Personalized
Horoscope
  • Talk To Astrologers
  • Talk To Astrologers
  • Girish

മേട രാശിയുടെ സ്വഭാവം, പ്രണയ അനുകൂലതയും വസ്തുതകളും - Aries Zodiac Sign Traits, Aries Love Compatibility & Facts

മേടം രാശി എന്നത് രാശിചക്രത്തിലെ ആദ്യത്തെ രാശിയാണ്, അത് നേതൃത്വം, ശുഭാപ്തിവിശ്വാസം, ഊർജ്ജം, മനസ്സ് തുറന്ന സംസാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യുന്നതിൽ ഇവർ മികച്ചതാണ്. നിങ്ങൾ വലിയ ഉത്സാഹരായിരിക്കും. ഈ ലേഖനം മേടരാശിയുമായി ബന്ധപ്പെട്ട വസ്തുതകൾ എല്ലാം ഉൾക്കൊള്ളുന്നു. മേട രാശിക്കാരുടെ വ്യക്തിത്വം, അവരുടെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും, ഏറ്റവും നല്ല പ്രണയ പൊരുത്തം എന്നിവയും മറ്റും.

മേട രാശിയുടെ സ്വഭാവഗുണങ്ങളും ഗുണങ്ങളും

  • ശക്തി: നേതാക്കൾ, ആത്മവിശ്വാസം, അനുകൂലത, വികാരാധീനത
  • ബലഹീനത: ആവേശകരമായ, മാനസിക ചാഞ്ചാട്ടം, ദേഷ്യം, ആക്രമണാത്മകത
  • മേട രാശിക്കാരുടെ ഇഷ്ടങ്ങൾ: വിനോദങ്ങൾ, നേതൃത്വം ഏറ്റെടുക്കുക
  • മേട രാശിക്കാരുടെ അനിഷ്ടങ്ങൾ: വിരസത, പരാജയം, ശ്രദ്ധ വ്യതിചലനം, വിമർശനം

ഈ രാശിക്കാർ നേതൃപാടവങ്ങൾ ഏറ്റെടുക്കൽ സ്വഭാവവിശേഷ കാര്യങ്ങളിൽ ഒന്നാം സ്ഥാനക്കാരാകാൻ ഇഷ്ടപ്പെടുന്നു. ഈ രാശിക്കാർ എല്ലായ്പ്പോഴും ആത്മവിശ്വാസം ഉള്ളവരായിരിക്കും. തീരുമാനമെടുക്കുന്നത് വേഗത്തിലായിരിക്കും എന്നിരുന്നാലും തീരുമാനമെടുക്കാനുള്ള അവരുടെ കഴിവ് കുറവായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ചവരാകാൻ എപ്പോഴും ആഗ്രഹിക്കുന്നവരായിരിക്കും. കാര്യങ്ങൾ നോക്കാതെ ഒരുപരിധി വരെ ഇവർ എടുത്തുചാടാം. മത്സരപരമായ കാര്യങ്ങൾ ഇവർ ഏറ്റെടുക്കുന്നു. ഇവർ സ്വതസിദ്ധമായി പ്രോത്സാഹജനകമാണ്.

മേട രാശിക്കാരുടെ പ്രണയവും ബന്ധവും: ലഗ്ന ഭാവ മേട രാശിക്കാർ എങ്ങനെ വിജയിക്കും?

  • മേട രാശിക്കാരെ എങ്ങനെ ആകർഷിക്കാം?

ചുവപ്പ് നിറത്തിലുള്ള വസ്ത്രധാരണം ഇവർ ശ്രദ്ധിക്കുന്നതാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടുക.

  • മേടരാശിക്കാർ വേഗത്തിൽ പ്രണയത്തിലാകുമോ?

മേട രാശിക്കാർ താരതമ്യേന വേഗത്തിൽ പ്രണയത്തിലാകും. അവർക്ക് വളരെയധികം സമയം പാഴാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരു വ്യക്തിയെ അറിയാൻ അവർ സമയമെടുക്കുന്നത് ആസ്വദിക്കും. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉടൻ തന്നെ അറിയാനും ഇവർക്ക് കഴിയും. ഒരു ബന്ധത്തിലാകാനുള്ള തീരുമാനം അവർക്ക് കൂടുതൽ സമയമെടുക്കില്ല. ഈ ബന്ധം അവർക്ക് നല്ലതാണോ എന്ന കാര്യങ്ങൾ അവർക്ക് അറിയാൻ കഴിയും, മാത്രമല്ല വലിയ ബുദ്ധിമുട്ട് കൂടാതെ കാര്യങ്ങൾ അവസാനിപ്പിക്കാനും അവർക്ക് കഴിയും.

  • മേട രാശിക്കാർ ഏതിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു?

വികാരങ്ങളുടെ പ്രാധാന്യം മനസിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്ന ആളുകളിലേക്ക് മേട രാശിക്കാർ ആകർഷിക്കപ്പെടുന്നു. ശാരീരികത, ഊഷ്മളത എന്നിവയിലേക്ക് അവർ ആകർഷിക്കപ്പെടുന്നു.

  • മേടരാശിക്കാരുടെ ആത്മാവ് ആരാണ്?

മേട രാശിക്കാർ സൗഹൃദങ്ങപരവും നിഷ്കളങ്കരും വൈകാരികമായി നേരുള്ളവരുമായിരിക്കണം. ചുമതലയേൽക്കാനുള്ള ആശയവും അവരെ ആകർഷിക്കുന്നു. മേട രാശിക്കാർ കാര്യങ്ങൾ നേരിട്ട് പറയുന്നവരായിരിക്കും, അവരുടെ വാക്കുകളിൽ അമ്പരപ്പിക്കുകയോ മയങ്ങുകയോ ചെയ്യാത്ത ഒരു വ്യക്തിയെ അവർ ആഗ്രഹിക്കുന്നു.

മേട രാശിക്കാരുടെ വ്യക്തിത്വവും പെരുമാറ്റവും

മേടരാശിക്കാർ ഊഷ്മളവും സഹായകരവും ഉദാരവുമായ ആളുകളായിരിക്കും; അവർ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് ആസ്വദിക്കുന്നു, ലഗ്ന ഭാവ മേടരാശിക്കാർ അവരുടെ ഹൃദയം മൃദുലമായിരിക്കും, അതിനാൽ അവർ ചെയ്യുന്നതെന്തും അവർ ഹൃദയത്തിൽ നിന്ന് ചെയ്യുന്നതാണ്.

മേട രാശിക്കാരുടെ ഊർജ്ജ നില ഒരു പുലിയോടായി ഉപമിക്കാം, മാത്രമല്ല, ഇവർ ഇവരുടെ ജീവിതത്തിൽ ചെയ്യുന്ന ഏതൊരു കാര്യത്തിലും അങ്ങേയറ്റം ഉയർന്നിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇത് വീട്ടുജോലി അല്ലെങ്കിൽ ചെസ്സ് ഗെയിം ഏതുതന്നെയായാലും അതിൽ ഏറ്റവും മികച്ചത് ആകാൻ ആഗ്രഹിക്കും.

ഇവർ ചിലപ്പോഴൊക്കെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ ആവേശകരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. അവരുടെ സ്വാഭാവികതയ്ക്കും നിർഭയത്വത്തിനും പിന്നിലെ കാരണം അവർക്ക് ജന്മനാ നേതൃത്വ ഗുണവും ആത്മവിശ്വാസവുമുള്ളവരാണ് എന്നുള്ളതാണ്.

മേട രാശിക്കാർ എല്ലായ്‌പ്പോഴും കാര്യങ്ങൾ യഥാർത്ഥമായി കാണാൻ ഇഷ്ടപ്പെടുന്നു, ഒപ്പം ആളുകളുമായി വളരെ നേരായതും നേരിട്ട് കാര്യങ്ങൾ തുറന്ന് പറയുന്നവരും ആയിരിക്കും, അവർ നിങ്ങളുടെ പുറകിൽ മോശമായ സംസാരിക്കില്ല എന്നിരുന്നാലും ചില സമയങ്ങളിൽ നിങ്ങളുടെ മുഖത്ത് നോക്കി രൂക്ഷമായി പെരുമാറാം.

മേട രാശിക്കാരുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ

ലഗ്നഭാവ മേട രാശിക്കാർ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ അവൻ / അവൾ അതിൽ ഏറ്റവും മികച്ചവരായിരിക്കും. ഈ രാശിക്കാർ നിങ്ങളെ സ്നേഹിക്കുമ്പോഴോ വെറുക്കുമ്പോഴോ അവരുടെ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിൽ അവർ ലജ്ജിക്കുന്നില്ല, മാത്രമല്ല, അവർ എല്ലായ്പ്പോഴും അവരുമായി ഒരു സ്വാഭാവിക ആകർഷക വ്യക്തിത്വം വഹിക്കുകയും ചെയ്യും. ഈ രാശിക്കാരായ മേധാവി വിശ്വസ്തനും സജീവവും സംഘടിതവും ക്ഷമയുള്ളവരുമായിരിക്കണം.

അവരെ മെരുക്കാൻ ശ്രമിക്കുന്ന ആർക്കും അവരുടെ നല്ല പുസ്തകങ്ങളിൽ സ്ഥാനം ലഭിക്കില്ല എന്നത് ഓർക്കേണ്ടതാണ്.

കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ രാശിക്കാർ സങ്കീർണ്ണമായ ഒരു ബന്ധം പങ്കുവെക്കും, അവർക്ക് നേരെ നോക്കി സംസാരിക്കുന്നവരും അവരുടെ വാക്കുകൾക്ക് മധുരകരമായി പഞ്ചസാര ചാലിച്ച് ചേർത്ത വാക്കുകൾ സംസാരിക്കാൻ അവർക്ക് കഴിയില്ല. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ സ്വതന്ത്രവും ആവേശകരവുമായിരിക്കും.

മേട രാശിക്കാരുടെ ഔദ്യോഗിക ജീവിതം

മേട രാശിക്കാരുടെ ഔദ്യോഗിക കാര്യങ്ങളുമായിബന്ധപ്പെട്ട്, അവർ ഊർജ്ജസ്വലരും, ശക്തരും, സ്വതന്ത്രരുമാണ്, കൂടാതെ വളരെ മത്സരസ്വഭാവമുള്ളവരുമാണ്. അവർ ജന്മനാ നേതാക്കളാണ്, അഭിലാഷവും ആത്മവിശ്വാസവുമുള്ളവരാണ്. അതിനാൽ, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പോലുള്ള ജോലികൾ ഈ രാശിക്കാർ ആളുകൾ തിരഞ്ഞെടുക്കരുത്. ഇവർക്ക് നല്ല സംരംഭകരായി നന്നായി പ്രവർത്തിക്കാനും നല്ല സർക്കാർ ഉദ്യോഗസ്ഥരാകാനും കഴിയും. മികച്ച ശസ്ത്രക്രിയാ വിദഗ്ധർ, സാങ്കേതിക വിദഗ്ദ്ധൻ, സ്പോർട്സ് വ്യക്തിത്വം, പട്ടാളക്കാർ എന്നിങ്ങനെ ഇവർക്ക് അനുയോജ്യ മേഖലയായിരിക്കും. മെക്കാനിക്കൽ, കമ്പ്യൂട്ടർ ജോലിയും അത് ഉയർന്ന തലത്തിലുള്ള പോലീസ്, പ്രതിരോധ സേവനങ്ങൾ അല്ലെങ്കിൽ സൈന്യം എന്നിവയും അനുകൂലമാണ്.

മേട രാശിക്കാരുടെ ജാതകം

മേട രാശിചക്രത്തെ 3 വിഭാഗങ്ങളായി കൃത്യമായ പ്രവചനത്തിനായി വിഭജിക്കുന്നു. ഓരോ ദശകത്തിലും 10 ദിവസം അല്ലെങ്കിൽ 10 ഡിഗ്രി ആയിരിക്കും, അത് ആ പ്രത്യേക സമയത്ത് ജനിച്ച വ്യക്തിയുടെ വ്യത്യസ്ത സ്വഭാവം, സ്വഭാവവിശേഷങ്ങൾ, വ്യക്തിത്വം എന്നിവ നിർണ്ണയിക്കുന്നു. മേടരാശിക്കാരുടെ വ്യക്തിത്വം ഏത് കോണിലാണെന്ന് അനുസരിച്ച് ആയിരിക്കും.

  • മാർച്ച് 21 നും മാർച്ച് 30 ഇടയിൽ ജനിച്ചവർ 1 മത്തെ കോണിൽ വരും

ഈ രാശിയിലെ അധിപഗ്രഹം ചൊവ്വയാണ്. അവർ ധൈര്യമുള്ളവരും ശക്തമായ സ്വയം പ്രചോദനവും സ്വാഭാവിക നേതൃത്വ നൈപുണ്യവുമായി സംയോജിപ്പിച്ച് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് തൊഴിലിലും ഒന്നാം സ്ഥാനത്തെത്താൻ കഴിയുന്നവരുമാകും.

  • മാർച്ച് 31 നും ഏപ്രിൽ 10 നും ഇടയിൽ ജനിച്ചവർ 2 മത്തെ കോണിൽ വരും

രണ്ടാമത്തെ കോണിലെ മേട രാശിക്കാരുടെ വ്യക്തിത്വത്തിന്റെ സവിശേഷത അഭിലാഷം, ചലനാത്മകത, സർഗ്ഗാത്മകത എന്നിവയാണ്. ജീവിതത്തിന്റെ ഏത് മേഖലയിലും മികച്ച വിജയം നേടാൻ അവർക്ക് കഴിവുണ്ടായിരിക്കും.

  • ഏപ്രിൽ11 നും ഏപ്രിൽ 20 നും ഇടയിൽ ജനിച്ചവർ 3 മത്തെ കോണിൽ വരും

മൂന്നാമത്തെ കോണിലെ മേട രാശിക്കാരുടെ അധിപഗ്രഹം വ്യാഴമാണ്, ഔദാര്യം, ശുഭാപ്തിവിശ്വാസം, ആസ്വാദനം എന്നിവയാണ് ഇവരുടെ സവിശേഷത. അവർ പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്നു, അവരുടെ സാഹസിക സ്വഭാവം യാത്രാ പ്രേമികളാക്കുകയും അത് അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാക്കുകയും ചെയ്യുന്നവരായിരിക്കും.

മേട രാശിക്കാരായ പുരുഷന്മാരുടെ സ്വഭാവ സവിശേഷത

ചൊവ്വ മേട രാശിക്കാരായ പുരുഷന്റെ പ്രതീകമാണ്. ഇവർ കുടുംബവുമായി നല്ല ബന്ധം പുലർത്തും, ഇവർ മറ്റ് അഗ്നി ചിഹ്നങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നു, ചിങ്ങ ധനു രാശിക്കാരുമായി ജീവിതത്തോടുള്ള അഭിനിവേശം പങ്കിടുന്നു. അവർക്ക് പരസ്പരം മനസിലാക്കാനും ക്രിയാത്മകമായി മുന്നോട്ട് പോകാനും ഇവർക്ക് കഴിയും. ഒരു ബിസിനസുകാരായ പുരുഷ രാശിക്കാർക്ക് ജീവിതത്തിലെ ഏതെങ്കിലും ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള കഴിവ് ഉണ്ടാകും. വിജയകരമായ സംരംഭകരെ ഇത് വാർത്തെടുക്കും.

പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തിൽ ഈ രാശിക്കാർ തന്റെ ആഗ്രഹത്തിനായുള്ള പിന്തുടരുകയും അത് ഒരു പരിധി വരെ തനിക്കു കഴിയാത്ത പങ്കാളികളെ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യും. മേട രാശിക്കാർ ബന്ധങ്ങളിലെ പുരുഷന്മാർ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നു, അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നില്ല, പക്ഷേ അവർ പങ്കാളികളെ വളരെയധികം സംരക്ഷിക്കുന്നവരായിരിക്കും.

ഒരു ഭർത്താവെന്ന നിലയിൽ, ഇവർ എടുത്തുചാട്ടമുള്ളവരായിരിക്കും, സ്വഭാവത്തിൽ വളരെ വാദപ്രതിവാദങ്ങൾ നടക്കാം. അതിനാൽ, ഇവരുടെ ജീവിതപങ്കാളിക്ക് ശക്തമായ അതിർവരമ്പുകൾ സൃഷ്ടിക്കാനും ആദരവ് നേടിയെടുക്കാനും കഴിയും. ഈ രാശിക്കാരുടെ ഭർത്താവിന്റെ കരുതലും സ്നേഹവും അവരുടെ പ്രവർത്തനത്തിൽ പ്രകടമാകും.

മേട രാശിക്കാരായ സ്ത്രീകളുടെ സ്വഭാവഗുണങ്ങൾ

മേട രാശിക്കാരായ സ്ത്രീകൾ ശക്തമായ വ്യക്തിത്വം മനക്കരുത്ത് തീരുമാനവും എന്നിവ ഇവരുടെ സ്വഭാവസവിശേഷതകൾ ആണ്. അവർക്ക് അവരുടേതായ അഭിപ്രായമുണ്ട്, മാത്രമല്ല ചില സമയങ്ങളിൽ അവർ പരുഷമായി പെരുമാറുകയും ചെയ്യും. ചിങ്ങം, ധനുരാശി എന്നിവ അനുകൂലമായ രാശിക്കാരാണ്. വ്യക്തിപരമായ ജീവിതത്തിൽ, പ്രണയത്തിലുള്ള ഒരു മേട രാശിയിലുള്ള സ്ത്രീ തന്റെ പങ്കാളിയുമായി നല്ല സമയം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. മേടരാശിക്കാർ പ്രകൃതിയിൽ സ്വതന്ത്രസ്വഭാവക്കാരാണ്.

മേട രാശിക്കാർ എതിർലിംഗത്തോട് ആകർഷിക്കപ്പെടും. ഭാര്യ തന്റെ ഭർത്താവിനോട് വളരെയധികം ശ്രദ്ധയും സ്നേഹവും പുലർത്തും, മാത്രമല്ല സ്വതന്ത്രയായിരിക്കും, അവളുടെ ഇച്ഛാസ്വാതന്ത്ര്യത്തിൽ പ്രവർത്തിക്കാൻ അവൾ ആഗ്രഹിക്കുകയും സ്വന്തം തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. മറുവശത്ത്, ഒരു മേട രാശിക്കാരായ സ്ത്രീയെ വിവാഹം ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ലതായിരിയ്ക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വിനോദവും ആവേശവും സാഹസികതയും ഉണ്ടാകും. ഇവർക്ക് ശക്തമായ മനോഭാവവും ഉയർന്ന ആത്മവിശ്വാസവുമുണ്ടാകും. ഒരു ജീവനക്കാരിയെന്ന നിലയിൽ, അവൾ വളരെ സഹായകരവും മാന്യവുമായിരിക്കും. ജോലികളിൽ പുതുമകൾ ഇവർ ആഗ്രഹിക്കും.

മേട രാശിക്കാരുടെ അനുയോജ്യത

മിഥുനം, ചിങ്ങം, ധനു, കുംഭം എന്നിവ മേടരാശിക്കാർക്ക് അനുയോജ്യമായ രാശികളാണ്. പൊരുത്തപ്പെടാത്ത രാശികൾ ഇടവം, കർക്കിടകം, മകരം എന്നിവയാണ്.

രാശികൾ പരസ്പരം താരതമ്യം ചെയ്യുന്നത് അനുയോജ്യതയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. ഇത് താരതമ്യപ്പെടുത്താനുള്ള ദ്രുതവും എളുപ്പവുമായ മാർഗ്ഗം ആണ്. ചില ഗ്രഹങ്ങൾ ഇത് ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു ചിലഗ്രഹങ്ങളുടെ സ്വാധീനം ഓരോ രാശിക്കാരുടെയും വ്യക്തിത്വത്തെ അല്പം വ്യത്യസ്തമാക്കും. ഒരാളെക്കുറിച്ച് വിശദമായ ധാരണ നേടുന്നതിനോ അല്ലെങ്കിൽ നിങ്ങൾ അവരുമായി എത്രത്തോളം പൊരുത്തപ്പെടുന്നുവെന്നതിനോ നിങ്ങൾ ജനിച്ച തീയതി മുതൽ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ കണക്കാക്കുകയും തുടർന്ന് അവരുടെ സ്വന്തം രാശിയുമായി താരതമ്യം ചെയ്യുകയും വേണം. ഇത് ജ്യോതിഷത്തിന്റെ നിർദ്ദിഷ്ട ഉപയോഗപ്രദമായ വിവരങ്ങളിലേക്ക് വെളിച്ചം വീശും.

മേടരാശിക്കാർ വളരെ അഭിമാനവും ധൈര്യവുമുള്ളവരായിരിക്കും. അവർ കഠിനാധ്വാനത്തെയും വെല്ലുവിളികളെയും ഇഷ്ടപ്പെടുന്നു, ഒരിക്കലും ഒരു പോരാട്ടത്തിൽ നിന്നും പിന്മാറില്ല. ഇവരുടെ സ്വഭാവവിശേഷങ്ങൾ തികച്ചും പ്രശംസനീയവും രസകരവുമാണ്. എന്നിരുന്നാലും, അവ ചിലപ്പോൾ ബന്ധത്തില്‍ വെല്ലുവിളികൾ സൃഷ്ടിക്കാം.

മേട രാശിയുമായി ഏറ്റവും അനുയോജ്യമായ മറ്റൊരു രാശി ഏത്?

മേട രാശിക്കാർക്ക് ഏറ്റവും അനുയോജ്യമായ മികച്ച ഫലം നൽകാൻ കഴിയുന്ന രാശികളാണിവ:

ചിങ്ങം

ചിങ്ങ രാശി മേട രാശിയ്ക്ക് അനുയോജ്യമായ രാശിയാണ്. മേട രാശിയ്ക്ക് മേധാവിത്വം പുലർത്താൻ കഴിയാത്ത രാശികളിലൊന്നാണ് ചിങ്ങം, ചിങ്ങ രാശി മേട രാശിക്കാർ കൂടുതലായി ആകർഷിക്കുന്നു. രണ്ടായാലും, ലിയോ സ്വദേശി ഈ ബന്ധത്തിൽ നേതൃത്വം വഹിക്കുന്നു. ഈ രണ്ട് രാശിയും അഗ്നി രാശികളാണ്, അവ വളരെ അനുയോജ്യമാണെങ്കിലും, ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടാകാം. എന്നിരുന്നാലും, രണ്ട് പങ്കാളികളും പരസ്പരം സന്തുഷ്ട ജീവിതം നയിക്കും, മാത്രമല്ല പൊരുത്തക്കേടുകൾ കിടപ്പുമുറിയിൽ തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും.

ധനു

മേട രാശിക്കാരുടെ മറ്റൊരു അനുകൂല രാശി ധനു ആണ്. ഇത് മറ്റൊരു അഗ്നി രാശിയാണെങ്കിലും, മേടം / ചിങ്ങം ബന്ധത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഈ രണ്ട് രാശികൾ പരസ്പരം സാഹസിക വശങ്ങൾ പുറത്തെടുക്കും. ഈ ദമ്പതികൾ യാത്രയിൽ ധാരാളം സമയം ചെലവഴിക്കും. ചിങ്ങം ഒരു കാരണം എന്ന നിലയിൽ, സംഘർഷത്തെ പലപ്പോഴും മികച്ച ലൈംഗികത പിന്തുടരും. മേട രാശി ധനു രാശിയുടെ സ്വതന്ത്ര ചൈതന്യത്തെ വിലമതിക്കുകയും ബഹുമാനിക്കും. അതുപോലെ, ധനു രാശികാർക്ക് മേട രാശിക്കാരുടെ സൗഹൃദം ആസ്വദിക്കാനും കഴിയും.

തുലാം

മേടം തുലാം എന്നിവ വിപരീത രാശികളാണ്. എന്നിരുന്നാലും ഇവ ഒത്ത പൊരുത്തം ഉണ്ടാക്കുന്നു. ഈ രാശി പരസ്പരം സമനില നൽകുന്നു. മേടം ഒരു സ്വാഭാവിക യോദ്ധാവാണ്, തുലാം ഒരു സമാധാന നിർമ്മാതാവാണ്. അവർ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നുണ്ടെങ്കിലും, അവർക്കിടയിൽ ധാരാളം അനുകൂലത ഉണ്ടാകും.

ഏറ്റവും കുറവ് പൊരുത്തപ്പെടുന്ന രാശി ഏതാണ്?

മേട രാശിയുമായുള്ള അനുയോജ്യതമൂലം മികച്ച ഫലം നൽകാൻ കഴിയാത്ത രാശികൾ:

മകരം

മേടരാശിക്കാരുടെ, മകരരാശിയുമായുള്ള അനുയോജ്യത വളരെ സങ്കീർണ്ണമാണ്. മേട രാശിയിലുള്ള പുരുഷനും മകര രാശിയിലുള്ള സ്ത്രീയും തമ്മിലുള്ള അനുയോജ്യത അത്ര അനുകൂലമായിരിക്കില്ല. മേടരാശി, മകര രാശി ഇവർ വിജയകരവും കഠിനാധ്വാനശീലവുമുള്ള രാശിക്കാരായിരിക്കും. എന്നിരുന്നാലും, ഇവർ തമ്മിലുള്ള രീതിയും പ്രചോദനവും തികച്ചും വ്യത്യസ്തമായിരിക്കും.

കർക്കിടകം

മേടരാശി കർക്കിടകം എന്നിവയുടെ സംയോജനം അസ്ഥിരമായിരിക്കും. ഇവർ പെട്ടെന്ന് വഴക്കുകളിലേക്ക് പോകാം. മേടരാശിക്കാർ പ്രശ്‌നങ്ങളെ പരിഹരിക്കാനും കർക്കിടക രാശിക്കാർ ധീരവും ധൈര്യശാലിയും ആണ് അവരുടെ ഏറ്റവും പ്രാഥമിക ലക്ഷ്യം പ്രചോദനം അല്ലെങ്കിൽ പരിപോഷണം, സംരക്ഷണം എന്നിവയാണ് എന്ന് പറയാം.

ഇടവം

മേടം ഇടവം രാശി പരസ്പരം പൊതുവായി ഒന്നും പങ്കിടുന്നില്ല, മാത്രമല്ല അവർക്ക് ഒരു ബന്ധത്തിലായിരിക്കാനോ ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കാനോ ബുദ്ധിമുട്ടായിരിക്കും. മേടരാശിക്കാരെ സംബന്ധിച്ചിടത്തോളം, ധൈര്യവും വീര്യവും പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നിറഞ്ഞ സാഹസികതയാണ് ജീവിതം. ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസവും സമാധാനവും പ്രധാനപ്പെട്ട കാര്യമായിരിക്കും. മേടരാശി പുരുഷനും ഇടവം സ്ത്രീയും ഒത്തുചേരുന്നത് ബുദ്ധിമുട്ടായിരിക്കും. ഒരു ഇടവം രാശിയിലുള്ള പുരുഷനും മേടരാശിയായ സ്ത്രീ യുംതമ്മിലുള്ള സംയോജനവും കൂടുതൽ അസ്ഥിരമായിരിക്കും.

ജ്യോതിഷ പരിഹാരങ്ങൾക്കും സേവനങ്ങൾക്കുമായി, സന്ദർശിക്കുക: ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ സന്ദർശിക്കുക

ആസ്ട്രോ സേജുമായി ചേർന്നിരിക്കുന്നതിന് നന്ദി.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

1. എന്റെ ലഗ്നഭാവ മേടം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

നിങ്ങളുടെ ജാതകത്തിന്റെ ആദ്യ ഭാവത്തിൽ മേടം ആണെന്നും ഇത് നിങ്ങളുടെ ലഗ്നമാണെന്നും ആണ് ഇതിനർത്ഥം. മേട രാശിക്കാരായ വ്യക്തികൾ ദ്രുതവും കാര്യങ്ങൾ തുറന്ന് പറയുന്നവരും ആയിരിക്കും. ഈ ആളുകൾ അങ്ങേയറ്റം മത്സരസ്വഭാവമുള്ളവരായിരിക്കും, വിജയിക്കാനുള്ള ആഗ്രഹം കൂടുതലായി ഉള്ളവരും എല്ലാത്തിലും മികച്ചവരുമായിരിക്കും.

2. മേട രാശിക്കാർ എങ്ങനെ കാണപ്പെടും?

മേട രാശിക്കാർക്ക് സ്പഷ്ടമായ മൂക്ക്, താടി, വായ എന്നിവ ഉണ്ടായിരിക്കാം. ശക്തമായ അസ്ഥികളും ശരാശരി ഉയരവുമുള്ളവരായിരിക്കും.

3. മേടരാശിക്കാരുടെ വ്യക്തിത്വം എന്താണ്?

എല്ലാറ്റിന്റെയും ചുമതല ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന സ്വാഭാവിക ജനിച്ച നേതാക്കളാണ് മേടരാശിക്കാർ എന്ന് പറയാം. മേടരാശിക്കാർ നിർഭയരാണ്, ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ഇവർ ഇപ്പോഴും തയ്യാറാണ്. അവ വളരെ നേരായ സ്വഭാവക്കാരും അവർക്ക് തോന്നുന്ന കാര്യങ്ങൾ മനസ്സ് തുറന്ന് പറയുകയും ചെയ്യും.

4. മേടരാശിക്കാരുടെ അനുയോജ്യമായ ഏറ്റവും അനുയോജ്യമായ രാശികൾ ഏതാണ്?

മേടരാശിക്കാരുടെ ഏറ്റവും അനുയോജ്യമായ രാശി ചിങ്ങം, ധനു, ഇവ അഗ്നി രാശികളാണ്, കൂടാതെ തുലാം രാശിയും മേടരാശിക്കാരുടെ ഏറ്റവും അനുയോജ്യമായ രാശികളിലൊന്നായി കണക്കാക്കപ്പെടുന്നു.

5. എന്റെ ചന്ദ്രൻ രാശി എന്താണ്?

നിങ്ങളുടെ ജാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നിങ്ങളുടെ ചന്ദ്ര രാശി. ജനന കുറിപ്പിൽ നിങ്ങളുടെ ചന്ദ്രന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. ചന്ദ്ര ചിഹ്നത്തിലൂടെ നിങ്ങളുടെ ആന്തരിക വൈകാരിക ജീവിതം അറിയാൻ കഴിയും.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers