2022 മാർച്ച് അവലോകനം
2022 ലെ മാർച്ച് മാസത്തോടെ ഞങ്ങൾ മഞ്ഞുകാലത്തോട് സാവധാനം വിടപറയുകയും വേനൽക്കാലത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയും ചെയ്യുന്നു. 2022 മാർച്ചിൽ മഹാ ശിവരാത്രി, ഹോളി, ചതുർത്ഥി തുടങ്ങി നിരവധി പ്രധാന കാര്യങ്ങൾ നടക്കും. മാർച്ചിലെ എല്ലാ പ്രധാനപ്പെട്ട വ്രതങ്ങളും, ആഘോഷങ്ങളും അടങ്ങുന്ന എല്ലാ വിവരങ്ങളും ഈ ബ്ലോഗിൽ ഉണ്ട്. 12 രാശിക്കാർക്കുള്ള പ്രതിമാസ പ്രവചനങ്ങളും ഇവിടെ പ്രതിപാദിക്കുന്നു.

അതിനാൽ, നമുക്ക് വിശദമായി മനസിലാക്കാം!
മാർച്ചിൽ ജനിച്ച വ്യക്തികളുടെ പ്രത്യേക ഗുണങ്ങൾ
മാർച്ച് മാസത്തിൽ ജനിച്ച രാശിക്കാർ ആകർഷകമായ വ്യക്തിത്വമുള്ളവരും, ദയയുള്ളവരും, ഔദാര്യത്തോടെ ലോകത്തെ വീക്ഷിക്കുന്നവരുമാണ്. അവർ സ്നേഹിക്കുന്ന ആളുകളോട് ആഴത്തിൽ സ്നേഹവും, അനുകമ്പയും ഉണ്ടാകും. മാർച്ചിൽ ജനിച്ച ആളുകൾ ലജ്ജാശീലരും, അന്തർമുഖരുമാണ്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തവുമായ അന്തരീക്ഷത്തിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു. അവരെ വേദനിപ്പിച്ചാൽ, അവർ നിങ്ങളോട് എന്നെന്നേക്കുമായി പക പുലർത്തും.
മാർച്ചിൽ ജനിച്ച വ്യക്തികൾ അവരുടെ ദുർബലവശം എല്ലാവരോടും കാണിക്കില്ല. അവർ വളരെ അവബോധമുള്ളവരാണ്. അവർക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സൂചന ലഭിക്കും എന്നതിനാൽ, അവരെ കബളിപ്പിക്കാൻ കഴിയില്ല!
മാർച്ചിൽ ജനിച്ചവരുടെ ഭാഗ്യ സംഖ്യ: 3, 7
മാർച്ച് മാസത്തിൽ ജനിച്ചവരുടെ ഭാഗ്യ നിറം: കടൽ പച്ച, അക്വാ
മാർച്ച് മാസത്തിൽ ജനിച്ചവരുടെ ഭാഗ്യ ദിനം: വ്യാഴം, ചൊവ്വ, ഞായർ
മാർച്ചിൽ ജനിച്ചവരുടെ ഭാഗ്യ രത്നം: പുഷ്യരാഗം, മാണിക്യക്കല്ല്
പരിഹാരങ്ങൾ / നിർദ്ദേശങ്ങൾ: വിഷ്ണു സഹസ്രനാമ മന്ത്രം ജപിക്കുക.
2022 മാർച്ച് ലെ വ്രതങ്ങളും ഉത്സവങ്ങളും മാർച്ച് 1, ചൊവ്വമഹാശിവരാത്രി
ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നായ മഹാശിവരാത്രി ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. മാഘ മാസത്തിലെ പതിനാലാം ദിവസത്തിൽ, ഫാൽഗുനി മാസത്തിൽ പതിനാലാം തീയതി ആണ് മഹാശിവരാത്രി. ഈ ആഘോഷം ശിവന് സമർപ്പിക്കപ്പെട്ടതാണ്, ശിവനെ പ്രസാദിപ്പിക്കുന്നതിനായി ശിവന്റെ ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.
ശിവന് സമർപ്പിക്കുന്ന ഒരു മഹത്തായ ആഘോഷമാണ് മാസ ശിവരാത്രി. നല്ലതും സമൃദ്ധവുമായ ഭാവിക്കായി പ്രാർത്ഥിക്കുന്നതിനായി ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.
മാർച്ച് 2, ബുധൻ
ഫാൽഗുണ അമാവാസ്യ
ഫാൽഗുണ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന അമാവാസിയാണ് ഫാൽഗുണ അമാവാസ്യ. ഐശ്വര്യത്തിനും സന്തോഷത്തിനും ഭാഗ്യത്തിനും വേണ്ടി പല ആളുകളും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.
മാർച്ച് 14, തിങ്കൾ
അമലകി ഏകാദശി
അമലകി എന്നാൽ നെല്ലിക്ക എന്നാണ് അർത്ഥമാക്കുന്നത്, ഹിന്ദുമതത്തിലും, ആയുർവേദത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ഇത്. ഈ മരത്തിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഫാൽഗുന മാസത്തിലെ വളരുന്ന ചന്ദ്രന്റെ ഏകാദശിയിലാണ് അമലകി ഏകാദശി ആഘോഷിക്കുന്നത്.
മാർച്ച് 15, ചൊവ്വ
പ്രദോഷ വ്രതം (സ)
പ്രദോഷ വ്രതം ശിവനായുള്ളതാണ്. ഈ വ്രതം ധൈര്യത്തിന്റെയും, വിജയത്തിന്റെയും, ഭയം നീക്കം ചെയ്യുന്നതിന്റെയും പ്രതീകമാണ്.
മീന സംക്രാന്തി
ഹിന്ദു കലണ്ടറിൽ പന്ത്രണ്ടാം മാസത്തിന്റെ തുടക്കമാണ് മീന സംക്രാന്തി. ഈ ദിവസം സൂര്യൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. മറ്റെല്ലാ സംക്രാന്തിയും പോലെ, ഈ ദിനത്തിലും വസ്തുക്കൾ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു.
മാർച്ച് 17, വ്യാഴം
ഹോളിക ദഹനം
ഹോളിക ദഹനം ഫാൽഗുന മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
മാർച്ച് 18, വെള്ളി
ഹോളി
പവിത്രവും ഏറെ കാത്തിരിക്കുന്നതുമായ ഹിന്ദു ഉത്സവമാണ് ഹോളി, ഇത് നിറങ്ങളുടെ ഉത്സവമാണ്. ഈ ആഘോഷം ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപാദത്തിലാണ്. ഇന്ത്യയിലെ വസന്തകാലത്തിന്റെ വരവാണ് ഹോളി അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇത് ‘ധുലണ്ടി’ എന്നും അറിയപ്പെടുന്നു.
ഫാൽഗുണ പൂർണിമ വ്രതം
ഫാൽഗുണ മാസത്തിൽ വരുന്ന പൂർണിമയെ ഫാൽഗുണ പൂർണിമ എന്ന് വിളിക്കുന്നു. ഹിന്ദുമതപ്രകാരം, ഈ ദിനത്തിന് വലിയ സാമൂഹിക സാംസ്കാരിക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനായി ഭക്തർ ഈ ദിവസം സൂര്യോദയം മുതൽ ചന്ദ്രപ്രകാശം വരുന്ന വരെ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം യാദൃശ്ചികമായി ഹോളി ദിനത്തിലാണ്.
മാർച്ച് 21, തിങ്കൾ
സങ്കാഷ്ടി ചതുർത്ഥി
ഹിന്ദു പഞ്ചാംഗം പ്രകാരം, കൃഷ്ണ പക്ഷത്തിന്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്, ഇത് ഗണപതിക്ക് പ്രാധാന്യമുള്ളതാണ്. ഗണപതിയെ പ്രസാദിപ്പിക്കുന്നതിനും, അനുഗ്രഹം നേടുന്നതിനുമായി ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.
മാർച്ച് 28, തിങ്കൾ
പാപമോചനി ഏകാദശി
പാപമോചന ഏകാദശി എല്ലാ ദോഷങ്ങളുടെയും, പാപങ്ങളുടെയും നാശത്തെ സൂചിപ്പിക്കുന്നു. ഈ ദിവസം ആളുകൾ പൂർണ്ണ ഭക്തിയോടെ വിഷ്ണുവിനെ പൂജിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ, മദ്യപാനം, സ്വർണ്ണമോഷണം, ഗര്ഭപിണ്ഡം അലസിപ്പിക്കൽ തുടങ്ങി നിരവധി പാപങ്ങളിൽ നിന്ന് ആളുകൾ മുക്തി നേടുന്നു.
മാർച്ച് 29, ചൊവ്വ
പ്രദോഷ വ്രതം (ക)
മാർച്ച് 30, ബുധൻ
മാസ ശിവരാത്രി
മാർച്ച് 2022: സംക്രമണം, അസ്‌തങ്ങാം, വക്രി ചലനം, നേരിട്ട് ചലനംബുധന്റെ നേരിട്ടുള്ള ചലനം കുംഭത്തിൽ
സംക്രമണം 2022 മാർച്ച് 6 ഞായറാഴ്ച 11:31 am ന് ബുധൻ കുംഭ രാശിയിൽ സംക്രമിക്കും.
മീനരാശിയിലെ സൂര്യ സംക്രമണം
2022 മാർച്ച് 15 ചൊവ്വാഴ്ച പുലർച്ചെ 12:31 ന് മീനരാശിയിലെ സൂര്യ സംക്രമണം നടക്കും.
കുംഭ രാശിയിലെ ബുധന്റെ അസ്‌തങ്ങാം
2022 മാർച്ച് 18 ന് 16:06 ന് കുംഭ രാശിയിലെ ബുധ അസ്‌തങ്ങാം നടക്കും.
മീനരാശിയിലെ ബുധൻ സംക്രമണം
2022 മാർച്ച് 24 വ്യാഴാഴ്ച രാവിലെ 11:05 ന് മീനം രാശിയിലേക്ക് ബുധന്റെ സംക്രമണം നടക്കും.
ശുക്ര സംക്രമം കുംഭം രാശിയിൽ
മാർച്ച് 31, 2022, 8:54 am ന് ശുക്ര സംക്രമം കുംഭം രാശിയിൽ നടക്കും.
2022 മാർച്ചിൽ ഗ്രഹണം2022 മാർച്ചിൽ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടാകില്ല.
ഈ മാസത്തെ എല്ലാ രാശിക്കാർക്കുമുള്ള ചില പ്രധാന പ്രവചനങ്ങൾമേടം: 2022 മാർച്ച് വ്യക്തികൾക്ക് ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നല്ല ഫലങ്ങൾ നൽകും. ജോലി ചെയ്യുന്ന ജീവനക്കാർക്കും, ബിസിനസുകാർക്കും ഈ മാസം അനുകൂലമായിരിക്കും. വിദ്യാർത്ഥികളും നല്ല ഫലങ്ങൾ കൈവരിക്കും. എന്നിരുന്നാലും, ചില വെല്ലുവിളികൾ ഉണ്ടാകാനിടയുള്ളതിനാൽ, വ്യക്തികൾക്ക് അവരുടെ കുടുംബജീവിതത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്തോഷകരമായിരിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും. വിവാഹിതരായ വ്യക്തികൾക്ക് പങ്കായുമായി ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
ഇടവം : 2022 മാർച്ച് ഇടവം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ജോലിയിലും, ബിസിനസ്സിലും ഒരുപോലെ വിജയം കൈവരിക്കുമെന്ന് വ്യക്തികൾ പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള ഏകാഗ്രതയും, ഉത്സാഹവും കാരണം അനുകൂലമായ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, കുടുംബാന്തരീക്ഷം ഈ മാസം യോജിപ്പുള്ളതായിരിക്കും. പങ്കാളികൾക്കിടയിൽ പരസ്പര വിശ്വാസവും, സ്‌നേഹവും വർദ്ധിക്കുന്നതിനാൽ പ്രണയ ജീവിതം മികച്ചതായിരിക്കും. വിവാഹിതരായ വ്യക്തികൾ തങ്ങളുടെ പങ്കാളികളുമായി ശക്തമായ ബന്ധം സ്ഥാപിക്കും. സാമ്പത്തിക കാര്യങ്ങളിൽ, ഈ മാസം അസാധാരണമായിരിക്കും. നിങ്ങൾ ലാഭവും സാമ്പത്തിക നേട്ടങ്ങളും ആസ്വദിക്കും. ആരോഗ്യം ഈ മാസം ശരാശരി ആയിരിക്കും.
മിഥുനം: മിഥുന രാശിക്കാർക്ക് 2022 മാർച്ചിൽ അനുകൂലവും, പ്രതികൂലവുമായ ഫലങ്ങൾ അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ വിജയം. ഈ മാസം നിങ്ങളുടെ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും ഉണ്ടാകും. ബിസിനസുകാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നല്ല ഫലങ്ങൾ നേടുകയും ചെയ്യും. കുടുംബത്തെ സംബന്ധിച്ചിടത്തോളം വ്യക്തികൾക്ക് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കാം. ദാമ്പത്യ ജീവിതത്തിൽ, തെറ്റിദ്ധാരണകളും, വഴക്കുകളും ഉണ്ടാകുന്നതിനാൽ ഈ മാസം സമ്മർദ്ദകരമായിരിക്കും. മാസത്തിന്റെ ആദ്യപകുതിയിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കുറയും, എന്നാൽ അവസാന പകുതിയിൽ സ്ഥിതി മെച്ചപ്പെടും. ആരോഗ്യപരമായി അനുകൂലമായിരിക്കും.
കർക്കടകം: കർക്കടക രാശിക്കാർക്ക് 2022 മാർച്ച് പല മേഖലകളിലും അനുകൂല ഫലങ്ങൾ നൽകും. ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ ജോലിയിൽ വിജയം ലഭിക്കും, മേലധികാരികളുടെ പ്രശംസ ലഭിക്കും. മാസത്തിന്റെ അവസാന പകുതിയിൽ ബിസിനസുകാരും ലാഭം നേടുന്നതിൽ വിജയിക്കും. വിദ്യാർത്ഥികൾ അവരുടെ വിഷയങ്ങളെക്കുറിച്ച് അവരുടെ മനസ്സിൽ ഉണ്ടാകുന്ന സംശയങ്ങൾ ഇല്ലാതാക്കുകയും, അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ഇത് അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കും. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും, നിങ്ങളുടെ നല്ല വാക്കുകളിലൂടെയും, പെരുമാറ്റത്തിലൂടെയും കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കും. കർക്കടക രാശിക്കാർക്ക് ഈ മാസം ചില വെല്ലുവിളികൾ അനുഭവപ്പെടും, എന്നാൽ വിവാഹിതരായ ദമ്പതികൾ സുഗമമായ യാത്ര ആസ്വദിക്കും. ഈ മാസം സാമ്പത്തിക ജീവിതം ശക്തമായിരിക്കും, നിങ്ങളുടെയും പങ്കാളിയുടെയും ആരോഗ്യത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം: ചിങ്ങം രാശിക്കാർ 2022 മാർച്ചിൽ അവരുടെ ജോലിയിൽ ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോകും. നിങ്ങളുടെ ജോലിയെ സംബന്ധിച്ച് നിങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പം ഉണ്ടാകാം. മാറ്റങ്ങൾ നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ബിസിനസുകാർ ഈ മാസം വിജയകരമായി ലാഭം നേടും. ചിങ്ങം രാശിക്കാർക്ക് സാഹചര്യങ്ങൾ അനുകൂലമാകുകയും ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കുകയും ചെയ്യും. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും, കുടുംബാംഗങ്ങൾക്കിടയിൽ ഈ മാസം ഐക്യമുണ്ടാകും. പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം ബന്ധം ശക്തിപ്പെടുത്തും. അതുപോലെ, വിവാഹിതനായ രാശിക്കാരുടെ ദാമ്പത്യജീവിതം മെച്ചപ്പെടുത്തും. നിങ്ങയുടെ സാമ്പത്തിക ജീവിതം ശക്തമായിരിക്കും, ഈ മാസം അവർക്ക് നല്ല ലാഭം ഉണ്ടാകും. എന്നിരുന്നാലും, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നഷ്ടം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ നല്ലതായിരിക്കും.
കന്നി: കന്നിരാശിക്കാർക്ക് ഈ മാസം ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ അനുഭവപ്പെടും. നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം. ബിസിനസുകാർക്ക് നല്ലതായിരിക്കും, രാശിക്കാരുടെ പരിശ്രമം അവർക്ക് ഫലം നൽകൂ. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും, ബഹുമാനവും നിങ്ങളുടെ കുടുംബജീവിതത്തിൽ ഐക്യം കൊണ്ട് വരും. പ്രണയ ബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ കാരണം ചില പ്രശ്‌നങ്ങൾ അനുഭവപ്പെടും. വിശ്വാസക്കുറവ് നിങ്ങളുടെ പ്രശ്‌നങ്ങളെ കൂടുതൽ രൂക്ഷമാക്കിയേക്കാം. ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടും, മാസത്തിന്റെ അവസാന പകുതി സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ആരോഗ്യപരമായി ഈ മാസം ശരാശരി ആയി തുടരും.
തുലാം: തുലാം രാശിക്കാർക്ക് ജോലിയിൽ ഉയർച്ച-താഴ്ചകൾ അനുഭവപ്പെടും. ഈ മാസം അധിക പരിശ്രമം വേണ്ടിവരും. അതുപോലെ, ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് തടസ്സങ്ങൾ അനുഭവപ്പെടും. തുലാം രാശിക്കാർ പഠനത്തിൽ ഉത്സാഹം കാണിക്കും, അത് അവർക്ക് നല്ല ഫലങ്ങൾ നൽകും. മുതിർന്ന കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമിക്കേണ്ടതാണ്. എന്നാൽ മാസത്തിന്റെ അവസാന പകുതിയിൽ കാര്യങ്ങൾ മാറും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. നവദമ്പതികളായ തുലാം രാശിക്കാർക്ക് ഈ സമയം നല്ലതായിരിക്കും. മാർച്ചിൽ നിങ്ങൾക്ക് സമൃദ്ധമായ സാമ്പത്തിക ജീവിതം അനുഭവപ്പെടും, എന്നാൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങൾ ആരോഗ്യകരമായ ജീവിതശൈലി ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ താല്പര്യം കാണിക്കും.
വൃശ്ചികം: വൃശ്ചിക രാശിക്കാർ ഈ മാസം ജോലിസ്ഥലത്ത് അവരുടെ ജോലി അഭിനന്ദിക്കപ്പെടും. മുതിർന്നവരുടെ വിശ്വാസം നേടിയെടുക്കുന്നതിലൂടെ നിങ്ങൾ വിജയത്തിലേക്കുള്ള വഴി തുറക്കും. ബിസിനസുകാർ അവരുടെ പദ്ധതികളും, തന്ത്രങ്ങളും വിജയകരമായി നടപ്പിലാക്കുകയും, പുതിയ നിക്ഷേപങ്ങൾ നടത്തുകയും ചെയ്യും. വിദ്യാർത്ഥികളുടെ വിജയം ഈ മാസം അവരുടെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിങ്ങളുടെ കുടുംബജീവിതം യോജിപ്പുള്ളതാക്കുന്നതിന് നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. പ്രണയ ബന്ധം ശക്തിപ്പെടുത്താൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സമാധാനം നിലനിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടും. സാമ്പത്തികമായി, സാഹചര്യങ്ങൾ നിങ്ങളെ അനുകൂലിക്കും, എന്നിരുന്നാലും ബുദ്ധിമുട്ട് ഭാവിയിൽ വരാതിരിക്കാൻ ഒരു നല്ല ബജറ്റ് ആസൂത്രണം ചെയ്യേണ്ടതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
ധനു: ധനു രാശിക്കാർക്ക് ജോലിയുടെ കാര്യത്തിൽ അനുകൂലമായ സമയം ലഭിക്കും. നിങ്ങളുടെ മികച്ച പ്രകടനം നിങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകും. ഇത് നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം നേടിത്തരും. ബിസിനസുകാർക്കും സമൃദ്ധമായ സമയമായിരിക്കും. ധനു രാശിക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ പരീക്ഷകളിൽ നല്ല ഫലങ്ങൾ നേടുകയും ചെയ്യും. നിങ്ങളുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. കുടുംബത്തിൽ ഐക്യമുണ്ടാകും. ഇവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. വിവാഹിതരായ വ്യക്തികൾക്ക് ഈ മാസം അവരുടെ ദാമ്പത്യം ആസ്വദിക്കുകയും, സന്തോഷകരമായ ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യും. ഈ മാസം നിങ്ങൾ സാമ്പത്തിക വിജയം കൈവരിക്കും. നിങ്ങളുടെ ആരോഗ്യം അനുകൂലമായി തുടരും.
മകരം: മകരം രാശിക്കാർ ഈ മാസം വിജയകരമായ ജോലിയുമായി ബന്ധപ്പെട്ട് വഴിയിൽ വരുന്ന തടസ്സങ്ങൾ മറികടക്കും, ഇത് അവരുടെ ജോലിയിലെ സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കും. ജോലി അന്വേഷിക്കുന്നവർക്കും ഭാഗ്യം അനുകൂലമാകും. ബിസിനസ്സ് ആരംഭിക്കാനോ, നിലവിലുള്ളതിൽ പുരോഗതി കൈവരിക്കാനോ ആഗ്രഹിക്കുന്ന ആളുകൾ അനുകൂലമായ സമയം ആസ്വദിക്കും. വിദ്യാർത്ഥികൾ അവരുടെ പഠനത്തിനായി അർപ്പണബോധമുള്ളവരായിരിക്കും. നിങ്ങൾ കുടുംബാംഗങ്ങളുമായുള്ള എല്ലാ പ്രശ്നങ്ങളും വിജയകരമായി പരിഹരിക്കും. ഈ രാശിക്കാർ അവരുടെ അഹംഭാവം ഉപേക്ഷിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് ദമ്പതികൾക്കിടയിൽ വഴക്കിന് കാരണമാകും. വിവാഹിതരായ വ്യക്തികൾ തങ്ങളുടെ ഇണകളുമായി നല്ല ധാരണ ഉണ്ടാക്കുകയും ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഈ മാസം സാമ്പത്തികം മികച്ചതായിരിക്കും. ഈ മാസം നിങ്ങളുടെ ആരോഗ്യം അനുകൂലമായിരിക്കും.
കുംഭം: കുംഭം രാശിക്കാർക്ക് ജോലിസ്ഥലത്ത് ആത്മവിശ്വാസം അനുഭവപ്പെടും, ഇത് നിങ്ങളുടെ ജോലി മികച്ചതാക്കാൻ സഹായിക്കും. ഒരു പുതിയ ബിസിനസ്സ് സംരംഭം ആരംഭിക്കാൻ നിങ്ങൾ പദ്ധതിയിടാം. വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും അവരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുകയും ചെയ്യും. കുടുംബാംഗങ്ങൾ നിങ്ങളെ പിന്തുണയ്ക്കും, നിങ്ങളുടെ കുടുംബജീവിതം സമൃദ്ധമായിരിക്കും. കുടുംബത്തിൽ വിശ്വാസവും ധാരണയും ഉണ്ടാകും. പ്രണയ ജീവിതം അനുകൂലമായിരിക്കും, പ്രണയബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നിങ്ങൾ ആലോചിക്കും. കുംഭ രാശിക്കാരുടെ ദാമ്പത്യജീവിതവും സന്തോഷപ്രദമായിരിക്കും. സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യസ്ഥിതി ഉയരും.
മീനം: മീനം രാശിക്കാർക്ക് ഈ മാസം ജോലിയുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികൾ അനുഭവപ്പെടും, എന്നിരുന്നാലും ഈ സമയം മൊത്തത്തിൽ, അനുകൂലമായിരിക്കും. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം, മാസത്തിന്റെ അവസാന പകുതി മികച്ചതും കൂടുതൽ ലാഭകരവുമായിരിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ നേടുന്നതിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചില തർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാകാം. നിങ്ങളുടെ പരിശ്രമത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാൻ കഴിയും. പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കുന്നതിനാൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിവാഹിതരായ രാശിക്കാരുടെ ജീവിതത്തിൽ നിങ്ങളുടെ അഹംഭാവം കലഹങ്ങളിൽ കലാശിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ മാസം നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- When Fire Meets Ice: Saturn-Mars Mutual Aspect; Its Impact on India & Zodiacs!
- Jupiter Nakshatra Phase Transit 2025: Change Of Fortunes For 5 Zodiacs!
- Ganesh Chaturthi 2025: Check Out Its Date, Time, & Bhog!
- Sun-Ketu Conjunction 2025: Good Fortunes & Strength For 5 Zodiacs!
- Venus Transit In Cancer: Fate Of These Zodiac Signs Will Change
- Sun Transit Aug 2025: Alert For These 3 Zodiac Signs!
- Understanding Karako Bhave Nashaye: When the Karaka Spoils the House!
- Budhaditya Yoga in Leo: The Union of Intelligence and Authority!
- Venus Nakshatra Transit 2025: 3 Zodiacs Destined For Wealth & Prosperity!
- Lakshmi Narayan Yoga in Cancer: A Gateway to Emotional & Financial Abundance!
- इस भाद्रपद अमावस्या 2025 पर खुलेंगे भाग्य के द्वार, जानिए क्या करें, क्या न करें
- शनि-मंगल की दृष्टि से, इन 2 राशियों की बढ़ सकती हैं मुश्किलें; हो जाएं सावधान!
- गणेश चतुर्थी 2025: जानें तिथि, शुभ मुहूर्त और राशि अनुसार भोग
- शुक्र का कर्क राशि में गोचर, इन राशियों की पलट देंगे तकदीर, होगा भाग्योदय!
- कारको भाव नाशाये: अगस्त में इन राशि वालों पर पड़ेगा भारी!
- सिंह राशि में बुधादित्य योग, इन राशि वालों की चमकने वाली है किस्मत!
- शुक्र-बुध की युति से बनेगा लक्ष्मीनारायण योग, इन जातकों की चमकेगी किस्मत!
- अजा एकादशी 2025 पर जरूर करें ये उपाय, रुके काम भी होंगे पूरे!
- शुक्र का कर्क राशि में गोचर, इन राशि वालों पर पड़ेगा भारी, इन्हें होगा लाभ!
- अगस्त के इस सप्ताह राशि चक्र की इन 3 राशियों पर बरसेगी महालक्ष्मी की कृपा, धन-धान्य के बनेंगे योग!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025