതമായാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2026
- राशिफल 2026
- Calendar 2026
- Holidays 2026
- Shubh Muhurat 2026
- Saturn Transit 2026
- Ketu Transit 2026
- Jupiter Transit In Cancer
- Education Horoscope 2026
- Rahu Transit 2026
- ராசி பலன் 2026
- राशि भविष्य 2026
- રાશિફળ 2026
- রাশিফল 2026 (Rashifol 2026)
- ರಾಶಿಭವಿಷ್ಯ 2026
- రాశిఫలాలు 2026
- രാശിഫലം 2026
- Astrology 2026



