സംഖ്യാശാസ്ത്രം വാരഫലം 5 - 11 ജൂൺ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (5 - 11 ജൂൺ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ സംസാരത്തിnte ഫലമായുണ്ടായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ആയി ഈ സമയം അനുകൂലമാണ്.
പ്രണയ ജീവിതം- പ്രണയ രാശിക്കാർക്ക്, നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണകളും ഈ സമയ പരിഹരിക്കപ്പെടും, നിങ്ങളുടെ പ്രണയം ഉയരും. ആശയവിനിമയത്തിലൂടെയും നിങ്ങൾ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കും.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവിച്ച എല്ലാ തടസ്സങ്ങളും മാറും, നിങ്ങളുടെ പഠനത്തിന്റെ പുരോഗതി കൈവരിക്കും. പ്രത്യേകിച്ച് മാസ്സ് കമ്മ്യൂണിക്കേഷൻ, ഏതെങ്കിലും ഭാഷകളിൽ പ്രാവിണ്യം നേടുന്നവർ.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് നല്ലതായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും നേതൃത്വഗുണവും കാരണം നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് അംഗീകാരം ലഭിക്കും.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് അനുകൂലമായ സമയമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യാനും, ശരിയായി ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
പരിഹാരം- ദിവസവും തുളസി ചെടി നനയ്ക്കുകയും, ഒരില കഴിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
വൈകാരിക തലത്തിൽ നിങ്ങളുടെ ഊർജ്ജം വളരെ ഉയർന്നതായിരിക്കും, നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി നിങ്ങൾക്ക് ആഴത്തിലുള്ള ബന്ധം തോന്നും. കവിതയിലൂടെയോ, മറ്റോ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ വീട്ടിലെ ഇലക്‌ട്രോണിക് വീട്ടുപകരണങ്ങളുമായി ബന്ധപ്പെട്ട ഈ സമയം നിങ്ങൾ പണം ചെലവഴിക്കും.
പ്രണയ ജീവിതം- ഈ സമയത്ത് നിങ്ങളുടെ പ്രണയ ബന്ധം മികച്ചതായിരിക്കും, നിങ്ങൾ സന്തോഷകരമായ സമയം ആസ്വദിക്കും. വിവാഹിതരായ രാശിക്കാരുടെ ജീവിതം സന്തുഷ്ടമായി തുടരും.
വിദ്യാഭ്യാസം- മാധ്യമം, സാഹിത്യം അല്ലെങ്കിൽ കവിത എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ക്രിയാത്മകമായ ആശയങ്ങളാൽ അവരുടെ മേഖലയിൽ അഭിവൃദ്ധിപ്പെടും.
ഉദ്യോഗം- നിങ്ങൾക്ക് ജോലിയിൽ നല്ല പുരോഗതി ഉണ്ടാകും, കൂടാതെ ജോലി മാറ്റവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. എഴുത്ത്, ബാങ്കിംഗ്, അദ്ധ്യാപനം, കൗൺസിലിംഗ് എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ഉദ്യോഗത്തിൽ വളർച്ച കൈവരും.
ആരോഗ്യം- ഇത് നിങ്ങൾക്ക് അനുകൂലമായ സമയമാണ്, എന്നാൽ വൈകാരിക തലത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം നിങ്ങൾക്ക് ഗണ്യമായ ഊർജ്ജ നഷ്ടം അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതാണ്.
പരിഹാരം- ദിവസവും 108 തവണ ‘ഓം നമോ ഭഗവതേ വാസുദേവായ” എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 3
ഈ ആഴ്ചയിൽ, നിങ്ങൾക്ക് ധാർമ്മിക കാര്യങ്ങളിൽ താല്പര്യം ഉണ്ടാകും. ഈ സമയം നിങ്ങൾ നിങ്ങളുടെ ഗുരുവിന്റെയോ, അച്ഛന്റെയോ, അച്ഛനെ പോലെ ഉള്ളവരുടെയോ അനുഗ്രഹം വാങ്ങുന്നത് നല്ലതാണ്.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ ഒരു അവധിക്കാലം ആഘോഷിക്കാൻ കഴിയും. പ്രണയ ബന്ധത്തിൽ നിങ്ങളുടെ പ്രണയ പങ്കാളിയെ നിങ്ങളുടെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താനുള്ള ഏറ്റവും നല്ല സമയമാണ് ഇത്.
വിദ്യാഭ്യാസം- ഉന്നത വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നിങ്ങൾ ഫലത്തിനായി കാത്തിരിക്കുകയാണെങ്കിൽ, ഫലം നിങ്ങൾക്ക് അനുകൂലമായി വരും.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ഔദ്യോഗിക മേഖലയിൽ നിങ്ങളുടെ ജോലി മെച്ചപ്പെടുത്താൻ ശ്രമിക്കാം. നിങ്ങളുടെ മുൻപുള്ള ജോലികൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ ഈ സമയം ശ്രമിക്കുകയും, അതിന്റെ ഫലമായി, നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ അഭിനന്ദിക്കും.
ആരോഗ്യം- ഈ സമയം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും, ശുചിത്വം പാലിക്കുകയും ചെയ്യേണ്ടതാണ്. കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണം കഴിക്കുന്നത് കുറക്കുക.
പരിഹാരം- ഗണപതി ഭഗവാനെ പൂജിക്കുകയും ദർഭ പുല്ല് സമർപ്പിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച, നിങ്ങളുടെ ആശയവിനിമയം നല്ല സ്വാധീനമുള്ളതായിരിക്കും. എന്നാൽ ചിന്തിക്കാൻ കഴിവില്ലാത്ത ആളുകളുമായി നിങ്ങളുടെ ആശയങ്ങൾ കൈമാറുന്നത് മണ്ടത്തരമായതിനാൽ നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ എന്തെങ്കിലും കാര്യത്തിനായി സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കുകയും, ശരിയായ ആശയവിനിമയത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ വിശ്വസ്തതയെ സംശയിക്കരുത്, പരസ്പരം ഇടം നൽകുന്നത് ബന്ധത്തെ ഉയർത്തും.
വിദ്യാഭ്യാസം- ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും. ഈ ആഴ്ച മാസ് കമ്മ്യൂണിക്കേഷൻ, നാടക അഭിനയം, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിലെ വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും.
ഉദ്യോഗം- അന്താരാഷ്ട്ര കമ്പനികളിലോ, ബിസിനസുകളിലോ ഉള്ള രാശിക്കാർക്ക് ഈ ആഴ്ച നല്ല സാമ്പത്തിക നേട്ടം കൈവരും. ഈ സമയം പുതിയ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് താല്പര്യം തോന്നും.
ആരോഗ്യം- ഈ ആഴ്ച വ്യായാമം ചെയ്യാനും, ശരിയായി ഭക്ഷണം കഴിക്കാനും, ധ്യാനിക്കാനും ശ്രദ്ധിക്കുക. കൊഴുപ്പുള്ളതും, മധുരമുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
പരിഹാരം - ചെറിയ കുഞ്ഞുങ്ങൾക്ക് പച്ച നിറത്തിലുള്ള എന്തെങ്കിലും സമ്മാനിക്കുക.
ഭാഗ്യ സംഖ്യ 5
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് നല്ല സമയമാണ്. നിങ്ങളുടെ ബുദ്ധി, ബിസിനസ്സ് മനസ്സ് എന്നിവയാൽ നിങ്ങൾക്ക് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും.
പ്രണയ ജീവിതം- ഈ ആഴ്ച ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് വളരെ പ്രയോജനകരവും പ്രധാനവുമാണ്, നിങ്ങളുടെ പങ്കാളിയുമായി മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ നർമ്മം കാരണം നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില തെറ്റായ ആശയവിനിമയങ്ങൾക്ക് വഴിവെക്കും.
വിദ്യാഭ്യാസം- ഈ ആഴ്ച, വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന്റെ പുരോഗതിക്കായി ഈ ആഴ്‌ച പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയും, മാസ് കമ്മ്യൂണിക്കേഷൻ, ഏതെങ്കിലും ഭാഷകളിൽ പ്രാവിണ്യം നേടാൻ ശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്.
ഉദ്യോഗം- ഔദ്യോഗിക ജീവിതത്തിന് ഇത് വളരെ നല്ല സമയമാണ്. ഡാറ്റാ സയന്റിസ്റ്റുകൾ, കയറ്റുമതി-ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ടും, ബാങ്കിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഇത് നല്ല ആഴ്ചയായിരിക്കും.
ആരോഗ്യം- നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ ആഴ്ച നല്ല ഫലങ്ങൾ നൽകുന്നതിനാൽ വ്യായാമത്തിനായും മറ്റും നിങ്ങളുടെ ശരീരത്തിന് സമയം നൽകേണ്ടതാണ്.
പരിഹാരം- പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കഴിയുന്നതും ധരിക്കുക. സാധ്യമല്ലെങ്കിൽ, ഒരു പച്ച തൂവാല കൈയ്യിൽ കരുതുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും, നിങ്ങളുടെ സ്വന്തം പ്രയത്നത്താൽ ജയിക്കണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടാകും, പാട്ട്, നൃത്തം, മേക്കപ്പ് എന്നീ ആഗ്രഹങ്ങൾക്കായി ചെലവഴിക്കാനുള്ള താല്പര്യവും നിങ്ങൾക്ക് ഉണ്ടാകും.
പ്രണയ ജീവിതം- പ്രണയ കാര്യങ്ങൾക്ക് ഇത് വളരെ നല്ല ആഴ്ചയായിരിക്കും, ഈ സമയം നിങ്ങളുടെ ഇഷ്ടം തുറന്ന് പറയാൻ കഴിയും. പങ്കാളികളുമായി നല്ല സമയം ആസ്വദിക്കാനും കഴിയും.
വിദ്യാഭ്യാസം- വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. ഫാഷൻ, നാടക അഭിനയം, ഇന്റീരിയർ ഡിസൈനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസൈനിംഗ് മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുകൂലമായിരിക്കും.
ഉദ്യോഗം- ഈ ആഴ്ചയിൽ നിങ്ങളുടെ ജോലിഭാരം വർദ്ധിക്കും, നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകപ്പെടും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താനും നിങ്ങളുടെ ചിന്തകൾ ക്രമീകരിക്കാനും നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് മറ്റുള്ളവരെ ആകർഷിക്കാനും ഈ ആഴ്ച നല്ലതാണ്.
ആരോഗ്യം- ഈ സമയം വ്യായാമം ശരിയായി ഭക്ഷണം എന്നിവ പാലിക്കേണ്ടതാണ്.
പരിഹാരം- നിങ്ങളുടെ വീട്ടിൽ വെളുത്ത പൂക്കൾ ഉള്ള ചെടി നട്ട് വളർത്തുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ആശയവിനിമയത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വളരെ ശ്രദ്ധയോടെയും ശാന്തമായ മനസ്സോടെയും ചെയ്യണം. ദേഷ്യം നിങ്ങളുടെ പ്രിയപ്പെട്ടവരേ തെറ്റിദ്ധരിക്കുന്നതിനും വേദനിപ്പിക്കുന്നതിനും ഇട വരുത്തും.
പ്രണയ ജീവിതം- ഈ സമയം നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി അധികം ഇടപഴകരുത്. നിങ്ങൾക്ക് തൃപ്തികരമായ പ്രണയവും ദാമ്പത്യ ജീവിതവും ഉണ്ടാകും, വഴക്കുകൾ ഒഴിവാക്കാൻ നിങ്ങളുടെ വാക്കുകളിൽ നിയന്ത്രിക്കേണ്ടതാണ്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് മാസ് കമ്മ്യൂണിക്കേഷൻ, ഏതെങ്കിലും ഭാഷകളിൽ പ്രാവിണ്യം നേടാൻ ശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ നിങ്ങളുടെ ഭാവി തന്ത്രങ്ങൾ നിങ്ങൾക്ക് ആലോചിക്കും. ബിസിനസ്സിൽ നല്ല കാഴ്ചപ്പാട് ഉണ്ടാകും. ഈ സമയത്ത് ചില പുതിയ കഴിവുകൾ പഠിക്കുന്നത് നിങ്ങളെ ഉയർത്തും.
ആരോഗ്യം- ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ അൽപ്പം ഉത്കണ്ഠാകുലരാകും. നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നതും അതിന്റെ ശുചിത്വ വശവും നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരത്തെ നന്നായി പരിപാലിക്കാനും മതിയായ വിശ്രമവും ഉറപ്പ് വരുത്തേണ്ടതാണ്.
പരിഹാരം- വീട്ടിൽ മണി-പ്ലാന്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ചെടികൾ പരിപാലിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
നിങ്ങളുടെ സംസാര രീതിയിൽ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ ബോധ്യപ്പെടുത്താനുള്ള കഴിവ് മികച്ചതായിരിക്കും, അതുവഴി നിങ്ങൾക്ക് നിങ്ങളുടെ ജോലി നിങ്ങൾ പൂർത്തിയാക്കാനും കഴിയും.
പ്രണയ ജീവിതം- അവിവാഹിതർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളുകളോട് അവരുടെ ഇഷ്ടം തുറന്ന് പറയാം ഈ സമയം നല്ലതാണ്, ഈ സമയത്ത് നിങ്ങൾക്ക് അനുകൂലമായ ഉത്തരങ്ങൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ആഴ്ചയിൽ നിങ്ങളുടെ പങ്കാളിയുമായി ഒരു ചെറിയ യാത്ര നിങ്ങൾ ആലോചിക്കും.
വിദ്യാഭ്യാസം- ഈ ആഴ്ച വിദ്യാർത്ഥികൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്കും, കഠിനാധ്വാനത്തിനും നിങ്ങൾക്ക് വിജയവും നല്ല ഫലങ്ങളും ലഭിക്കും. ചില വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ആലോചിക്കാവുന്നതാണ്.
ഉദ്യോഗം- അക്കൗണ്ടൻസിയിലും, മാർക്കറ്റിംഗിലും ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ശുഭകരമായ ഒരു ആഴ്ചയായിരിക്കും. ഈ ആഴ്ച നിങ്ങൾക്ക് നല്ല ക്ലയന്റുകളിൽ നിന്ന് മികച്ച ആനുകൂല്യങ്ങൾ നേടാനുമുള്ള അവസരങ്ങൾ കൈവരും.
ആരോഗ്യം- നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ശുചിത്വം പാലിക്കേണ്ടതാണ് അല്ലെങ്കിൽ ഈ ആഴ്ചയിൽ നിങ്ങൾക്ക് ചില ചർമ്മ പ്രശ്നങ്ങൾ അനുഭവപ്പെടാം.
പരിഹാരം- ചെടികൾ, പ്രത്യേകിച്ച് തുളസി ചെടികൾ നട്ടുപിടിപ്പിച്ച് അവയെ പരിപാലിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ മാനേജ്മെന്റ് കഴിവുകളും കഠിനാധ്വാനവും കൊണ്ട് നിങ്ങൾക്ക് കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയും. ഇത് നിങ്ങളുടെ ഉൽപ്പാദനക്ഷമതയും, പ്രകടനവും വർദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കളെ ജയിക്കാൻ നിങ്ങൾക്ക് കഴിയും.
പ്രണയ ജീവിതം- അവിവാഹിതരായ രാശിക്കാർക്ക് ഈ ആഴ്‌ചയിൽ തങ്ങളുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താം. നിങ്ങളുടെ ആശയവിനിമയ കഴിവുകളിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സംസാര രീതി നിയന്ത്രിക്കേണ്ടതാണ്.
വിദ്യാഭ്യാസം- മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. മാസ് കമ്മ്യൂണിക്കേഷൻ, ഏതെങ്കിലും ഭാഷകളിൽ പ്രാവിണ്യം നേടാൻ ശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്.
ഉദ്യോഗം- ഈ ആഴ്ച സ്വന്തം ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്ഥിരമായ വരുമാന സ്രോതസ്സിനു പുറമെ മറ്റ് വരുമാന മാർഗങ്ങൾ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലതാണ്. ഈ ആഴ്ചയിൽ നിങ്ങൾക്ക് പ്രയോജനകരമായ നിരവധി അവസരങ്ങൾ ലഭിക്കും.
ആരോഗ്യം- ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തിന് ശരിയായ പരിചരണവും, ശ്രദ്ധയും ആവശ്യമാണ്. അതിനാൽ, നിങ്ങളുടെ ഭക്ഷണശീലങ്ങൾ ശ്രദ്ധിക്കുകയും, ധ്യാനവും, ശാരീരിക വ്യായാമവും ശീലിക്കേണ്ടതാണ്.
പരിഹാരം- ദിവസവും പശുക്കൾക്ക് പച്ചക്കറികൾ നൽകുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Weekly Horoscope From April 28 to May 04, 2025: Success And Promotions
- Vaishakh Amavasya 2025: Do This Remedy & Get Rid Of Pitra Dosha
- Numerology Weekly Horoscope From 27 April To 03 May, 2025
- Tarot Weekly Horoscope (27th April-3rd May): Unlocking Your Destiny With Tarot!
- May 2025 Planetary Predictions: Gains & Glory For 5 Zodiacs In May!
- Chaturgrahi Yoga 2025: Success & Financial Gains For Lucky Zodiac Signs!
- Varuthini Ekadashi 2025: Remedies To Get Free From Every Sin
- Mercury Transit In Aries 2025: Unexpected Wealth & Prosperity For 3 Zodiac Signs!
- Akshaya Tritiya 2025: Guide To Buy & Donate For All 12 Zodiac Signs!
- Tarot Monthly Horoscope (01st-31st May): Zodiac-Wise Monthly Predictions!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025