മകര രാശിയിലെ ശുക്ര സംക്രമണം - Venus Transit in Capricorn: 28 January 2021

സൗന്ദര്യവും പ്രണയത്തെയും പ്രതിനിധീകരിക്കുന്ന ശുക്രൻ ധനുരാശിയിൽ നിന്ന് മകര രാശിയിലേക്ക് ജനുവരി 28, 03: 18 AM ന് അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം പന്ത്രണ്ട് രാശിയേയും എങ്ങിനെ സ്വാധീനിക്കും എന്നറിയാം:

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ശുക്രൻ നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. നിങ്ങളുടെ പത്താമത്തെ ഭാവത്തിലെ ശുക്രൻ സ്ഥാനം നിങ്ങൾക്ക് ജോലിയോട് അസംതൃപ്തി തോന്നുന്നതിന് കാരണമാകും. നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ ശരിയായി വിനിയോഗിക്കാൻ കഴിയുന്നില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇത് നിങ്ങളുടെ അസ്വസ്ഥത, മാനസിക വേദന, ദേഷ്യം എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായോ അല്ലെങ്കിൽ കീഴുദ്യോഗസ്ഥരുമായോ തർക്കമുണ്ടാകാനും ഉള്ള സാധ്യത ഒരുക്കുന്നു. അതിനാൽ ഈ സമയത്ത് നിങ്ങൾ ശാന്തതയും ക്ഷമയും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരമ്പരാഗത ബിസിനസ്സുകാർക്ക് സമയം അനുകൂലമായിരിക്കും. വിശ്വാസപരമായ പ്രശ്നങ്ങൾ ഈ സമയം അനുഭവപ്പെടുകയും അത് നിങ്ങളുടെ വ്യക്തി ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. ഈ സമയത്ത് നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള പ്രശ്നങ്ങൾ വർദ്ധിക്കാം. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജീവിതപങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് അവരുടെ കൂട്ടുക്കെട്ടിൽ ജാഗ്രത പാലിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാൻ ഇടയാകും.

പ്രതിവിധി- “ॐ शुं शुक्राय नमः / oṃ śuṃ śukrāya namaḥ, ഓം ശും ശുക്രായ നമഃ” എന്ന ശുക്ര മന്ത്രം ശുക്ര ഹോറ സമയത്ത് ചൊല്ലുക.

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ഇടവരാശിക്കാരുടെ ഒൻപതാം ഭവനത്തിലൂടെ ശുക്രൻ അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് അനുകൂലതയും മനഃസമാധാനവും കൈവരും. കൂടാതെ നിങ്ങൾക്ക് സാമൂഹിക നിലയിലും വിജയത്തിലും വർദ്ധനവ് അനുഭവപ്പെടാം. ആരോഗ്യപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമാണ്. നിങ്ങളെ ദീർഘകാലമായി അലട്ടുന്ന രോഗത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഔദ്യോഗികമായി, നിങ്ങളുടെ എല്ലാ ജോലികളും പരിശ്രമങ്ങളും പൂർത്തിയാക്കാൻ കഴിയുകയും ഭാഗ്യം നിങ്ങളെ തുണയ്ക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ മുതിർന്നവരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. കൂടാതെ, അവർ നൽകുന്ന ഏതെങ്കിലും നിർദ്ദേശമോ ഉപദേശമോ നിങ്ങളുടെ ഉദ്യോഗത്തിൽ ഒരു വഴിത്തിരിവാകുകയും ചെയ്യാം. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ശത്രുക്കളിൽ ആധിപത്യം സ്ഥാപിക്കാം. കോടതിക്കേസുകൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയും സ്നേഹവും ലഭിക്കാനും അത് നൽകാനും കഴിയും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയം കൂടുതൽ ശക്തമാകും. ഈ സമയത്ത് നിങ്ങൾ തീർത്ഥാടനയാത്ര, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സംഭാവനകൾ, പുണ്യകർമ്മങ്ങൾ എന്നിവയിൽ ഏർപ്പെടുകയും മനഃസമാധാനവും സംതൃപ്തിയും ലഭ്യമാകുകയും ചെയ്യും. ചില രാശിക്കാർക്ക് കുടുംബത്തിൽ ചില ശുഭകരമായ ചടങ്ങുകൾ നടക്കാനും ഉള്ള സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് വിജയിക്കാൻ സാധ്യത കാണുന്നു.

പ്രതിവിധി- ഭഗവാൻ പരശുരാമാൻ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ പരശുരാമ പുരാണ കഥകൾ വായിക്കുന്നത് അല്ലെങ്കിൽ കേൾക്കുന്നത് നല്ലതാണ്.

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

ശുക്രൻ നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഇത് രാശിക്കാർക്ക് ചില മാറ്റങ്ങൾ വരുത്തുകയും അവർക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യുകയും ചെയ്യും. വ്യാഴത്തിനൊപ്പം ശുക്രൻ വസിക്കുന്നതിനാൽ ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ കാരണമാകും. വർദ്ധിച്ച പണ നേട്ടങ്ങളും സന്തോഷവും നൽകുന്ന ചില അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. രാശിക്കാർക്ക് ഈ സമയം പെട്ടെന്ന് നേട്ടങ്ങൾ കൈവരാനുള്ള ഭാഗ്യം കാണുന്നു. ചില രാശിക്കാർക്ക് പൂർവ്വിക സ്വത്ത് വാങ്ങുന്നതിലൂടെയോ വിൽപ്പനയിലൂടെയോ നേട്ടം കൈവരും. ഔദ്യോഗികമായി ജോലിയിലെ ചില മികച്ച മാറ്റങ്ങൾ സംഭവിക്കും. യാത്രകൾ ലാഭകരമായി ഭവിക്കും. നിങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുമായി ഉള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. നിങ്ങളുടെ ജീവിത പങ്കാളിയുടെ വരുമാനത്തിലും അഭിവൃദ്ധിയിലും നിങ്ങൾ സാക്ഷ്യം വഹിക്കും. ഈ സമയം അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കാണാനുള്ള യോഗം കാണുന്നു. വിദ്യാർത്ഥികൾ നിങ്ങളുടെ പഠനത്തിനായി കൂടുതൽ സമയവും പരിശ്രമവും നടത്തും, ഇത് നിങ്ങളുടെ പഠനം മെച്ചപ്പെടുത്തും. പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ആരോഗ്യ പരമായി സമയം അനുകൂലമായിരിക്കും.

പ്രതിവിധി- പശുക്കളെ ഊട്ടുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

ശുക്രൻ നിങ്ങളുടെ രാശിയുടെ നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സംക്രമണത്തിൽ നിങ്ങളുടെ അമ്മയുടെ ആരോഗ്യം ദുർബലമായ അവസ്ഥയിൽ തുടരാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാൻ സാധ്യത കാണുന്നു, ഇത് നിങ്ങളുടെ സമാധാനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. ഔദ്യോഗികമായി, മേലുദ്യോഗസ്ഥരിൽ നിന്നും ഉന്നത അധികാരികളിൽ നിന്നും അംഗീകാരവും അഭിനന്ദനവും കൈവരിക്കാൻ സാധ്യത കാണുന്നു. ചില രാശിക്കാർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും ലഭിക്കാം. ഈ സമയത്ത് പറ്റുന്ന യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. സാമ്പത്തികമായി, കാര്യങ്ങൾ മികച്ചതായിരിക്കും, ആരോഗ്യപരമായി ശരീരത്തിൽ ജലാംശം നിലനിർത്താനും ധാരാളം വെള്ളം കുടിക്കാനും ശ്രമിക്കുക.

പ്രതിവിധി- ദിവസവും രാവിലെ മഹാലക്ഷ്മി ദേവിയുടെ “മഹാ ലക്ഷ്മി അഷ്ടകം” ചൊല്ലുക.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

ചിങ്ങ രാശിക്കാരുടെ ആറാമത്തെ ഭാവത്തിലൂടെ ശുക്രന്റെ സംക്രമണം നടക്കും ഇത് വെല്ലുവിളികളേയും ശത്രുക്കളേയും കടങ്ങളേയും പ്രതിനിധീനിക്കരിക്കുന്ന ഭാവമാണ്. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ജോലികളിലും പരിശ്രമങ്ങളിലും പൂർണ്ണമായും അർപ്പിതരാകുകയും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ മൃദുവായി സംസാരിക്കുകയും ചെയ്യുക. ഇത് പിന്നീട് നിങ്ങൾക്ക് ഉപകാരപ്പെടും. ഈ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കുക അല്ലാത്തപക്ഷം അവ നിങ്ങളുടെ മാനസിക പിരിമുറുക്കത്തിനും ആശങ്കകൾക്കും കാരണമാകും. സാമ്പത്തികമായി, ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന ചെലവുകളെ നേരിട്ട് വീക്ഷിക്കുന്നതിനാൽ, ഈ സമയത്ത് നിങ്ങളുടെ ചെലവുകളിൽ അഭൂതപൂർവമായ വർധനയുണ്ടാകാം, അതിനാൽ ഈ സമയത്ത് ധനകാര്യത്തിലും ബജറ്റിലും ഒരു നിയന്ത്രണം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസുകാർക്ക് നിരവധി അവസരങ്ങൾ ലഭ്യമാകും. എന്നാൽ ശുക്രൻ വ്യാഴത്തിനൊപ്പമുള്ളതിനാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് വഞ്ചന ഒഴിവാക്കാനും മികച്ച വരുമാനം നേടുന്നതിനും സഹായകമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ദാമ്പത്യ ബന്ധത്തിലെയും വാദങ്ങളിലെയും പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ, നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്, അതിനാൽ യോഗ, മധ്യസ്ഥത, ശാരീരിക വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പാലിക്കുക. ഈ സമയത്ത് അധിക മസാലകൾ അല്ലെങ്കിൽ ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കുക. ഇത് ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടുത്തും.

പ്രതിവിധി- ദിവസവും രാവിലെ മഹാലക്ഷ്മി ദേവിയുടെ “ശ്രീ സുക്തം” ചൊല്ലുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

ശുക്രൻ കന്നി രാശിക്കാരുടെ അഞ്ചാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഇത് രാശിക്കാർക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. നേട്ടങ്ങളുടെയും ലാഭത്തിന്റെയും പതിനൊന്നാമത്തെ ഭാവത്തിലെ ശുക്രന്റെ വശം നിങ്ങളുടെ വരുമാനവും പദവിയും വർദ്ധിപ്പിക്കുന്നതിന് ഒന്നിലധികം അവസരങ്ങൾ നൽകും. നിക്ഷേപം നടത്താനുള്ള മികച്ച സമയം പറയാം ഇത് പിന്നീട് നിങ്ങൾക്ക് ഗണ്യമായ വരുമാനം പ്രധാനം ചെയ്യും. ഔദ്യോഗികമായി നിങ്ങളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും ഏറ്റവും ഉയർന്ന നിലയിലായിരിക്കും, ഇത് ജോലിയുടെ കാര്യത്തിൽ ശുഭകരമായ ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ ആശയങ്ങളിൽ കൂടുതൽ പ്രാവീണ്യത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയും, ഇത് നിങ്ങളുടെ ജോലിയിൽ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള നിരവധി അവസരങ്ങൾ നൽകും. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുകയും നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ഐക്യവും ആനന്ദവും ഉണ്ടാകുകയും ചെയ്യും. പ്രണയ ബന്ധത്തിലുള്ള രാശിക്കാർക്ക്, അടുത്ത ഘട്ടത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ വിനീതവും മര്യാദയുള്ളതുമായ സ്വഭാവം നിങ്ങളുടെ സമപ്രായക്കാർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ സമയത്ത് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും.

പ്രതിവിധി- സൗന്ദര്യവുമായി ബന്ധപ്പെട്ട സാധനങ്ങൾ ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് ദാനം ചെയ്യുക.

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

തുലാം രാശിക്കാരുടെ നാലാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഈ ഭവവം ആഡംബരങ്ങളെയും അമ്മയെയും ഭൂമിയെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്നതിനും നിങ്ങളുടെ ധനസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. അമ്മയിൽ നിന്നുള്ള നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാനുള്ള യോഗം കാണുന്നു. നിങ്ങളുടെ പങ്കാളിയുടെ വരുമാനവും സമൃദ്ധിയും ഉയരും. നിങ്ങൾക്ക് വീട് അല്ലെങ്കിൽ കാർ വാങ്ങുന്നതിന് അനുകൂല സമയമായിരിക്കും ഇത്. ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ വ്യക്തിഗത ജീവിതത്തിന്റെ എല്ലാ വശങ്ങൾക്കും മികച്ച ഫലങ്ങൾ നൽകും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് മുന്നേറ്റം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും വിലമതിക്കുകയും നിങ്ങളുടെ ജോലിസ്ഥലത്ത് പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും. ബിസിനസ്സ് രാശിക്കാർ പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾ അവരുടെ പഠനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആരോഗ്യപരമായി, കാര്യങ്ങൾ നല്ലതായി തുടരും.

പ്രതിവിധി- വെള്ളിയുടെയോ സ്വർണ്ണത്തിന്റേയോ മോതിരത്തിൽ പതിച്ച വജ്രം (.0.50 ക്യാരറ്റ്) നിങ്ങളുടെ വലതു കൈ മോതിരവിരലിൽ ധരിക്കുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

ശുക്രൻ വൃശ്ചിക രാശിയുടെ മൂന്നാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ ഭാവം യാത്രകളെയും ആനന്ദങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ സമയത്ത് സുഹൃത്തുക്കളിൽ നിന്ന് ആനുകൂല്യങ്ങളും പിന്തുണയും നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. സംഗീതം, നൃത്തം, കല മുതലായ നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പുതുക്കാൻ നിങ്ങൾക്ക് കഴിയും. വിവാഹിതരായ രാശിക്കാരുടെ മക്കളുടെ വിജയത്തിൽ സന്തോഷിക്കാനുള്ള യോഗം കാണുന്നു. ഔദ്യോഗികമായി നിങ്ങളുടെ ആശയവിനിമയ കഴിവുകൾ നിങ്ങളുടെ ജോലിചെയ്യുന്ന സ്ഥലത്തിലായാലും ബിസിനസ്സിലായാലും പുതിയ തലങ്ങളും വളർച്ചയും നേടാൻ സഹായിക്കും. ഈ സംക്രമണസമയത്ത് നിങ്ങളുടെ ശ്രമങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാകും. ചില രാശിക്കാർക്ക് സർക്കാരിൽ നിന്ന് നല്ല ആനുകൂല്യങ്ങൾ ലഭിക്കാം. നിങ്ങളുടെ ഉദയഗത്തിൽ മുന്നോട്ട് പോകാൻ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. നിങ്ങളിൽ സ്പോർട്സിലോ അല്ലെങ്കിൽ നൈപുണ്യവുമായി ബന്ധപ്പെട്ട ചില തൊഴിലുകളിലോ ഉള്ളവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

പ്രതിവിധി- ദിവസവും രാവിലെ ശിവലിംഗത്തിൽ പനിനീർ വെള്ളം സമർപ്പിക്കുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയിൽ രണ്ടാമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ അമ്മയ്ക്ക് നേട്ടങ്ങളും ലാഭവും കൈവരാം. കുടുംബത്തിൽ ഐക്യവും സന്തോഷവും നിറഞ്ഞതായി തുടരും. ഈ കാലയളവിൽ വിലപിടിപ്പുള്ള വസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്നതിന് നിങ്ങൾ പണം ചെലവഴിക്കാം. നിങ്ങളുടെ സാമ്പത്തിക നിലയിൽ മൊത്തത്തിൽ വർദ്ധനവ് ഉണ്ടാകും. ശുക്രന്റെ ഈ സ്ഥാനം നിങ്ങൾക്ക് വിവാഹസാഹചര്യം ഒരുക്കും. ഈ സമയത്ത് പുതിയ ബന്ധങ്ങളും ചങ്ങാതിമാരെയും സൃഷ്ടിക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭക്ഷണരീതിയിൽ മാറ്റം വരാനും മധുരപലഹാരങ്ങൾക്കായുള്ള നിങ്ങളുടെ ആസക്തി വർദ്ധിക്കാനും സാധ്യത കാണുന്നു, ഇത് ആരോഗ്യവുമായി ബന്ധപ്പെട്ട് ചില സങ്കീർണതകൾക്കും രോഗങ്ങൾക്കും ജന്മം നൽകും. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ ആഹാര കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഔദ്യോഗികമായി, ശുക്രന്റെ ഈ സ്ഥാനം നിങ്ങളുടെ ഔദ്യോഗിക ഭാവത്തിൽ നിന്ന് അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ കഴിവുകളെ ഉയർത്തുകയും നിങ്ങളെ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അവർക്ക് ബുദ്ധിമുട്ട് തോന്നുന്ന വിഷയങ്ങൾ പഠിക്കാൻ ഇത് വളരെ അനുകൂല സമയമായിരിക്കും.

പ്രതിവിധി- ശുക്രൻ തെക്കുകിഴക്കൻ ദിശയുടെ അധിപനായതുകൊണ്ട് തന്നെ നിങ്ങൾ തെക്ക്-കിഴക്ക് ദിശയിൽ വന്ദിക്കുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

ശുക്രൻ ഈ ആഴ്ച നിങ്ങളുടെ ലഗ്ന ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയത്ത് പങ്കാളിത്തത്തിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഭാഗ്യം നിങ്ങളെ തുണയ്ക്കും എന്നതിനാൽ നിങ്ങൾ വളരെയധികം പരിശ്രമിക്കാതെ നേട്ടങ്ങളും ലാഭവും കൈവരും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയം സൗഹാർദ്ദപരമാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ചുമതലകളിലും അവർ നിങ്ങളെ പിന്തുണയ്ക്കും. പ്രണയ രാശിക്കാരുടെ കാര്യത്തിൽ, നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ പങ്കാളിയേക്കാൾ മികച്ചതാണെന്ന തോന്നൽ നിങ്ങളിൽ ഉണ്ടാകുകയും അതുമായി ബന്ധപ്പെട്ട് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള അകലം ഉണ്ടാകാം. അതിനാൽ, ഈ സമയത്ത് നല്ല ഫലങ്ങൾ നേടുന്നതിനുള്ള നിങ്ങളുടെ ഈ പ്രവണത മാറ്റാൻ ശ്രമിക്കുക. നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ലതും സ്ഥിരവുമായ പുരോഗതി കൈവരിക്കാൻ സാധ്യത കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള സാധ്യത കാണുന്നു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ജോലികൾ ഈ സമയത്ത് എളുപ്പത്തിൽ ചെയ്തുതീർക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ നേതൃത്വഗുണങ്ങളും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവും മെച്ചപ്പെടും, ഇത് നിങ്ങളുടെ ഉദ്യോഗത്തിൽ മികച്ച നേട്ടങ്ങൾ നൽകും. ഈ സംക്രമണം ആരോഗ്യകാര്യത്തിലും മികച്ച ഫലങ്ങൾ നൽകും.

പ്രതിവിധി- വെള്ളി അല്ലെങ്കിൽ സ്വർണ്ണത്തിൽ പതിച്ച വൈഡൂര്യ മോതിരം നിങ്ങളുടെ വലതു കൈ മോതിരവിരലിൽ ധരിക്കുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

ശുക്രൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഇത് നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകും. പന്ത്രണ്ടാമത്തെ ഭാവം ആനന്ദങ്ങളെയും വിദേശത്തെയും ചെലവുകളെയും പ്രതിനിധീകരിക്കുന്നു, ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങളും ആഢംബരങ്ങളും വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ചെലവഴിക്കാൻ സാധ്യത കാണുന്നു. ഔദ്യോഗികമായി വിദേശ സ്ഥാപനങ്ങളിലോ അന്താരാഷ്ട കമ്പനികളിലോ ജോലി ചെയ്യുന്ന രാശിക്കാർക്കും, ​​ഇറക്കുമതി-കയറ്റുമതി കൈകാര്യം ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ സംക്രമണം അനുകൂലമായിരിക്കും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള അവസരം ലഭ്യമാകും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ബന്ധത്തിൽ പ്രണയവും ആനന്ദവും വർദ്ധിക്കും. ഈ ശുക്ര സംക്രമണം നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകുന്നുണ്ടെങ്കിലും, നിങ്ങളുടെ ചെലവുകൾ വർധിപ്പിക്കും എന്നതിനാൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിൽ നഷ്ടത്തിന് സാധ്യതയുള്ളതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണരീതികളെക്കുറിച്ച് ശരിയായ ദിനചര്യ പാലിക്കുകയും യോഗ, ധ്യാനം എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇത് അനുകൂലഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുക.

പ്രതിവിധി- സൂര്യോദയ സമയത്ത് “ലളിത സഹ്സത്രാനം” സ്തോത്രം ചൊല്ലുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

ശുക്രൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. രാശിക്കാർക്ക് ഈ സംക്രമണം പ്രയോജനകരമാകും. ശുക്രന്റെ ഈ സംക്രമണം അവർക്ക് വലിയ ആശ്വാസവും സാമ്പത്തിക ആനുകൂല്യങ്ങളും നൽകും. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം, ആത്മാർത്ഥത എന്നിവ വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാനും ഇത് നിങ്ങളെ സഹായിക്കും, ഇത് നിങ്ങളുടെ ജോലിയിൽ ഉയർച്ചയ്ക്കും ഉയർന്ന പദവിയിലേക്കും നയിക്കും. ശുക്രന്റെ ഈ സംക്രമണ സമയത്ത് ബിസിനസുകാർക്ക് അവരുടെ സമ്പത്തും പ്രശസ്തിയും വർദ്ധിപ്പിക്കുന്നതിന് യോഗം കാണുന്നു. സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ ഉയരും. നിങ്ങളുടെ ചങ്ങാതിമാരുമായി നല്ല നിമിഷം ചെലവഴിക്കാനും അവരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കാനും സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം അനുകൂലമായ ആയിരിക്കും. നിങ്ങളുടെ കൂടപ്പിറപ്പ് അവരുടെ മേഖലകളിൽ അഭിവൃദ്ധിയും വിജയവും കൈവരിക്കും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. കുടുംബ കാര്യങ്ങൾക്കും ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഈ സംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിക്കാനും ഇത് നിങ്ങൾക്ക് പുതിയ സാധ്യതകളും അവസരങ്ങളും പ്രധാനം ചെയ്യുകയും ചെയ്യും. ശുക്രന്റെ ഈ സംക്രമണം വിദ്യാർത്ഥികൾക്ക് അവരുടെ പഠന രംഗത്ത് മികച്ച പ്രകടനം നടത്താൻ കഴിയും. ആരോഗ്യരംഗത്ത്, കാര്യങ്ങൾ അനുകൂലമായിരിക്കും.

പ്രതിവിധി- ക്രിസ്റ്റൽ മുത്തുകളാൽ നിർമ്മിച്ച ജപമാല ധരിക്കുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer