ഇടവം രാശിഫലം 2022: ഇടവം വാർഷിക പ്രവചനങ്ങൾ 2022
ഇടവം രാശിഫലം 2022 പ്രകാരം ഇടവം രാശിക്കാർക്ക് ഇത് ഒരു വലിയ വർഷം ആയിരിക്കും. ഈ വർഷം അവസരങ്ങൾ ഒന്നിലധികം വരുമാന സ്രോതസ്സുകൾ പ്രധാനം ചെയ്യും. വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്തും. 2022 ജോലി ചെയ്യുന്ന രാശിക്കാർക്ക് മികച്ച വർഷമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കുകയും കൂടുതൽ പണം സമ്പാദിക്കാനും കഴിയും. ബിസിനസ്സ് സംരംഭങ്ങൾ വീണ്ടും സജീവമാകും.

വ്യാഴം ഈ വർഷം ഏപ്രിൽ 13 ന് 11 -ആം ഭാവത്തിലെ മീനം രാശിയിലേക്കും ഏപ്രിൽ 12 -ന് രാഹു പന്ത്രണ്ടാം ഭാവത്തിലേക്കും സംക്രമിക്കും, ഏപ്രിൽ 29 -ന് ശനി 10 -ാം ഭാവത്തിൽ കുംഭ രാശിയിൽ പ്രവേശിക്കും, ജൂലൈ 12 -ന് വക്രി ഭാവത്തിൽ ഒൻപതാം ഭാവത്തിലെ മകരം രാശിയിൽ വസിക്കും.
Read Idavam Rashiphalam 2023 here.
ഇടവം രാശിക്കാരുടെ രാശിഫലം 2022 പ്രവചനങ്ങൾ അനുസരിച്ച് ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച കാലഘട്ടമായിരിക്കും. മീനം രാശിയിൽ വ്യാഴത്തിന്റെ പ്രവേശനത്തോടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ മികച്ച തീരുമാനവും ചിന്തയും എടുക്കാൻ കഴിയും, എന്നിരുന്നാലും, കുംഭത്തിലെ ശനി കുറച്ച് സമ്മർദ്ദത്തിന് കാരണമാകും. വർഷത്തിലെ നിങ്ങളുടെ രാശിയിൽ ചൊവ്വ സംക്രമിക്കുമ്പോൾ ഒരു സന്തോഷകരമായ സമയം ഉണ്ടാകും.
2022 വർഷം സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സമയമാണ്. നിങ്ങൾക്ക് കൂടുതൽ സൗഹാർദ്ദപരമായി തോന്നുകയും എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കുകയും ചെയ്യും. ബിസിനസ് ഇടപാടുകളിലൂടെ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാൻ കഴിയും. 2022 ലെ ബുധന്റെ വക്രി ചലനം ആശയവിനിമയ, സാങ്കേതിക തകരാറുകൾ, ഉത്കണ്ഠ, യാത്രാ കാലതാമസം, വസ്തുനഷ്ടം എന്നിവയ്ക്ക് സാധ്യത ഒരുക്കുന്നു. നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാനും ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാനും അല്ലെങ്കിൽ നിങ്ങളുടെ പഴയ സുഹൃത്തുക്കൾ അല്ലെങ്കിൽ ആളുകളെ അപ്രതീക്ഷിതമായി കണ്ടുമുട്ടാനും സാധ്യത കാണുന്നു.
ജൂൺ മാസത്തിൽ, ശുക്ര സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരിക്കും. സ്നേഹവും വാത്സല്യവും പ്രചരിപ്പിക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് എളുപ്പമായിരിക്കും, നിങ്ങൾ പതിവിലും കൂടുതൽ ആകർഷകരും, ജനപ്രിയരുമാകും. മക്കളോടൊപ്പം രസകരവും സന്തോഷകരവുമായ ആശ്വാസത്തിൽ വിശ്രമിക്കുന്നതിനും ഇത് അനുകൂലമായ സമയമായിരിക്കും. സൃഷ്ടിപരമായ ജോലി, ഷോപ്പിംഗ്, മറ്റ് സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കും അനുകൂലമായ സമയമായിരിക്കും ഇത്.
ഒക്ടോബർ മാസത്തിലെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ ഉയർന്ന സമ്പത്തിനും സമൃദ്ധിക്കും അവസരങ്ങൾ നൽകും. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് കുറച്ച് കൂടി വിശാലമാകാനുള്ള സാധ്യത ഈ സമയത്ത് കാണുന്നു. ഇത് ആത്മീയവും മതപരവുമായ വളർച്ചയുടെ കാലഘട്ടമായിരിക്കണം. വ്യാഴത്തിന്റെ വക്രി ചലനം നടക്കുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം അതിരുകടകാത്തിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിന്റെ അവസാനത്തോടെ, ഇടവം രാശിക്കാർക്ക് അവരുടെ ജീവിത പ്രവചനങ്ങൾ 2022 അനുസരിച്ച് ശനിയുടെ സ്ഥാനം ഉള്ളപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ പുനർനിർണയിക്കേണ്ടതായി വരാം. ഒരു തന്ത്രപരമായ പിൻവാങ്ങൽ അല്ലെങ്കിൽ ചില വിട്ടുവീഴ്ചകൾ നല്ലതായിരിക്കും. ചില ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയം കഴിഞ്ഞാൽ, നിങ്ങളുടെ ആത്മവിശ്വാസവും ഉത്സാഹവും തിരികെ ലഭിക്കും. ഇടവം വാർഷിക രാശിഫലം 2022 ലൂടെ നമ്മുക്ക് കൂടുതൽ വിശദമായി അറിയാം.
ഇടവം പ്രണയ രാശിഫലം 2022
ഇടവം പ്രണയ രാശിഫലം 2022 അനുസരിച്ച്, രാശിക്കാർക്ക് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും, കൂടാതെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ അവർ നിങ്ങൾക്ക് നല്ല പ്രോത്സാഹനമാകും, കൂടാതെ അവർ നിങ്ങളിൽ ആത്മവിശ്വാസബോധവും ഉണ്ടാക്കും. നിങ്ങളുടെ പങ്കാളിയുമായി ഒരു തർക്കവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഈ വർഷം ഇടവം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, കൂടാതെ 2022 -ന്റെ മധ്യസമയം നിങ്ങളുടെ പ്രണയജീവിതത്തിന് ശുഭകരമായിരിക്കും.
ഇടവം ഉദ്യോഗ രാശിഫലം 2022
ഈ വർഷം ഇടവം രാശിക്കാർക്ക് അവരുടെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു മികച്ച വർഷമായിരിക്കും. വർഷത്തിൽ വ്യാഴം നിങ്ങളുടെ 11 -ആം ഭാവത്തിൽ ആയിരിക്കും, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് വളരെയധികം നേട്ടം കൈവരും. ബിസിനസ്സ് രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ കൈവരും. വർഷത്തിന്റെ ആദ്യ സമയം, നിങ്ങളുടെ 4 -ആം ഭാവത്തിലെ ശനിയുടെ സ്ഥാനം ചില സ്ഥലം മാറ്റങ്ങൾക്ക് സാധ്യത കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് സമയം അനുകൂലമായിരിക്കും. മുൻപത്തെ അപേക്ഷിച്ച് ബിസിനസ്സ് രാശിക്കാർക്ക് മികച്ച ലാഭം ലഭിക്കും. ഈ വർഷം ഒൻപതാം ഭാവത്തിൽ ശനി നീങ്ങുമ്പോൾ ഇടവം രാശിക്കാർ അഭിവൃദ്ധി പ്രാപിക്കും.
ഇടവം വിദ്യാഭ്യാസ രാശിഫലം 2022
ഇടവം വിദ്യാഭ്യാസ രാശിഫലം 2022 പ്രകാരം ഈ വർഷം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങളിൽ താൽപ്പര്യവും ശ്രദ്ധയും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിന് ശേഷം വിജയം ലഭിക്കും.
ഇടവം സാമ്പത്തിക രാശിഫലം 2022
ഇടവം രാശിക്കാരുടെ സാമ്പത്തിക ജീവിതം 2022 തൃപ്തികരമായ ഒരു സാമ്പത്തിക വർഷത്തെയാണ് കാണിക്കുന്നത്, നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കാം. സാമൂഹിക പ്രതിബദ്ധതകൾ അല്ലെങ്കിൽ ഒരു ശുഭകരമായ ചടങ്ങിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് ചെലവ് വർദ്ധിപ്പിക്കും, അതുപോലെ നിങ്ങളുടെ ഭാഗ്യത്തിലും സമ്പത്തിലും പുരോഗതി ഉണ്ടാകുകയും ചെയ്യും. ദീർഘകാല നിക്ഷേപങ്ങൾക്കും നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്നതിനും ഈ വര്ഷം നല്ലതാണ്. സെപ്റ്റംബർ പകുതിയോടെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിർണായകമായ ഒരു പദ്ധതിയും ഒരു പുതിയ ചിന്താരീതിയും മൂലം പുതിയ ഉയരങ്ങളിലേക്ക് പോകാം എന്നിരുന്നാലും ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതാണ്.
ഇടവം കുടുംബ രാശിഫലം 2022
ഇടവം രാശിക്കാരുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിങ്ങൾ നീങ്ങാനുള്ള യോഗം കാണുന്നു. ഒരു പുതിയ കുടുംബാംഗത്തിന്റെ വരവിനും സാധ്യത കാണുന്നു. കുടുംബപരമായ കാരണങ്ങളാൽ നിങ്ങൾക്ക് ദീർഘദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരാം. നിങ്ങളുടെ ബന്ധങ്ങൾ വളരെയധികം മെച്ചപ്പെടും. നിങ്ങളുടെ പ്രവർത്തനങ്ങളുടെ അടിത്തറ ഒരു പുതിയ സ്ഥലത്തേക്ക് നീങ്ങാനും നിങ്ങൾക്ക് ഒരു വസ്തു വാങ്ങാനും വിൽക്കാനും ഉള്ള യോഗവും കാണുന്നു.
ഇടവം കുട്ടികളുടെ രാശിഫലം 2022
ഇടവം രാശിക്കാരായ കുട്ടികളുടെ രാശിഫലം 2022 അനുസരിച്ച്, വർഷത്തിന്റെ ആരംഭം മിതമായ രീതിയിൽ ശുഭമായിരിക്കും. നിങ്ങളുടെ കുട്ടികൾ അവരുടെ കഠിനാധ്വാനത്താൽ മുന്നോട്ട് പോകും. നിങ്ങളുടെ മാനസിക കഴിവുകളാൽ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകും. ഏപ്രിൽ മാസത്തിലെ, അഞ്ചാം ഭാവത്തിലെ വ്യാഴത്തിന്റെ സംക്രമം, നവദമ്പതികൾക്ക് സന്തോഷവാർത്ത ലഭിക്കുന്നതിനുള്ള യോഗം ഉണ്ടാക്കും. നിങ്ങളുടെ ഒന്നാമത്തെ കുട്ടിയിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കാനും ഉള്ള സാധ്യത കാണുന്നു, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുരോഗതി കൈവരിക്കും. വിവാഹപ്രായമായ നിങ്ങളുടെ മക്കൾക്ക് വിവാഹ ചടങ്ങ് നടക്കാനുള്ള യോഗവും കാണുന്നു.
ഇടവം വൈവാഹിക രാശിഫലം 2022
ഇടവം രാശിക്കാർക്ക് ഈ വർഷം ഇപ്പോഴത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുടുംബാംഗങ്ങളോടും അടുത്തവരോടുമുള്ള പ്രതിബദ്ധതകൾ നിങ്ങളുടെ വൈവാഹിക ജീവിതത്തിന് സുഗമവും സമാധാനവും നൽകും. എല്ലാ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീക്കം ചെയ്യാൻ വ്യാഴത്തിന്റെ സ്വാധീനം സഹായിക്കും. ശുക്രന്റെ സംക്രമണം നടക്കുമ്പോൾ ഈ വർഷം നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ കൂടുതൽ സംതൃപ്തരായി തുടരും. അവിവാഹിതരായ രാശിക്കാർക്ക്, സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള യോഗം കാണുന്നു.
ഇടവം ബിസിനസ്സ് രാശിഫലം 2022
ഇടവം രാശിക്കാരുടെ ബിസിനസ് രാശിഫലം 2022 പ്രകാരം രാശിക്കാർക്ക് നല്ല വാർത്തയും ഭാഗ്യവും ലഭിക്കും. രാശിക്കർക്ക് ബിസിനസിൽ നിന്ന് ആഗ്രഹിച്ചതിലധികം ലാഭം കൈവരാനുള്ള ഭാഗ്യം കാണുന്നു. പുതിയ പദ്ധതികളിൽ നിക്ഷേപിക്കാനും നല്ല ഫലങ്ങൾ നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിൽ നിങ്ങളെ പലവിധത്തിൽ സഹായിച്ചേക്കാവുന്ന സമ്പർക്കങ്ങൾ ഉണ്ടാക്കാൻ കഴിയും. ബിസിനസ് സംരംഭങ്ങൾ വീണ്ടും സജീവമാകാൻ കഴിയും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൈക്കൊള്ളാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഇടവം വസ്തു വാഹനം രാശിഫലം 2022
ഇടവം രാശിക്കാർക്ക്, ഈ വർഷം വസ്തുവും, വാഹനവുമായി ബന്ധപ്പെട്ട് രാശിഫലം 2022 അനുസരിച്ച് ശുഭകരമായിരിക്കും. ഈ വർഷം സാമ്പത്തിക വീക്ഷണകോണിൽ നിങ്ങൾക്ക് ശുഭകരമായിരിക്കും, നിങ്ങളുടെ വരുമാന നില മികച്ചതായിരിക്കും. വരുമാന പ്രവാഹത്തിൽ നിങ്ങൾ ഒരു തുടർച്ച ആസ്വദിക്കും. വർഷത്തിലെ ഭൂരിഭാഗവും ശനിയുടെ ഒൻപതാം ഭാവത്തിൽ നിങ്ങൾക്ക് രത്നങ്ങൾ, ആഭരണങ്ങൾ, ഭൂമി, കെട്ടിടം, വാഹനങ്ങൾ എന്നിവ നേടാനുള്ള യോഗം ഉണ്ടാകും. നിങ്ങളുടെ കുടുംബത്തിൽ ശുഭ ചടങ്ങുകൾക്കായി നിങ്ങൾ ആഡംബരപൂർവ്വം ചെലവഴിക്കും. നിക്ഷേപം നടത്തുമ്പോൾ, നിങ്ങൾ പരിചയസമ്പന്നരായ ആളുകളുടെ അഭിപ്രായം തീർച്ചയായും തേടേണ്ടതാണ്.
ഇടവം സ്വത്ത് ലാഭം രാശിഫലം 2022
ഇടവം രാശിക്കാരുടെ സമ്പത്തും ലാഭവും സംബന്ധിച്ച രാശിഫലം 2022 അനുസരിച്ച്, ശുക്രന്റെയും, വ്യാഴത്തിന്റെയും സ്ഥാനം മൂലം നിങ്ങൾക്ക് ഈ വർഷം അനുകൂലമായിരിക്കും. നിങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കും. രാശിക്കാർക്ക് നല്ല ലാഭകരമായ ബിസിനസ്സ് കൈവരും, ഈ വർഷം നല്ല ഭാഗ്യം അനുഭവപ്പെടും. വർഷത്തിന്റെ ആരംഭം സമ്പത്തിന്റെയും ലാഭത്തിന്റെയും കാര്യത്തിൽ അനുകൂലമായ ഫലം നൽകും. നിങ്ങളുടെ ചെലവുകളും വളരെ ഉയർന്നതായിരിക്കും. ഭൂമി, വസ്തു, വാഹനം എന്നിവയ്ക്കായി ചെലവഴിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ഏപ്രിൽ മാസത്തിലെ വ്യാഴത്തിന്റെ സംക്രമണവും നിങ്ങളുടെ ദീർഘകാലമായ കട ബാധ്യത തീർക്കാൻ സഹായിക്കും. ഈ വർഷം, നിങ്ങളുടെ സഹോദരി-സഹോദരൻ, അല്ലെങ്കിൽ മക്കൾ അവരുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ശുഭകരമായ ചടങ്ങിനായി നിങ്ങൾ പണം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു.
ഇടവം ആരോഗ്യ രാശിഫലം 2022
ഇടവം രാശിഫലം 2022 പ്രകാരം രാശിക്കാരുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് മധ്യവർഷം മുതൽ വർഷാവസാനം വരെ പ്രയോജനകരമായ ആരോഗ്യ ദിനചര്യകൾ നിങ്ങൾ പാലിക്കേണ്ടതാണ്. പുകവലി അല്ലെങ്കിൽ മദ്യപാനം പോലുള്ള മോശം ശീലങ്ങൾക്ക് അടിമകളാണെങ്കിൽ, അവ മാറ്റാൻ എളുപ്പമായിരിക്കും. നിങ്ങളുടെ ഭാരം സ്ഥിരമായി നിലനിർത്തുന്നതിന് ബുദ്ധിമുട്ട് തോന്നാം. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇടവം രാശിഫലം 2022 ഭാഗ്യ സംഖ്യ
ഇടവം രാശിക്കാരുടെ ഭാഗ്യ സംഖ്യകൾ ആറും, എട്ടും ആണ്. ഇടവം രാശിക്കാർ വളരെ യുക്തിസഹമായിരിക്കും. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, ഈ വർഷത്തെ ആഗ്രഹിച്ച ക്ഷേമത്തിലും ജീവിത നിലവാരത്തിലും എത്താൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്.
ഇടവം രാശിഫലം 2022: ജ്യോതിഷ പരിഹാരങ്ങൾ
- വെള്ളിയിൽ അല്ലെങ്കിൽ സ്വർണ്ണ മോതിരവിരലിൽ ക്ഷീര സ്പടിക രത്നം ധരിക്കുക.
- പഠനകാര്യത്തിൽ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്, പഠിക്കുന്ന മേശയിൽ ഒരു ആകാശ നീല നിറത്തിലുള്ള വിളക്ക് വെക്കുക,
- വിവാഹിതരായ സ്ത്രീകൾക്ക് ചൊവ്വാഴ്ച ഭക്ഷണം നൽകുക.
- കെട്ടിട - നിർമ്മാണ സ്ഥലത്തെ തൊഴിലാളികൾക്ക് ഭക്ഷണം നൽകുക.
- വെള്ളിയാഴ്ച, പാവപ്പെട്ട ആളുകൾക്ക് പഞ്ചസാര, വെളുത്ത നിറത്തിലുള്ള മധുരപലഹാരങ്ങൾ ദാനം ചെയ്യുക. ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാൻ സഹായിക്കും.
പതിവായി വരുന്ന ചോദ്യങ്ങൾ:
1. ഇടവം രാശിക്കാർ എങ്ങനെയുള്ള വ്യക്തിയാണ്?
A1 ഇടവം ഒരു ഭൗമ രാശിയാണ്, രാശിക്കാർ കഠിനാധ്വാനികളും, സ്വതന്ത്രരും, ഉത്സാഹികളും, സർഗ്ഗാത്മക വ്യക്തികളുമായിരിക്കും.
2. ഇടവം രാശിക്കാരുടെ മോശം സ്വഭാവങ്ങൾ എന്തൊക്കെയാണ്?
A2 ഇടവം രാശിക്കാർക്ക് സ്വഭാവത്തിൽ അല്പം സ്വാർത്ഥരായി കാണപ്പെടുന്നു, എളുപ്പത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തവരായിരിക്കും.
3. ഇടവം രാശിക്കാർക്ക് 2022 വര്ഷം നല്ലതാണോ?
A3 ഇടവം രാശിക്കാർക്ക് 2022 വർഷം നല്ല ജീവിതവും, സന്തോഷവും ആസ്വാദ്യതയും പ്രധാനം ചെയ്യുന്നു. രാശിക്കാരുടെ ഉദ്യോഗത്തിൽ വ്യാഴവും, ശനിയും സ്ഥാനം പിടിക്കുന്നത് മികവ് പുലർത്താൻ സഹായകമാകും.
4. ഇടവ രാശിക്കാർക്ക് 2022 വർഷം സാമ്പത്തികമായി നല്ലതാണോ?
A4 2021 വര്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 വർഷം ഒരു നല്ല വർഷമായി കണക്കാക്കപ്പെടുന്നു, 2021 ലെ വ്യാഴത്തിന്റെ സംക്രമണ സമയത്ത് നിങ്ങളുടെ എല്ലാ കുഴപ്പങ്ങളും അവസാനിക്കും.
5. 2022 ൽ ഏറ്റവും ഭാഗ്യമുള്ള രാശി ഏതാണ്?
A5 2022 - ലെ ഏറ്റവും ഭാഗ്യകരമായ രാശി ധനു രാശിയായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ സാമ്പത്തിക, ഉദ്യോഗം, ഔദ്യോഗികം, ആരോഗ്യം എന്നീ കാര്യങ്ങളിൽ ഭാഗ്യദായകമായിരിക്കും.
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആസ്ട്രോസേജിന്റെ ഒരു പ്രധാന ഭാഗമായതിന് നന്ദി. കൂടുതൽ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Manglik Dosha Remedies 2025: Break Mars’ Barrier & Restore Marital Harmony!
- Tarot Weekly Forecast As Per Zodiac Sign!
- Kujketu Yoga 2025: A Swift Turn Of Fortunes For 3 Zodiac Signs!
- Sun-Mercury Conjunction 2025: Uplift Of Fortunes For 3 Lucky Zodiac Signs!
- Surya Mahadasha 2025: Decoding Your Destiny With Sun’s Power!
- Apara Ekadashi 2025: Check Out Its Accurate Date, Time, & More!
- Mercury Transit In Taurus: Wealthy Showers & More!
- End Of Saturn-Rahu Conjunction 2025: Fortunes Smiles For 3 Zodiac Signs!
- Budhaditya Rajyoga 2025: Wealth And Wisdom For 4 Zodiac Signs!
- Apara Ekadashi 2025: 4 Divine Yogas Unleashes Good Fortunes For 5 Zodiacs!
- टैरो साप्ताहिक राशिफल (25 मई से 31 मई, 2025): इन राशि वालों को मिलने वाली है खुशखबरी!
- शुभ योग में अपरा एकादशी, विष्णु पूजा के समय पढ़ें व्रत कथा, पापों से मिलेगी मुक्ति
- शुक्र की राशि में बुध का प्रवेश, बदल देगा इन लोगों की किस्मत; करियर में बनेंगे पदोन्नति के योग!
- जून के महीने में निकलेगी जगन्नाथ यात्रा, राशि अनुसार ये उपाय करने से पूरी होगी हर इच्छा !
- वृषभ राशि में बुध-सूर्य की युति से मेष सहित इन राशियों को मिलेगा लाभ
- बुध का वृषभ राशि में गोचर: विश्व समेत राशियों को किस तरह करेंगे प्रभावित? जानें!
- इस सप्ताह बुध करेंगे अपनी चाल में परिवर्तन, इन राशियों के होंगे अच्छे दिन शुरू!
- 18 महीने बाद पापी ग्रह राहु करेंगे गोचर, इन राशियों का होगा गोल्डन टाइम शुरू!
- बुध मेष राशि में अस्त होकर इन राशियों पर बरपाएंगे कहर, रखना होगा फूंक-फूंककर कदम!
- शत्रु सूर्य की राशि सिंह में आएंगे केतु, अगले 18 महीने इन 5 राशियों को रहना होगा बेहद सतर्क!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025