വ്യാഴം നേരിട്ട് മകരത്തിൽ: 18 ഒക്ടോബർ 2021, അർത്ഥവും പ്രാധാന്യവും

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം, ഇത് ഒൻപത് ഗ്രഹങ്ങളിൽ അഞ്ചാമത്തെ ഗ്രഹമാണ്. വ്യാഴം അനുഗ്രഹങ്ങളുടെയും കൃപയുടെയും ഗ്രഹമാണ്. വ്യാഴത്തെ ഗുരു എന്നും പറയുന്നു. ഇത് ഒരു സ്ത്രീയുടെ ജാതകത്തിൽ ഭർത്താവിനെ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ മതപരമായ താല്പര്യങ്ങളും വിശ്വാസവും ഈ ഗ്രഹമാണ് പ്രതിനിധീകരിക്കുന്നത്. സന്തോഷത്തിന്റെ ഗ്രഹമാണ് ഇത്.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

ഈ ഗ്രഹം ഒരു രാശിയിൽ ഏകദേശം വർഷത്തോളം നിലനിൽക്കും. വ്യാഴത്തിന്റെ താൽക്കാലിക ചലനം ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങൾ സൃഷ്ടിക്കുന്നു, അതേസമയം ശനിയുടെയും വ്യാഴത്തിന്റെയും സംക്രമണം വിവാഹത്തിന്റെയും കുട്ടികളുടെയും യോഗത്തെ സൃഷ്ടിക്കുന്നു. വ്യാഴത്തിന്റെ സ്വാധീനം ഒരാളുടെ ജീവിതത്തിൽ അഭിവൃദ്ധിയും സമൃദ്ധിയും പ്രധാനം ചെയ്യും.

വ്യാഴം നല്ല ധാർമ്മികതയും സംതൃപ്തിയും ശുഭാപ്തിവിശ്വാസവും ജ്ഞാനവും രാശിക്കാർക്ക് പ്രധാനം ചെയ്യും. എന്നാൽ ഇത് ചില തെറ്റിദ്ധാരണകൾക്ക് വഴിവെക്കും. അത് രാശിക്കാരുടെ സന്തോഷത്തെയും ബാധിക്കാം. ഒരു വക്രി ഭാവ വ്യാഴം തെറ്റായ ഫലങ്ങളാണ് പൊതുവെ നൽകുക, എന്നിരുന്നാലും, ഇത് ഗ്രഹത്തിന് ശക്തി നൽകുന്നു. ശരിയായ തിരഞ്ഞെടുപ്പുകൾ വിലയിരുത്തുന്നതിനുപകരം വ്യക്തി ജീവിതത്തിൽ അവരുടെ ഇഷ്ടങ്ങൾ പിന്തുടരാൻ സഹായിക്കുന്നു. നേരിട്ട വ്യാഴത്തിന്റെ ചലനം ശുഭാപ്തിവിശ്വാസവും, അനുകൂലതയും നൽകുന്നു, എന്നിരുന്നാലും, ദുർബലാവസ്ഥയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ശക്തി നഷ്ടപ്പെടും.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

വ്യാഴം 18 ഒക്ടോബർ 2021 ന് 11.39 AM ന് കുംഭരാശിയിൽ നേരിട്ട് ചലനം നടത്തും, 2021 നവംബർ 20 വരെ അതേ ചലനത്തിൽ മകരം രാശിയിലേക്ക് നീങ്ങും. വ്യാഴത്തിന്റെ ഈ ചലനം രാശിക്കാർ എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:

എല്ലാ രാശിക്കാരെയും ഈ ചലനം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:

മേടം

മേട രാശിക്കാരുടെ, ഒൻപതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ് വ്യാഴം, നിങ്ങളുടെ പത്താം ഭാവത്തിൽ ഇതിന്റെ ചലനം നടക്കും. ഔദ്യോഗിക ജീവിതത്തിന്റെ കാര്യത്തിൽ, ഈ ചലനം നിങ്ങളുടെ പുരോഗതിയെ മന്ദഗതിയിലാക്കും. വിലയിരുത്തലുകളും അഭിനന്ദനങ്ങളും പതീക്ഷിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ചില രാശിക്കാർക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാകും. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലായിരിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ അൽപ്പം സമ്മർദ്ദം ചെലുത്തും. ഫലങ്ങൾ അത്ര അനുകൂലമല്ലാത്തതിനാൽ വലിയ നിക്ഷേപങ്ങളൊന്നും നടത്താതിരിക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ, നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ നിങ്ങൾക്ക് കഴിയില്ല, ഇത് നിങ്ങളുടെ ചില അസംതൃപ്തിയ്ക്ക് വഴിവെക്കും. നിങ്ങളുടെ ഭാഗ്യം നിങ്ങൾക്ക് അത്ര അനുകൂലമാകില്ല, അതിനാൽ നിങ്ങളുടെ ബന്ധങ്ങൾ നിലനിർത്തുന്നതിൽ വ്യക്തിപരമായ മുന്നണിയോ അല്ലെങ്കിൽ നിങ്ങളുടെ മേലധികാരിയുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിൽ കൂടുതലായ ശ്രമങ്ങൾ ആവശ്യമായി വരും.

പരിഹാരം: എല്ലാ ദിവസവും നിങ്ങളുടെ നെറ്റിയിൽ മഞ്ഞൾ അണിയുക.

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ഇടവം രാശിക്കാരിൽ, വ്യാഴം എട്ടാമത്തെയും, പതിനൊന്നാമത്തെയും ഭവനത്തിന്റെ അധിപനാണ്, വ്യാഴം ഒൻപതാം ഭാവത്തിൽ നേരിട്ട് പ്രത്യക്ഷപ്പെടും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ക്ഷയിക്കാം, ഇത് നിങ്ങളെ സമ്മർദ്ദത്തിലാക്കാം. നിങ്ങൾക്ക് ചില ഹ്രസ്വ യാത്രകൾ ചെയ്യേണ്ടി വരാം, അത് അത്ര അനുകൂല ഫലങ്ങൾ നൽകില്ല. നിങ്ങളുടെ യാത്രകളിൽ നിങ്ങളുടെ ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടമായേക്കാവുന്നതിനാൽ ശ്രദ്ധിക്കുക. നിങ്ങൾ മതപരമായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കാം. നിങ്ങളുടെ മനസ്സിൽ ധാരാളം നെഗറ്റീവ് ചിന്തകൾ കടന്നുവരാം. നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും ഉയർന്ന പ്രതീക്ഷ നൽകുന്ന ഫലങ്ങൾ നൽകില്ല, എന്നിരുന്നാലും, അത് നിങ്ങളുടെ ജീവിതത്തിൽ സ്ഥിരത നിലനിർത്തും. ഔദ്യോഗികമായി നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ചില വൈരുദ്ധ്യങ്ങൾ ഉണ്ടാകാം, അത് നിങ്ങളുടെ ബോസിൽ പ്രതികൂല സ്വാധീനം ചെലുത്തും. വഴക്കു നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കേണ്ടതാണ്.

പരിഹാരം: വ്യാഴാഴ്ച കുട്ടികൾക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ നകുന്നത് നിങ്ങൾക്ക് നല്ലതായി ഭവിക്കും.

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

മിഥുനം രാശിക്കാരിൽ വ്യാഴം ഏഴാം, പത്താം ഭാവങ്ങളുടെ അധിപഗ്രഹമാണ് ഇതിന്റെ ചലനം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിൽ നടക്കും. ഔദ്യോഗികമായി നിങ്ങൾ ചില തെറ്റായ ഇടപാടുകളിൽ ഏർപ്പെടാനിടയുള്ളതിനാൽ കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ആവശ്യമാണ്. ഈ സമയത്ത് നിങ്ങളുടെ ഉൽപ്പന്നത്തിനും സേവനങ്ങൾക്കുമുള്ള ആവശ്യകത കുറയാനിടയുണ്ട്. അതിനായി കൂടുതൽ ശ്രമങ്ങൾ ആവശ്യമായി വരും. നിങ്ങളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഹ്രസ്വകാല പോളിസികളിൽ നിക്ഷേപിക്കുന്നത് അനുകൂലമായിരിക്കും. സാമ്പത്തികമായി, നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ നിങ്ങൾക്ക് കഴിയും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട് വളരെയധികം അർപ്പണബോധം കാണിക്കും. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. ആളുകളുടെ നിങ്ങളെ മനസ്സിലാക്കുകയും, പിന്തുണയ്ക്കുകയോ ചെയ്യില്ല അതുകൊണ്ട് തന്നെ അവരുടെ സമീപനത്തിൽ നിങ്ങൾക്ക് അസംതൃപ്തി അനുഭവപ്പെടാം.

പരിഹാരം: ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുകയും വിഷ്ണു സഹസ്രാനാമം ജപിക്കുകയും ചെയ്യുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് വ്യാഴം അവരുടെ ആറാം, ഒമ്പതാം ഭാവാധിപനാണ് ഇതിന്റ നേരിട്ടുള്ള ചലനം നിങ്ങളുടെ ഏഴാം ഭാവത്തിൽ നടക്കും. നിങ്ങളുടെ സഹപ്രവർത്തകരുമായും നിങ്ങൾ ചില വൈരുദ്ധ്യങ്ങൾ ഉണ്ടാകാം, ഇത് നിങ്ങളുടെ മനഃസമാധാനം തകർക്കും. നിങ്ങൾക്ക് ചില അപ്രതീക്ഷിത ചെലവുകൾ നേരിടേണ്ടി വരാം. ജോലി സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ ഔദ്യോഗിക മേഖലയിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ബിസിനസ്സ് രാശിക്കാർക്ക് വിപുലീകരണത്തിനും, വളർച്ചയ്ക്കും ആയി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങളൊന്നും നടപ്പാകാത്തിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജീവിതപങ്കാളിയുമായി ഇടയ്ക്കിടെ വഴക്കുകൾ നേരിടേണ്ടി വരാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് ചില ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരാം. അതിനാൽ പരിശോധനകൾ സമയാസമയം നടത്തേണ്ടതാണ്.

പരിഹാരം: ശിവനെ പൂജിക്കുകയും എല്ലാ ദിവസവും ശിവലിംഗത്തിന് വെള്ളം സമർപ്പിക്കുകയും ചെയ്യുക.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

ചിങ്ങം രാശിക്കാരിൽ വ്യാഴം അഞ്ചാമത്തെയും, എട്ടാമത്തെയും അധിപഗ്രഹമാണ്, ഇതിന്റെ നേരിട്ടുള്ള ചലനം നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ നടക്കും. ഔദ്യോഗികമായി വളർച്ച ഉണ്ടകും. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ തെളിയിക്കാനും അതിൽ നിന്ന് നല്ല അഭിനന്ദനം നേടാനും കഴിയും. ജോലി ചെയ്യുന്ന അന്തരീക്ഷം അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർ കുറച്ച് കൂടി കാത്തിരിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിൽ, നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കും വികാസത്തിനുമായി നിങ്ങൾക്ക് പണം കടം വാങ്ങേണ്ടി വരാം. നിങ്ങളുടെ പ്രണയബന്ധം കൂടുതൽ മെച്ചപ്പെടുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ധാരണയുണ്ടാക്കുകയും ചെയ്യും. വ്യാഴം അടുത്ത രാശിയിലേക്ക് അതായത് കുംഭരാശിയിലേക്ക് സംക്രമണം നടത്തുന്നതുവരെ നവംബർ വരെ നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനായി കാത്തിരിക്കേണ്ടതാണ്.

പരിഹാരം: നിങ്ങളുടെ നെറ്റിയിൽ കുങ്കുമ കുറി അണിയുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

കന്നി രാശിക്കാരുടെ നാലാമത്തെയും, ഏഴാമത്തെയും ഭാവങ്ങളുടെ അധിപഗ്രഹമാണ് വ്യാഴം, അത് നേരിട്ട് നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ചലനം നടത്തും. ഔദ്യോഗിക രംഗത്ത്, പുതിയ പ്രോജക്ടുകളും പരിശ്രമങ്ങളും അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമങ്ങൾക്കും അത്ര അംഗീകാരം ലഭിക്കില്ല. നിങ്ങളുടെ ടീം അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഊഷ്മളമായിരിക്കും, എന്നാൽ നിങ്ങളുടെ ആത്മാർത്ഥവും അർപ്പണബോധമുള്ളതുമായ പരിശ്രമങ്ങളിലൂടെ അവർക്ക് കാണാൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങൾ പഠിക്കുന്നതിലും അവരുടെ പാഠങ്ങൾ ഓർമ്മിക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടും. പ്രണയ ബന്ധത്തിൽ ഉള്ളവർക്ക് പങ്കാളിയുമായി വഴക്കുകൾക്ക് സാധ്യത കാണുന്നു.

പരിഹാരം: വ്യാഴാഴ്ചകളിൽ ഭഗവാൻ നാരായണന് മഞ്ഞ പൂക്കൾ അർപ്പിക്കുക

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

തുലാം രാശിക്കാരിൽ വ്യാഴം മൂന്നാമത്തെയും, ആറാം ഭാവത്തിന്റെയും അധിപഗ്രഹമാണ്, ഇതിന്റെ നേരിട്ട് ചലനം നാലാമത്തെ ഭവനത്തിൽ നടക്കും. അവരുടെ കഠിനാധ്വാനം അനുകൂലമായ ഫലം നൽകും. ഭക്ഷ്യ വ്യവസായത്തിലോ, ഇലക്ട്രിക്കൽ ഉൽപന്നങ്ങളുമായോ ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് സാങ്കേതിക വസ്തുക്കളുടെ ആവശ്യകതയിൽ ചില വർദ്ധനവ് കാണും. നഷ്ടസാധ്യതകൾ കൂടുതലായതിനാൽ ഊഹക്കച്ചവടങ്ങളിൽ നിക്ഷേപികാത്തിരിക്കുക. അഭിഭാഷകരോ ജഡ്ജിമാരോ ആയി പ്രാക്ടീസ് ചെയ്യുന്നവർ അവരുടെ ജോലിയിൽ വളർച്ച ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന സമ്മർദ്ദം അനുഭവപ്പെടാം. അവരുടെ കഠിനാധ്വാനം ഒടുവിൽ നല്ല മാർക്കുകൾ കൊണ്ടുവരും. നിങ്ങളുടെ വീട് പുതുക്കിപ്പണിയാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ വീട്ടിൽ ചില കാരണങ്ങളാൽ സമാധാനം കുറയാം.

പരിഹാരം: ആവശ്യമുള്ള കുട്ടികൾക്ക് സ്റ്റേഷനറിയും യൂണിഫോമും മറ്റും നൽകും.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

വൃശ്ചിക രാശിക്കാരിൽ, വ്യാഴം രണ്ടാമത്തെയും, അഞ്ചാമത്തെയും ഭാവാധിപനാണ്, ഇതിന്റെ നേരിട്ട ചലനം നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ നടക്കും. ഔദ്യോഗിക കാര്യങ്ങൾ മന്ദഗതിയിലാകാം. നിങ്ങളുടെ ജോലി ഏതെങ്കിലും തരത്തിലുള്ള സ്ഥാനമാറ്റത്തിനായി നിങ്ങൾ കാത്തിരിക്കേണ്ടിവരും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് നവംബർ മാസം വരെ കാത്തിരിക്കേണ്ടി വരും. നിങ്ങൾക്ക് വ്യക്തിപരമായി ഊർജ്ജസ്വലത അനുഭവപ്പെടും, എന്നിരുന്നാലും നിങ്ങളുടെ ശ്രമങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ കൂടപ്പിറപ്പുകയുള്ള നിങ്ങളുടെ ബന്ധത്തിൽ ഒരു പരിധി വരെ സ്നേഹം നഷ്ടപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളുമായി ചില തെറ്റിദ്ധാരണകൾ അനുഭവപ്പെടും, ഇത് നിങ്ങളുടെ മാനസിക സമാധാനത്തെയും ശക്തിയെയും ബാധിക്കും. നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുകയും വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന്റെ കാര്യത്തിൽ നിങ്ങളുടെ അച്ഛന്റെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകുകയും ചെയ്യും.

പരിഹാരം: വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുകയും ആ ദിവസം ഒരു തവണ കടലമാവ് കൊണ്ട് ഉണ്ടാക്കിയ മധുരം കഴിക്കുകയും ചെയ്യുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ധനു രാശിക്കാരിൽ വ്യാഴം ലഗ്നത്തിന്റെയും, നാലാമത്തെയും വീടിന്റെ അധിപഗ്രഹമാണ്. ഈ സമയത്ത് വ്യാഴത്തിന്റെ നേരിട്ട ചലനം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ നടക്കും. വ്യക്തിപരമായി, കാര്യങ്ങൾ സുഗമമാകും. മുമ്പ് അഭിമുഖീകരിച്ച വെല്ലുവിളികളെ മറികടക്കാൻ കഴിയും. വിവാഹിതരായ രാശികാർക്ക് കുടുംബ സമ്മർദ്ദം മൂലം അവരുടെ ബന്ധത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടും. നിങ്ങളുടെ ഇണയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനും നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുക. ജോലി അന്വേഷിക്കുന്നവർക്ക് കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ നല്ല പരിഹാരമാർഗ്ഗങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

പരിഹാരം: ദിവസവും നെറ്റിയിൽ ഒരു കുങ്കുമ കുറി അണിയുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

മകരം രാശിക്കാരിൽ, വ്യാഴം മൂന്നാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്, അതിന്റെ നേരിട്ട ചലനം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കുന്നു. നിങ്ങൾ കൂടുതൽ പ്രായോഗികമാവുകയും കാര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുകയും വേണം. നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കുറച്ച് പ്രശ്നങ്ങൾ നേരിടേണ്ടിവരും. സാമ്പത്തികമായി, നഷ്ടങ്ങളുടെ സാധ്യത കൂടുതലായിരിക്കുമെന്നതിനാൽ ഒരു നിക്ഷേപവും നടത്താതിരിക്കുക. ആർക്കും നിങ്ങൾ പണം കടം നൽകാത്തിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ദുർബലമാകാം.

പരിഹാരം: വ്യാഴാഴ്ച പാവപ്പെട്ട കുട്ടികൾക്കോ ​​പ്രായമായവർക്കോ വാഴപ്പഴം നൽകുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

കുംഭം രാശിയിൽ വ്യാഴം രണ്ടാമത്തെയും, പതിനൊന്നാമത്തെയും ഭാവാധിപനാണ്, ഇതിന്റെ നേരിട്ട ചലനം നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ നടക്കും. നിങ്ങൾക്ക് വസ്തുവിൽപനയും വാങ്ങലിനും സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ആശങ്കകൾക്കും പരിഹാരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു ആത്മീയ ചിന്താഗതി കരുതുകയും, യോഗ, ധ്യാനം എന്നിവയിൽ ഏർപ്പെടുകയും ചെയ്യും. ഔദ്യോഗിക കാര്യത്തിൽ, നിങ്ങൾക്ക് ചില മികച്ച ഡീലുകൾ കൈവരും. എം‌എൻ‌സികളുമായി ജോലി ചെയ്യുന്ന രാശിക്കാർക്ക് വളർച്ച കൈവരും.

പരിഹാരം: വ്യാഴാഴ്ച നാരായണ ക്ഷേത്രത്തിൽ മഞ്ഞ പയർ സമർപ്പിക്കുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

മീനം രാശിക്കാരിൽ, വ്യാഴം പത്താമത്തെയും, ഒന്നാമത്തെയും ഭാവാധിപനാണ്, ഇതിന്റെ നേരിട്ട ചലനം നിങ്ങളുടെ പതിനൊന്നാമത്തെ നടക്കും. തൊഴിലിന്റെ കാര്യത്തിൽ, അത്ര അനുകൂല വരുമാനം ലഭിക്കില്ല. കൂടാതെ, വ്യാഴത്തിന്റെ ഈ ചലന സമയത്ത് നിങ്ങൾക്ക് സാമ്പത്തി ബുദ്ധിമുട്ട് അനുഭവപ്പെടാം. ബിസിനസ്സിൽ എന്തെങ്കിലും വിപുലീകരണത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, കുറച്ച് സമയം കാത്തിരിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ കഠിനാധ്വാനത്തിന് തൃപ്തികരമായ ഫലം ലഭിക്കില്ല, അത് ചില ആശങ്കകളും അസ്വസ്ഥതകളും കൊണ്ടുവരും. നിങ്ങളുടെ സുഹൃത്തുക്കളുമായും കൂടപ്പിറപ്പുമായും നിങ്ങളുടെ ബന്ധം അത്ര സന്തോഷകരമാകില്ല, അവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കണമെന്നില്ല.

പരിഹാരം: നിങ്ങളുടെ അധ്വാനിക്കുന്ന കൈയിൽ ഒരു മഞ്ഞ കാർനെലിയൻ ബ്രേസ്ലെറ്റ് ധരിക്കുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer