ശ്രാവണിലെ 4 തിങ്കളാഴ്ചകളിലും പ്രത്യേക യോഗങ്ങൾ രൂപപ്പെടുന്നു: മഹാദേവന്റെ അനുഗ്രഹം ലഭ്യമാക്കൂ!

ഹിന്ദു മതത്തിലെ എല്ലാ മാസങ്ങളും ഏതെങ്കിലും ദൈവവുമായി ബന്ധപ്പെട്ടതാണ്. ശ്രാവണ മാസത്തെക്കുറിച്ച് പറഞ്ഞാൽ, ശിവനുമായി നേരിട്ട് ബന്ധമുണ്ട്. ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് യോഗനിദ്രയായിരിക്കുന്നതും, ശിവൻ എല്ലാ പ്രപഞ്ചത്തിന്റെയും പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതുമായ വർഷമാണ് ഇത്. അതിനാൽ, ഹിന്ദു മതത്തിൽ, ശ്രാവണ മാസം വളരെ പുണ്യമാസമായി കണക്കാക്കുന്നു.

Numerology

ഈ മാസത്തിൽ വരുന്ന തിങ്കളാഴ്ച വളരെ പ്രാധാന്യമർഹിക്കുന്നു. ശ്രാവണ തിങ്കളാഴ്ചയിലെ ശുഭദിനത്തിൽ, ശിവനെ പൂജിക്കുകയും രുദ്ര അഭിഷേകമോ, ജല അഭിഷേകമോ ചെയ്യുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം നേടാൻ സഹായിക്കും. ശ്രാവണ തിങ്കളാഴ്ച ശിവന് ഭക്തർ പ്രത്യേക പൂജ അർപ്പിക്കുന്നു, പലരും ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.

ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളുമായോ ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാം, ഈ വർഷം എപ്പോഴാണ് ശ്രാവണ തിങ്കളാഴ്ച? ശ്രാവണ മാസത്തിന്റെ പ്രാധാന്യം എപ്പോഴാണ് ആരംഭിക്കുന്നത്? ശിവനിൽ നിന്നുള്ള അനുഗ്രഹം എങ്ങനെ നേടാം? ഈ സമയത്ത് ഏത് ജോലികൾ ചെയ്യരുത്? ശിവന്റെ അനുഗ്രഹം നേടാൻ രാശിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിഹാരങ്ങൾ ഉണ്ടോ? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും, ഈ പ്രത്യേക ബ്ലോഗിലൂടെ ഉത്തരം ലഭിക്കുന്നതാണ്.

ശ്രാവണ തിങ്കളാഴ്ച 2022

ശ്രാവണ തിങ്കളാഴ്ച തുടക്കത്തെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, 2022-ൽ ശ്രാവണ മാസം നടക്കും, ഹിന്ദു കലണ്ടർ അനുസരിച്ച്, അത് 2022 ജൂലൈ 14 വ്യാഴാഴ്ച ആരംഭിക്കും. ശ്രാവണ മാസത്തെ ആദ്യ തിങ്കളാഴ്ച ജൂലൈ 18 നാണ്. അതിനുശേഷം, 2022 ഓഗസ്റ്റ് 12-ന് ശ്രാവണ മാസം അവസാനിക്കും. തുടർന്ന് ഭദ്രപദ മാസം ആരംഭിക്കും.

എല്ലാ തിങ്കളാഴ്ച വ്രതങ്ങളുടെയും പൂർണ്ണമായ വിശദാംശങ്ങൾ നമുക്ക് മനസ്സിലാക്കാം.

14 ജൂലൈ, വ്യാഴം- ശ്രാവണ മാസത്തിന്റെ ആദ്യ ദിവസം

18 ജൂലൈ, തിങ്കൾ- ശ്രാവണ തിങ്കളാഴ്ച വ്രതം

25 ജൂലൈ, തിങ്കൾ - ശ്രാവണ തിങ്കളാഴ്ച വ്രതം

01 ഓഗസ്റ്റ്, തിങ്കൾ - ശ്രാവണ തിങ്കളാഴ്ച വ്രതം

08 ഓഗസ്റ്റ്, തിങ്കൾ - ശ്രാവണ തിങ്കളാഴ്ച ഉപവാസം

12 ഓഗസ്റ്റ്, വെള്ളി - ശ്രാവണ മാസത്തിന്റെ അവസാന ദിവസം

ശ്രാവണ മാസത്തെ ആദ്യ തിങ്കളാഴ്ച പ്രത്യേക യോഗം ആരംഭിക്കും

ആദ്യ തിങ്കളാഴ്ചയെ കൂടുതൽ സവിശേഷമാക്കുന്നതിനായി പ്രത്യേക യോഗ രൂപീകരണം ശ്രാവണ മാസത്തെ ആദ്യ തിങ്കളാഴ്ച നടക്കും. ശോഭന യോഗ എന്ന് പേരിട്ടിരിക്കുന്ന ഒരു അപൂർവ യാദൃശ്ചികത ഈ ദിവസം സംഭവിക്കും. മംഗളകരമായ യോഗയിൽ ശരിയായ പൂജാദികർമങ്ങൾ അനുഷ്ഠിച്ചാൽ, ശിവൻ സ്വയം അനുഗ്രഹങ്ങൾ വാർഷിക്കുമെന്ന് ജ്യോതിഷികൾ വിശ്വസിക്കുന്നു.

ശ്രാവണ മാസത്തിന്റെയും ശ്രാവണ മാസത്തെ തിങ്കളാഴ്ചയുടെയും പ്രാധാന്യം

ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമാണ്. അതിനാൽ, ഈ സമയം ഈശ്വരൻറെ പൂജയ്ക്കായും, ഭക്തിക്കും, ആത്മീയമായി ബന്ധപ്പെടുന്നതിനും ഏറ്റവും മികച്ച സമയമായി കണക്കാക്കുന്നു.

ഇതുകൂടാതെ, ശ്രാവണ മാസത്തിൽ പാർവതി ദേവി വ്രതം അനുഷ്ഠിച്ചിരുന്നുവെന്നും തുടർന്ന് ദേവിയ്ക്ക് ശിവനെ ഭർത്താവായി ലഭിച്ചതായും പറയപ്പെടുന്നു.

പ്രത്യേകമായി ശ്രാവണ മാസം വിവാഹ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത സ്ത്രീകൾ വ്രതാനുഷ്ഠാനത്തിനും, പൂജയ്ക്കും ശുപാർശ ചെയ്യുന്നു. ഇതുകൂടാതെ, ഈ സമയത്ത്, അവിവാഹിതരായ സ്ത്രീകൾ വ്രതം അനുഷ്ഠിച്ചാൽ അവർക്ക് അനുയോജ്യമായ വരനെ ലഭിക്കും.

പുരുഷന്മാർ ശ്രാവണ മാസത്തിൽ വ്രതം അനുഷ്ഠിച്ചാൽ അവർക്ക് ശാരീരികവും, ദൈവികവും, ഭൗതികവുമായ ക്ലേശങ്ങളിൽ നിന്ന് മോചനം ലഭിക്കും. അതിനാൽ, ശ്രാവണ മാസം ഓരോ വ്യക്തിക്കും ഏതെങ്കിലും തരത്തിൽ സവിശേഷമാകും.

വിശ്വാസമനുസരിച്ച്, ആരെങ്കിലും ശ്രാവണ തിങ്കളാഴ്ച വ്രതം ആചരിക്കുകയും, ശിവനെ പൂജിക്കുകയും ചെയ്താൽ, അത്തരക്കാർക്ക് 12 ജ്യോതിർലിംഗങ്ങളുടെ ദർശനം പോലുള്ള പുണ്യ ഫലങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഈ വർഷം, ശ്രാവണ തിങ്കളാഴ്ച വളരെ വിശേഷപ്പെട്ടതായിരിക്കും: യോഗങ്ങളുടെ രൂപീകരണം

2022 ൽ 4 ശ്രാവണ തിങ്കളാഴ്ച വ്രതങ്ങൾ ഉണ്ടാകും. ഈ ശ്രാവണ തിങ്കളാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്, എന്നാൽ ഈ വർഷം, ഈ മാസത്തെ ഈ തിഥികൾ കൂടുതൽ ഐശ്വര്യവും ഫലദായകവുമാക്കാൻ, ചില കാര്യങ്ങൾ ഉണ്ട്; എല്ലാ തിഥികളിലും ശുഭകരമായ യോഗ രൂപീകരണം. അതിനാൽ, ഏത് ദിവസം ഏത് യോഗയാണ് രൂപപ്പെടുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

 • ജൂലൈ 18 ന് ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്‌ചയാണ്, ഈ ദിവസം നമുക്ക് പഞ്ചമി തിഥിയും, പൂർവ ഭാദ്രപദ നക്ഷത്രവും ഉള്ളതിനാൽ ആ ദിവസം ശോഭനയോഗം ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
 • ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച ജൂലൈ 25 ന് ആയിരിക്കും, ഈ ദിവസം മകയീരം നക്ഷത്രം ആണ്, ഇത് ശിവന്റെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രമായി കണക്കാക്കപ്പെടുന്നു, ഇത് കൂടാതെ, പ്രദോഷത്തിന്റെ രൂപീകരണവും, ധ്രുവയോഗവും ആ ദിവസം ഉണ്ടാകും.
 • ഇതിനുശേഷം 3 ആം ശ്രാവണ തിങ്കളാഴ്ച ഓഗസ്റ്റ് 1-ന് ആയിരിക്കും. ഈ ദിവസം ചതുർത്ഥി തിഥിയും, പൂരം നക്ഷത്രവും പരിധി യോഗ രൂപീകരണവും ഉണ്ടാകും.
 • ശ്രാവണ മാസത്തിലെ നാലാമത്തെയും, അവസാനത്തെയും തിങ്കളാഴ്ച ആഗസ്ത് 8 ആം തീയതി വരും. ഏകാദശി തിഥി വരുന്ന ഈ ദിവസം മഹാവിഷ്ണുവിന് സമർപ്പിതമായി കണക്കാക്കപ്പെടുന്നു, തൃക്കേട്ട നക്ഷത്രവും, വൈധൃതി യോഗ സാധ്യതയും ഈ സമയം ഉണ്ടാകും.

കുറിപ്പ്: ഈ വർഷം ജൂലൈ 26 ന് ശ്രാവണ മാസത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കും. ഒരു മാസത്തിൽ 12 ശിവരാത്രി തിഥികൾ ഉണ്ട്, അവയിൽ നിന്ന് ഫാൽഗുന മാസവും, ശ്രാവണ മാസത്തിലെ ശിവരാത്രിയുമാണ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.

ശ്രാവണ ശിവരാത്രി വ്രതം, അത് ജൂലൈ 26, ചൊവ്വാഴ്ച ആണ്.

നിഷിത കാല പൂജ മുഹൂർത്തം - ജൂലൈ 26, ചൊവ്വ, 6:46 മുതൽ 2022 ജൂലൈ 27 വരെ രാത്രി 09:11 വരെ തുടരും

പൂജ സമയം: 43 മിനിറ്റ് മാത്രം

ശിവരാത്രി വ്രതം പാരണ മുഹൂർത്തം: 27 ജൂലൈ 2022, 05:41 മുതൽ 3 :52 pm വരെ

ശ്രാവണ മാസത്തെ തിങ്കളാഴ്ചയിലെ ശരിയായ പൂജാവിധി

ശരിയായ വിധിയോടെ നടത്തുമ്പോൾ ഏതൊരു പൂജയും ഫലവത്താകുന്നു. അതിനാൽ, ശ്രാവണ തിങ്കളാഴ്ച ശരിയായ പൂജാവിധി എന്താണ്, നമുക്ക് ഇത് മനസ്സിലാക്കാം.

 • ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക.
 • നിങ്ങൾക്ക് വ്രതാനുഷ്ഠാനം ആകുമെങ്കിൽ എടുക്കുക.
 • ആദ്യം എല്ലാ ദൈവങ്ങളെയും ഗംഗാജലം ഉപയോഗിച്ച് കുളിപ്പിക്കുക.
 • ശിവന്റെ ജലാഭിഷേകം നടത്തുമ്പോൾ, "ഓം നമഃ ശിവായ" എന്ന് ജപിക്കുക.
 • ഇതിനുശേഷം, അക്ഷത, വെളുത്ത പുഷ്പങ്ങൾ, വെളുത്ത ചന്ദനം, പശുവിൻ പാൽ, ധൂപവർഗ്ഗം, വിളക്ക്, പഞ്ചാമൃതം, വെറ്റില, ശിവന് തന്റെ പ്രിയപ്പെട്ട കൂവള ഇല എന്നിവ സമർപ്പിക്കുക.
 • ഇനി ശിവ ചാലിസ ചൊല്ലുക.
 • "ഓം നമഃ ശിവായ" എന്ന മന്ത്രം ജപിക്കുക.
 • ഏകാഗ്രതയോടെ ശിവനെ ധ്യാനിക്കുക.
 • നിങ്ങൾക്ക് സ്വയം വായിക്കാൻ കഴിയുമെങ്കിൽ അങ്ങിനെ ചെയ്യുക അല്ലാത്തപക്ഷം, മറ്റൊരാളിൽ നിന്ന് ശ്രാവണ തിങ്കളാഴ്ച വ്രത കഥ കേൾക്കൂ.
 • അവസാനം ശിവന്റെ ആരതി നടത്തുക.
 • പൂജയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭോഗം പ്രസാദമായി സ്വീകരിച്ച് കഴിയുന്നത്ര ആളുകൾക്ക് വിതരണം ചെയ്യുക.

ശ്രാവണ മാസത്തിൽ ഈ കാര്യങ്ങൾ ചെയ്യരുത്

 • ശ്രാവണ മാസത്തിൽ വഴുതനങ്ങ കഴിക്കുന്നത് ദോഷമായി കണക്കാക്കപ്പെടുന്നു.
 • ശ്രാവണ മാസത്തിൽ, ശിവന് പാൽ അഭിഷേകം ചെയ്യുന്നു, അതിനാൽ പാലിനെ ഒരു തരത്തിലും അനാദരിക്കരുത്, പ്രത്യേകിച്ച് ഈ മാസത്തിൽ.
 • മഞ്ഞളും, കുങ്കുമവും ശിവലിംഗത്തിൽ അർപ്പിക്കരുത്.
 • ശ്രാവണ മാസത്തിൽ നിങ്ങൾ ഒരു സാത്വിക ജീവിതം പിന്തുടരുക.
 • ആളുകളെ അപമാനിക്കുന്നത് ഒഴിവാക്കുക, സ്വയം സംയമനം പാലിക്കുക.
 • ശ്രാവണ മാസത്തിൽ ശരീരത്തിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക.
 • ഈ മാസത്തിൽ പശുക്കളെയും, കാളകളെയും മറ്റ് മൃഗങ്ങളെയും ഉപദ്രവിക്കരുത്. ഈ മാസത്തിൽ പശുവിനെയോ, കാളയെയോ കൊല്ലുന്നത് നന്ദിയെ അപമാനിക്കുന്നതായി കണക്കാക്കുന്നതിനാൽ ഇത് ശിവനെ അതൃപ്തിപ്പെടുത്തും.
 • ശിവന്റെ പൂജയിൽ ഒരിക്കലും കൈത പൂക്കൾ ഉൾപ്പെടുത്തരുത്.

ശോഭനമായ ഭാവിക്കായി ശ്രാവണ മാസത്തിലെ രാശിപ്രകാരമുള്ള പരിഹാരങ്ങൾ

മേടം : ശർക്കര വെള്ളത്തിൽ കലർത്തി ശിവനെ അഭിഷേകം ചെയ്യുക.

ഇടവം : ശിവന്റെ അഭിഷേകം തൈര് കൊണ്ട് ചെയ്യുക.

മിഥുനം: കരിമ്പ് നീര് കൊണ്ട് ശിവന് അഭിഷേകം ചെയ്യുക.

കർക്കടകം: നെയ്യ് കൊണ്ട് ശിവന്റെ അഭിഷേകം ചെയ്യുക.

ചിങ്ങം: ശർക്കരയും, വെള്ളവും ചേർത്ത് ശിവന്റെ അഭിഷേകം നടത്തുക.

കന്നി: കരിമ്പ് നീര് കൊണ്ട് ശിവന് അഭിഷേകം ചെയ്യുക.

തുലാം: സുഗന്ധതൈലം ഉപയോഗിച്ച് ശിവന്റെ അഭിഷേകം നടത്തുക.

വൃശ്ചികം: പഞ്ചാമൃതം കൊണ്ട് ശിവന്റെ അഭിഷേകം ചെയ്യുക.

ധനു: മഞ്ഞൾ ചേർത്ത പാലിൽ ശിവന്റെ അഭിഷേകം ചെയ്യുക.

മകരം: ഇളനീർ കൊണ്ട് ശിവന് അഭിഷേകം ചെയ്യുക.

കുംഭം: ശിവന് എള്ളെണ്ണ കൊണ്ട് അഭിഷേകം ചെയ്യുക.

മീനം: കുങ്കുമപ്പൂ ചേർത്ത പാലിൽ ശിവന് അഭിഷേകം ചെയ്യുക.

ശ്രാവണ മാസത്തിൽ ശിവൻ ഈ 3 രാശിക്കാരോട് കരുണയുണ്ടാകും

മേടം, മകരം, മിഥുനം ഈ 3 രാശികളോട് പരമശിവൻ കരുണ കാണിക്കും, ഈ മൂന്ന് രാശിക്കാർക്കും ശ്രാവണ മാസത്തിൽ ശിവന്റെ അനുഗ്രഹം ലഭിക്കും. ഈ സമയത്ത്, അവരുടെ ജോലി, കുടുംബ ജീവിതം, പ്രണയ ജീവിതം, സാമ്പത്തിക നില എന്നിവ മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും, എല്ലാ മേഖലയിലും വിജയിക്കാനും കഴിയും.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer