വ്യാഴം ഗ്രഹം ശാന്തി, മന്ത്രവും ഉപായവും - Jupiter Planet Peace Mantras & Remedies in Malayalam
വേദ ജ്യോതിഷത്തിൽ വ്യാഴത്തെ ഗുരു ആയി കണക്കാക്കുന്നു. മതം, തത്ത്വചിന്ത, അറിവ്, സന്തതി എന്നിവയെ ഇത് പ്രധീനിധീകരിക്കുന്നു. വ്യാഴത്തിന്റെ ഗ്രഹശാന്തിയുമായി ബന്ധപ്പെട്ട നിരവധി പരിഹാരങ്ങളുണ്ട്, അത് പാലിക്കുന്നത് മൂലം ശുഭകരമായ ഫലങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. ഒരാളുടെ ജാതകത്തിലും ജീവിതത്തിലുമുള്ള വിശാലത, വളർച്ച, വികാസം എന്നിവയുടെ പ്രതീകം കൂടിയാണ് ഇത്.. ഗുരു ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങൾ കാരണം, കുട്ടികൾ ഉണ്ടാകുന്നതിൽ തടസ്സങ്ങൾ, വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ യ്ക്ക്സാധ്യത കാണുന്നു. നിങ്ങൾ വ്യാഴത്തിന്റെ ദോഷകരമായ ഫലങ്ങളാൽ ബുദ്ധിമുട്ടുന്നുവെങ്കിൽ വ്യാഴ ഗ്രഹ ശാന്തിക്കായി ഈ പരിഹാരങ്ങൾ ചെയ്യുക. ഈ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും ഒപ്പം മോശം ഫലങ്ങൾ ഒഴിവാകുകയും ചെയ്യും.
വ്യാഴം ഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക
മഞ്ഞ, ക്രീം, ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ബ്രാഹ്മണരേയും ഗുരുക്കന്മാരെയും നിങ്ങളേക്കാൾ പ്രായമുള്ളവരെയും ബഹുമാനിക്കുക. ഭാര്യമാർ ഭർത്താക്കന്മാരെ ബഹുമാനിക്കുക.
നിങ്ങളുടെ കുട്ടിയുമായും സഹോദരനുമായും നല്ല ബന്ധം പുലർത്തുക.
ആരോടും കള്ളം പറയാതിരിക്കുക.
അറിവ് പകർന്ന് നൽകുക.
സവിശേഷത : വ്യാഴം ഗ്രഹത്തിനായി രാവിലെ ചെയ്യേണ്ട പ്രതിവിധി
ഭഗവാൻ ശിവനെ പിജിക്കുക.
ഭഗവാൻ വാമനെ പിജിക്കുക.
ശിവ സഹസ്രനാമ സ്തോത്രം ചൊല്ലുക.
ശ്രീമദ് ഭഗവത് പുരാണം വായിക്കുക.
വ്യാഴം ഗ്രഹത്തിനായുള്ള വ്രതം
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് വിവാഹം, സാമ്പത്തിക ലാഭം, പഠനം തുടങ്ങിയവയ്ക്ക് നല്ലതാണ്.
വ്യാഴം ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക
വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ട സാധങ്ങൾ വ്യാഴ ഹോറ സമയത്ത് വ്യാഴ നക്ഷത്രത്തിൽ (പുണർതം, വിശാഖം, പുരോരുട്ടാതി) വൈകുന്നേരം ദാനം ചെയ്യുക.
ദാനം ചെയ്യേണ്ട വസ്തുക്കൾ - കുങ്കുമം, മഞ്ഞൾ, സ്വർണം, പയർ, മഞ്ഞ തുണി, ഉപ്പ്, ശുദ്ധമായ നെയ്യ്, മഞ്ഞ പൂക്കൾ, പുഷ്യരാഗം, പുസ്തകങ്ങൾ എന്നിവയാണ്.
വ്യാഴം ഗ്രഹത്തിനായി ധരിക്കേണ്ട രത്നം
ജ്യോതിഷപ്രകാരം വ്യാഴ ഗ്രഹത്തിന്റെ ശാന്തിക്കായി പുഷ്യരാഗം ധരിക്കുക. ധനു , മീനം എന്നീ രാശിയുടെ അധിപഗ്രഹമാണ് വ്യാഴം. അതിനാൽ, ധനു, മീനം രാശിക്കാർ പുഷ്യരാഗം രത്‌നം ധരിക്കുന്നത് നല്ലതാണ്.
ശ്രീ വ്യാഴം യന്ത്രം
വ്യാഴത്തിന്റെ ദോഷകരമായ ഫലങ്ങൾ ഒഴിവാക്കാൻ ഗുരു യന്ത്രം ധരിക്കുക ഇത് വ്യാഴത്തിന്റെ സമയത്ത് വ്യാഴാഴ്ച ഹോറയിൽ വ്യാഴ നക്ഷത്രത്തിൽ ധരിക്കുക.
വ്യാഴം ഗ്രഹത്തിനായി ധരിക്കാനുള്ള വേര്
വ്യാഴവുമായി ബന്ധപ്പെട്ട് ശുഭകരമായ ഫലങ്ങൾ ലഭിക്കുന്നതിന് ആൽ മരത്തിന്റെ വേര് വ്യാഴ ഹോറയിലോ വ്യാഴ നക്ഷത്രത്തിലോ ധരിക്കാവുന്നതാണ്.
വ്യാഴം ഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം
വ്യാഴ ഗ്രഹത്തിന്റെ അനുകൂല ഫലത്തിനായി 5 മുഖി രുദ്രാക്ഷം ധരിക്കുക.
അഞ്ച് മുഖി രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:
ॐ ह्रीं नमः। ഓം ഹ്രീം നമഃ।
ॐ ह्रां आं क्षंयों सः ।। ഓം ഹ്രാം ആം ക്ഷംയോം സഃ ।।
വ്യാഴം മന്ത്രം
വ്യാഴത്തിന്റെ ശുഭകരമായ അനുഗ്രഹത്തിനായി ഗുരു ബീജ മന്ത്രം ചൊല്ലുക - ॐ ग्रां ग्रीं ग्रौं सः गुरुवे नमः! ഓം ഗ്രാം ഗ്രീം ഗ്രൌം സഃ ഗുരുവേ നമഃ!
ഗുരു മന്ത്രം കുറഞ്ഞത് 19000 തവണയെങ്കിലും ഈ മന്ത്രം ചൊല്ലണം, എന്നാൽ കലിയുഗത്തിൽ ഇത് ദേശകാലപത്ര രീതി അനുസരിച്ച് 76000 തവണ ചൊല്ലേണ്ടതാണ്.
വ്യാഴത്തിന്റെ അനുഗ്രഹത്തിനായി നിങ്ങൾക്ക് ഈ മന്ത്രവും ചൊല്ലാവുന്നതാണ് - ॐ बृं बृहस्पतये नमः! ഓം ബൃം ബൃഹസ്പതയേ നമഃ!
വ്യാഴഗ്രഹത്തിന്റെ ശാന്തിക്കായുള്ള പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഇത് വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമാണ്. ഈ പരിഹാരത്തിലൂടെ നിങ്ങൾക്ക് വ്യാഴത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് മുക്തി നേടുക മാത്രമല്ല, ഗുരുവിന്റെ അല്ലെങ്കിൽ വ്യാഴഗ്രഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നു. ഈ ലേഖനത്തിൽ വ്യാഴത്തിന്റെ ദോഷത്തിന്റെ പരിഹാരങ്ങളും അവ അനുസരിച്ച് ചെയ്യുന്ന രീതിയും പ്രതിപാദിക്കുന്നു.
ജ്യോതിഷപ്രകാരം വ്യാഴം ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ക്രൂരമായ ഗ്രഹത്തോടൊപ്പമുള്ള സ്ഥാനം നിഷേധഫലങ്ങൾ പ്രധാനം ചെയ്യും. നിങ്ങളുടെ ഗുരു ശുഭകരമായ അവസ്ഥയിലാണെങ്കിൽ ഇത് നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുകയും ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യും. ബൃഹസ്പതി മന്ത്രം ചൊല്ലുന്നതിലൂടെ രാശിക്കാർക്ക് അവരുടെ ഗുരുക്കളിൽ നിന്ന് അനുഗ്രഹം ലഭിക്കുകയും സന്താന ലഭ്ധിയും ലാഭിക്കും.
വ്യാഴത്തിന്റെ സമാധാനവുമായി ബന്ധപ്പെട്ട ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Saturn Retrograde Sadesati Effects: Turbulent Period For Aquarius Zodiac Sign!
- Venus Transit In Rohini Nakshatra: Delight & Prosperity For 3 Lucky Zodiac Signs!
- Mercury Retrograde In Cancer: A Time To Heal The Past & Severed Ties!
- AstroSage AI: 10 Crore Questions Already Answered!
- Saturn-Mercury Retrograde 2025: Troubles Ahead For These 3 Zodiac Signs!
- Mars Transit July 2025: Transformation & Good Fortunes For 3 Zodiac Signs!
- Weekly Horoscope From 14 July To 20 July, 2025
- Numerology Weekly Horoscope: 13 July, 2025 To 19 July, 2025
- Saturn Retrograde In Pisces: Trouble Is Brewing For These Zodiacs
- Tarot Weekly Horoscope From 13 July To 19 July, 2025
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025