സംഖ്യാശാസ്ത്രം വാരഫലം 24 ജൂലൈ - 30 ജൂലൈ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (24 ജൂലൈ - 30 ജൂലൈ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്‌ച ഊർജ്ജസ്വലത കുറവായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഈ ആഴ്ച രാശിക്കാർക്ക് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങൾ ഇപ്പോഴും പോസിറ്റീവായി തുടരാൻ ശ്രദ്ധിക്കേണ്ടതാണ്.
പ്രണയ ബന്ധം:
ഈ ആഴ്ചയിൽ പ്രണയ ജീവിതം നിങ്ങൾക്ക് ശരാശരി ആയിരിക്കും, നിങ്ങളുടെ പങ്കാളി ഭാവിയിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാം. വിവാഹിതരായ രാശിക്കാർക്ക് കുടുംബത്തോടൊപ്പം വിനോദയാത്ര ആസൂത്രണം ചെയ്യാം.
വിദ്യാഭ്യാസം:
കല, കവിത, വിനോദം, ഡിസൈനിംഗ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സമയം അവരുടെ സർഗ്ഗാത്മക ആശയങ്ങൾ മെച്ചപ്പെടുത്തുകയും ഈ ആഴ്ച നന്നായി വർത്തിക്കുകയും ചെയ്യും.
ഉദ്യോഗം:
ജോലി ചെയ്യുന്ന രാശിക്കാർക്ക് അവരുടെ കഴിവുകളിൽ പുരോഗതി കാണുകയും നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ബിസിനസ്സിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളുമായി ബന്ധപ്പെട്ട നേട്ടങ്ങൾക്ക് യോഗം കാണുന്നു.
ആരോഗ്യം:
ശരിയായ ഭക്ഷണക്രമവും വ്യായാമവും ഈ ആഴ്ചയിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പരിഹാരം:
ലക്ഷ്മീദേവിയെ പൂജിക്കുക
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർ അവരുടെ ഔദ്യോഗിക ജീവിതത്തിൽ ചില കാലതാമസങ്ങൾ നേരിടേണ്ടിവരും, കൂടാതെ അവരുടെ പ്രോജക്റ്റിനായുള്ള സമയപരിധി പാലിക്കുന്നതിൽ ചില വെല്ലുവിളികളും നേരിടേണ്ടി വരാം. ഈ സമയം ചില വൈകാരിക പ്രക്ഷുബ്ധതകൾ ഉണ്ടാകാം, അതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പ്രണയ ബന്ധം:
ഈ ആഴ്ച, നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് അവർ ആസൂത്രണം ചെയ്യുന്നതിനാൽ നിങ്ങൾക്ക് നല്ലത് പ്രതീക്ഷിക്കാം. വിവാഹിതരായ രാശിക്കാർ നല്ല ബന്ധം പങ്കിടും, നിങ്ങൾ രണ്ടുപേരും നിങ്ങളുടെ വീട് മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും.
വിദ്യാഭ്യാസം:
ഈ ആഴ്ച വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും അൽപ്പം കഠിനാധ്വാനം ചെയ്യേണ്ടതുമാണ്. നിങ്ങൾക്ക് ചുറ്റും നടക്കുന്ന സാമൂഹിക ഒത്തുചേരലുകൾ കാരണം നിങ്ങളുടെ ശ്രദ്ധ തിരിയാനിടയുണ്ട്.
ഉദ്യോഗം:
ഈ ആഴ്ചയിൽ നിങ്ങൾ ജോലി പ്രതിബദ്ധതകളിൽ ഏർപ്പെടും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർ ജാഗ്രത പാലിക്കണം, എതിരാളികളിൽ നിന്ന് സമ്മർദ്ദം അനുഭവപ്പെടാം.
ആരോഗ്യം:
ഈ സമയത്തെ കാലാവസ്ഥയിൽ മാറ്റം വരുന്നതിനാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് കാര്യമായ ഊർജ്ജ നഷ്ടം അനുഭവപ്പെടാം. യോഗയും, ധ്യാനവും ചെയ്യുന്നത് നല്ലതാണ്.
പരിഹാരം:
ഏതെങ്കിലും തരത്തിലുള്ള നെഗറ്റിവിറ്റി ഇല്ലാതാക്കാൻ വീടിനുള്ളിൽ വിളക്ക് കത്തിക്കുക
ഭാഗ്യ സംഖ്യ 3
ഈ ആഴ്ച, നിങ്ങൾ വളരെ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തിജീവിതത്തിലും ജാഗ്രത പുലർത്തുക. ഈ ആഴ്ച നിങ്ങൾ ആത്മീയതയ്ക്കും അൽപ്പം ഭൗതികവാദികൾക്കും ഇടയിൽ കുടുങ്ങാം, ഇക്കാരണത്താൽ നിങ്ങൾക്ക് സമാധാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടാകാം.
പ്രണയ ബന്ധം:
ഈ ആഴ്ച, അവിവാഹിതരായ രാശിക്കാർക്ക് ഒരു ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള യോഗം ഉണ്ടാകും. വിവാഹിതരായ രാശിക്കാർ പരസ്പര ആശയ വിനിമയം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം:
വിദ്യാർത്ഥികൾക്ക് വളരെ വിശ്രമകരമായ സമയം ലഭിക്കും, നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്ന മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്ക് അത് നിങ്ങൾക്ക് നിങ്ങളുടെ സമയം വിനിയോഗിക്കാൻ കഴിയും.
ഉദ്യോഗം:
ഈ ആഴ്ച അധ്യാപകർ, ഉപദേശകർ, ആത്മീയ ഗുരുക്കൾ, ബാങ്കിംഗ്, ധനകാര്യം എന്നീ മേഖലകളിൽ ഉള്ളവർ ഈ സമയം മികച്ച പ്രകടനം കാഴ്ചവെക്കും. നിങ്ങൾക്ക് നല്ല ക്ലയന്റുകളെ ലഭിക്കുമെന്നതിനാൽ മാർക്കറ്റിംഗിലും, വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നവരും ഈ സമയം നല്ലതാണ്. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം ഉയർച്ച പ്രതീക്ഷിക്കാവുന്നതാണ്.
ആരോഗ്യം:
ഈ സമയം നിങ്ങളുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകാം, അതിനാൽ അത് അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ വൈദ്യസഹായം തേടേണ്ടതാണ്, കൂടാതെ നിങ്ങൾക്ക് നല്ല വ്യായാമ മുറകൾ പാലിക്കുകയും ചെയ്യേണ്ടതാണ്, അത് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തും.
പരിഹാരം: ക്ഷേത്രത്തിൽ ദാനങ്ങൾ നടത്തുന്നത് ഗുണം ചെയ്യും.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം മൊത്തത്തിലുള്ള ഈ ആഴ്ച അവർക്ക് ശരാശരി ആയിരിക്കും. കുടുംബ ജീവിതത്തിൽ സമയം ചെലവഴിക്കാൻ ഇവർ ആഗ്രഹിക്കും. കൂടാതെ, അവർ അവരുടെ ആരോഗ്യം ഈ സമയം ശ്രദ്ധിക്കേണ്ടതാണ്.
പ്രണയ ബന്ധം:
ഈ രാശിക്കാർക്ക് ഈ സമയം ഒരു പ്രണയ ബന്ധത്തിൽ പ്രവേശിക്കാനുള്ള നല്ല അവസരങ്ങളുണ്ട്, അതിനാൽ നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അവരുടെ മുന്നിൽ പ്രകടിപ്പിക്കാനുള്ള അനുകൂല സമയമാണിത്. നിങ്ങൾക്ക് ഒരു പടി കൂടി മുന്നോട്ട് പോയി നിങ്ങളുടെ പങ്കാളിയോടെ വിവാഹ അഭ്യർത്ഥന നടത്താനും കഴിയും.
വിദ്യാഭ്യാസം :
രാശിക്കാർക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഇത് വളരെ അനുകൂലമായ സമയമാണ്. അതിനാൽ, പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റേഴ്സ് പോലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഫലങ്ങൾക്കായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ഫലങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.
ഉദ്യോഗം:
അദ്ധ്യാപനം, ഉപദേശകർ, ഗുരുക്കൾ, മോട്ടിവേഷണൽ സ്പീക്കറുകൾ, വ്യവസായവുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഈ സമയം നല്ല വളർച്ച ഉണ്ടാകും.
ആരോഗ്യം:
നിങ്ങൾക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അവ അവഗണിക്കാതെ ശരിയായ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്. സ്ത്രീകൾക്ക് ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം.
പരിഹാരം:
ഗണപതിക്ക് മധുരം സമര്പ്പിക്കുക.
ഭാഗ്യ സംഖ്യ 5
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല നിലവാരം നിലനിർത്തുന്നതിനും ഈ സമയം രാശിക്കാർക്ക് വളരെ നല്ലതാണ്. ഔദ്യോഗിക ജീവിതം അൽപ്പം അമിതഭാരമുള്ളതിനാൽ നിങ്ങൾ ജോലിയിൽ കൂടുതലായി മുഴുകും.
പ്രണയ ബന്ധം:
ബന്ധങ്ങൾ നല്ല രീതിയിൽ തുടരും നിങ്ങൾക്ക് ഈ സമയം അനുഗ്രഹപ്രദമായി തോന്നും. വിവാഹിതരായ രാശിക്കാരും അവരുടെ ബന്ധം നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയും.
വിദ്യാഭ്യാസം:
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വിജയിക്കും, കൂടാതെ പഠനത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കും. മാസ് കമ്മ്യൂണിക്കേഷൻ, റൈറ്റിംഗ്, മാർക്കറ്റിംഗ്, സെയിൽസ് എന്നീ മേഖലകൾ നല്ല വളർച്ച കൈവരിക്കാൻ കഴിയും.
ഉദ്യോഗം:
ഉദ്യോഗാർത്ഥികൾക്ക് അവരുടെ ജോലിയിൽ പുരോഗതി ഉണ്ടാകും, നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. സർക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ കഠിനാധ്വാനം ചെയ്യേണ്ടിവരും.
ആരോഗ്യം:
ഈ ആഴ്ച നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം നിങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം:
കൂടുതലും പച്ച വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.അതിന് കഴിയുന്നില്ലെങ്കിൽ എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കൽ പച്ച തൂവാലയെങ്കിലും സൂക്ഷിക്കാൻ ശ്രമിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ചയിൽ രാശിക്കാർക്ക് ആത്മവിശ്വാസം ഉയരും അത് അവരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കും. ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ പണം ആഡംബരങ്ങൾക്കായി ചെലവഴിക്കാം.
പ്രണയ ബന്ധം:
പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ച നല്ല സമയമായിരിക്കും, കൂടാതെ നിങ്ങളുടെ വികാരങ്ങൾ പങ്കാളിയുമായി പങ്കിടാനും നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ആസ്വദിക്കാനും കഴിയും.
വിദ്യാഭ്യാസം:
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അല്ലെങ്കിൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും. ഫാഷൻ ഫീൽഡ്, തിയറ്റർ അഭിനയം മറ്റേതെങ്കിലും ഡിസൈനിംഗ് മേഖല ഇവർക്ക് ഗുണം ചെയ്യും.
ഉദ്യോഗം:
ഈ സമയം ഓഹരി വിപണി, നിക്ഷേപ ബാങ്കിംഗ്, ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ പ്രവർത്തന വൈദഗ്ധ്യവും അനുഭവപരിചയവും കാരണം നിങ്ങളുടെ ഓർഗനൈസേഷന്റെ ഉന്നത മാനേജ്‌മെന്റിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായി ചില നേട്ടങ്ങൾ ലഭിക്കും.
ആരോഗ്യം:
നിങ്ങൾ ഈ സമയം അൽപ്പം അലസതയുള്ളവരായിരിക്കും, അതിനാൽ എല്ലാ അലസതയും അകറ്റാൻ വ്യായാമം ചെയ്യുക, ശരിയായി ഭക്ഷണം കഴിക്കേണ്ടതുമാണ്.
പരിഹാരം: ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ മധുരം സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ ജീവിതത്തിൽ ഉയർച്ച-താഴ്ചകൾ കാണാൻ കഴിയും, അതിനാൽ നിങ്ങൾ ശാന്തത പാലിക്കുകയും നിങ്ങളുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും സന്തുലനം പാലിക്കാൻ ശ്രമിക്കേണ്ടതുമാണ്.
പ്രണയ ബന്ധം:
പ്രണയ ബന്ധത്തിൽ ഈ സമയം ശരാശരി ആയിരിക്കും. ഈ ആഴ്ച നിങ്ങളുടെ പങ്കാളി ജോലിയിൽ തിരക്കുള്ളവരായിരിക്കും അല്ലെങ്കിൽ ആത്മീയമായി താല്പര്യമുള്ളവരും ആയിരിക്കും. അവരുടെ പെരുമാറ്റം കാരണം നിങ്ങൾക്ക് വൈകാരികമായ തിരിച്ചടി അനുഭവപ്പെടാം.
വിദ്യാഭ്യാസം
ഈ ആഴ്ച കൂടുതൽ സമയം പഠിച്ചാലും നിങ്ങൾക്ക് വിഷയങ്ങൾ മനഃപാഠമാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.
ഉദ്യോഗം:
നിങ്ങൾക്ക് അംഗീകാരം നൽകുന്ന ഫലങ്ങൾ ലഭിക്കുമെന്നതിനാൽ പുതിയ തന്ത്രങ്ങളോ, ജോലികളോ മറ്റോ ഈ സമയം പ്ലാൻ ചെയ്യാൻ കഴിയും.
ആരോഗ്യം:
നിങ്ങൾക്ക് ഈ ആഴ്ച ചില ആരോഗ്യപ്രശ്‌നങ്ങൾ നേരിടാം, അതുപോലെ സ്ത്രീക്ക് ഹോർമോണുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും അഭിമുഘീകരിക്കും.
പരിഹാരം:
തൈര് വെള്ളത്തിൽ കലക്കി അതിൽ കുളിക്കുക
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് സ്നേഹവും സന്തോഷവും കൈവരും, അവർ അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കും, കഴിഞ്ഞ കാലങ്ങളിൽ കാലതാമസം നേരിട്ട എല്ലാ ജോലികളും ഈ സമയം പരിഹരിക്കും.
പ്രണയ ബന്ധം:
പ്രണയബന്ധത്തിൽ നിങ്ങൾ ബന്ധത്തിലെ ചില നല്ല നിമിഷങ്ങൾ ആസ്വദിക്കും. നിങ്ങൾ സ്നേഹിക്കപ്പെടുകയും പങ്കാളിയുടെ വാക്കുകൾക്ക് ചെവി കൊടുക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായി ചില വിജയങ്ങൾ നിങ്ങൾ ആഘോഷിക്കും.
വിദ്യാഭ്യാസം:
നിങ്ങൾക്ക് അശ്രദ്ധ അനുഭവപ്പെടുകയും, വിദ്യാഭ്യാസത്തിൽ അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.ഇത് നിങ്ങളുടെ മാർക്കിന് ബാധിക്കാം.
ഉദ്യോഗം
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ ആഗ്രഹിച്ച വളർച്ച ഈ സമയം കൈവരിക്കും. കഠിനാധ്വാനവും നിങ്ങൾ ജോലിയിൽ ചെയ്യുന്ന ആത്മാർത്ഥതയും തിരിച്ചറിയപ്പെടും, അത് നിങ്ങൾക്ക് പ്രയോജനകരമാകും. ഈ ആഴ്ചയിൽ നിങ്ങൾ അതിമോഹമുള്ളവരായിരിക്കും, ഇത് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ സമാഹരിക്കാൻ സഹായിക്കും.
ആരോഗ്യം:
നിങ്ങൾക്ക് ഈ സമയം ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരാം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാം, അതിനാൽ മുൻകരുതലുകൾ എടുക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതുമാണ്.
പരിഹാരം:
ആവശ്യക്കാർക്ക് ഭക്ഷണവും, വസ്ത്രവും ദാനം ചെയ്യുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് എന്തെങ്കിലും നേടാനുള്ള ആഗ്രഹം വർദ്ധിക്കും, അതിനാൽ ജീവിതത്തെ മികച്ച രീതിയിൽ തന്നെ സമീപിക്കേണ്ടതാണ്.
പ്രണയ ബന്ധം
പ്രണയ ബന്ധത്തിൽ വഴക്കുകൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനും നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും.
വിദ്യാഭ്യാസം
വിദ്യാർത്ഥികൾ പഠനത്തിന്റെ സമ്മർദ്ദത്താൽ വലയുകയും, പഠനത്തിലുള്ള അവരുടെ ശ്രദ്ധ മോശമാവുകയും അവർക്ക് അശ്രദ്ധ അനുഭവപ്പെടുകയും ചെയ്യും.
ഉദ്യോഗം
ഔദ്യോഗിക കാര്യങ്ങൾ ക്രമപ്പെടുത്തുകയും ഈ ആഴ്ചയിൽ നിങ്ങളുടെ എല്ലാ അസൈൻമെന്റുകളും നിങ്ങൾ കൃത്യസമയത്ത് നൽകുകയും ചെയ്യും. നിങ്ങൾ എന്തെങ്കിലും സുപ്രധാന തീരുമാനമെടുത്താൽ, അത് നിങ്ങളുടെ ആരോഗ്യത്തിന് ഫലദായകമാകും.
ആരോഗ്യം
ആരോഗ്യം നിങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്, നിങ്ങൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, അതിനാൽഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം:
നല്ല ഫലങ്ങൾക്കായി ഹനുമാൻ ചാലിസ പാരായണം ചെയ്യുക
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Mercury Transit In Aries: Energies, Impacts & Zodiacal Guidance!
- Bhadra Mahapurush & Budhaditya Rajyoga 2025: Power Surge For 3 Zodiacs!
- May 2025 Numerology Horoscope: Unfavorable Timeline For 3 Moolanks!
- Numerology Weekly Horoscope (27 April – 03 May): 3 Moolanks On The Edge!
- May 2025 Monthly Horoscope: A Quick Sneak Peak Into The Month!
- Tarot Weekly Horoscope (27 April – 03 May): Caution For These 3 Zodiac Signs!
- Numerology Monthly Horoscope May 2025: Moolanks Set For A Lucky Streak!
- Ketu Transit May 2025: Golden Shift Of Fortunes For 3 Zodiac Signs!
- Akshaya Tritiya 2025: Check Out Its Accurate Date, Time, & More!
- Tarot Weekly Horoscope (27 April – 03 May): 3 Fortunate Zodiac Signs!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025