കുംഭ രാശിയിലെ സൂര്യ സംക്രമണ സ്വാധീനം - Sun Transit in Aquarius (12 February, 2021)

ആകാശത്തിലെ രാജാവായ സൂര്യൻ മകര രാശിയിൽ നിന്ന് ഒരു കുംഭ രാശിയിലേക്ക് 2021 ഫെബ്രുവരി 12 ന് @ 21:03 pm ന് നീങ്ങും. സൂര്യൻ മകര രാശിയിൽ നിന്ന് കുംഭ രാശിയിലേക്ക് നീങ്ങുന്നു, ഇത് എല്ലാ രാശികളെയും എങ്ങിനെ സ്വാധീനിക്കുന്നു എന്ന് നോക്കാം:

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

മേട രാശിയിൽ സൂര്യൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന വിജയം, ലാഭം, നേട്ടങ്ങൾ എന്നിവയിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, ഈ ഘട്ടത്തിൽ പുതിയ അവസരങ്ങളുടെ വരവിന് നിങ്ങൾ സാക്ഷ്യം വഹിക്കാം. സൂര്യന്റെ ഈ സംക്രമണം നടക്കുമ്പോൾ തീർ‌ച്ചപ്പെടുത്തിയിട്ടില്ലാത്ത എല്ലാ ജോലികളും എളുപ്പത്തിൽ‌ പൂർ‌ത്തിയാക്കാൻ‌ നിങ്ങൾക്ക് കഴിയും. ഈ ഘട്ടത്തിൽ നിങ്ങളുടെ കീഴുദ്യോഗസ്ഥരിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണയും അഭിനന്ദനവും ലഭിക്കും. ഈ സമയത്ത് ബിസിനസുകാർ നേട്ടങ്ങളും ലാഭവും കൈവരിക്കും. യാത്രകൾ, ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകൾ എന്നിവ നേട്ടങ്ങൾ പ്രധാനം ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട് ചില വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. അഞ്ചാമത്തെ ഭാവത്തെ വീക്ഷിക്കുന്ന സൂര്യൻ നിങ്ങളും നിങ്ങളുടെ മക്കളും തമ്മിലുള്ള ഐക്യവും ധാരണയും വർദ്ധിപ്പിക്കും. പ്രണയത്തിന്റെ കാര്യത്തിൽ ഇത് അനുകൂലവും പ്രയോജനകരവുമായ ഫലങ്ങൾ നൽകും. ആരോഗ്യപരമായി, നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു അതിനാൽ നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിൽ, രാശിക്കാർക്ക് പ്രയോജനകരമായ ഒരു യാത്രാമാർഗമായിരിക്കും, എന്നാൽ ചിലപ്പോൾ നിങ്ങളുടെ സ്വഭാവത്തിൽ ധാർഷ്ട്യം ഉണ്ടാകുകയും ഇത് നിങ്ങൾ ഇതിനകം കൈവരിച്ച ജോലികളെ നശിപ്പിക്കാനുള്ള അവസരം ഒരുക്കും. ആവശ്യമെങ്കിൽ മറ്റുള്ളവരുടെ ഉപദേശം തേടേണ്ടതാണ്.

പരിഹാരം- ഞായറാഴ്ച രാവിലെ നിങ്ങളുടെ വലതു കൈ മോതിരവിരലിൽ സ്വർണ്ണത്തിലോ ചെമ്പിലോ പതിച്ച മാണിക്യമോതിരം ധരിക്കുക.

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

സൂര്യന്റെ സംക്രമണം നിങ്ങളുടെ പത്താം ഭാവത്തിൽ നടക്കും. ഈ സംക്രമണം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ പ്രശസ്തിയിൽ താല്പര്യം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർദ്ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിലും പ്രതിഫലങ്ങൾ നേടുന്നതിലും നിങ്ങൾ വിജയിക്കും. ഈ ഭാവത്തിലുള്ള സൂര്യൻ നിങ്ങൾക്ക് ഉത്തരവാദിത്തങ്ങളും ഉയർന്ന അധികാര സ്ഥാനങ്ങളും നൽകും. ഈ സംക്രമണം നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ലഭ്യമാക്കും. നിങ്ങൾക്ക് ഈ സമയം ആത്മവിശ്വാസമുണ്ടാകുകയും തീരുമാനമെടുക്കുന്നതിൽ ഉറച്ചുനിൽക്കുകയും ചെയ്യും, ഇത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകും. സർക്കാരിൽ നിന്നും ഭരണത്തിൽ നിന്നും നേട്ടങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഉയരും. ആരോഗ്യപരമായും സൂര്യന്റെ ഈ സ്ഥാനം നിങ്ങൾക്ക് വലിയ പ്രതിരോധശേഷിയും ഊർജ്ജസ്വലതയും നൽകും. ഈ സംക്രമണം കൂടുതൽ‌ ശുഭകരമായ ഫലങ്ങൾ‌ ലഭ്യമാക്കും.

പരിഹാരം- സൂര്യ ഹോറ സമയത്ത് സൂര്യ മന്ത്രം ചൊല്ലുക.

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

മിഥുന രാശിക്കാർ, ഭാഗ്യം, ആത്മീയത, അറിവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഒമ്പതാം ഭാവത്തിലൂടെ സൂര്യന്റെ സംക്രമണം നടത്തും ഇത് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, ഈ സമയത്ത് അവരെ പരിപാലിക്കുകയും നിങ്ങൾക്ക് കഴിയുന്നത്ര പിന്തുണ നൽകുകയും ചെയ്യുക. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ഈ സംക്രമണത്തിന്റെ അവസാന സമയം നിങ്ങൾക്ക് ഫലങ്ങൾ നൽകും ഈ സമയത്ത് നിങ്ങളുടെ പിന്തുണ അവർക്ക് ആവശ്യമാണ്. നിങ്ങൾ ഈ സമയം വിജയം നേടാൻ അവരെ സഹായിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മൂന്നാം ഭാവാധിപനും നിങ്ങളുടെ ലഗ്ന ഭാവത്തെ നേരിട്ട് വീക്ഷിക്കുന്നതിനാലും, ഇത് മൂന്നാം ഭാവത്തിന് ശക്തി നൽകുകയും അതിന്റെ ഫലങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ശത്രുക്കളെയും തടസ്സങ്ങളെയും നിങ്ങളുടെ പൂർണ്ണമായ ഇച്ഛാശക്തി, ഊർജ്ജസ്വലത, ശക്തി എന്നിവ ഉപയോഗിച്ച് മറികടക്കാൻ സാധ്യത കാണുന്നു. നിങ്ങളുടെ ശ്രമങ്ങൾ ശരിയായ ദിശയിലായിരിക്കുകയും ഔദ്യോഗിക രംഗത്ത് മുന്നേറുന്നതിന് ഒന്നിലധികം അവസരങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് അവരുടെ പഠന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സാമ്പത്തികമായി, നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ കൈവരിക്കാൻ ഈ സമയം നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, പ്രത്യേകിച്ച് ആത്മീയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്ക് ഈ സമയം അത്ര അനുകൂലമല്ല, ഇത് അനാവശ്യ ചെലവുകൾക്ക് വഴിവെക്കും. എന്നാൽ നിങ്ങൾക്ക് ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആത്മീയ അല്ലെങ്കിൽ മതപരമായ പരിപാടികളിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു.

പരിഹാരം- ഞായറാഴ്ച ശർക്കര ദാനം ചെയ്യുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിക്കാരുടെ രണ്ടാം ഭാവാധിപൻ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. സൂര്യൻ രണ്ടാമത്തെ ഭാവാധിപനും അത് നിങ്ങളുടെ ലഗ്ന ഭാവത്തെ വീക്ഷിക്കുന്നതിനാൽ, പൂർവ്വിക സ്വത്ത് വിൽക്കുന്നതിലും വാങ്ങുന്നതിലും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അനന്തരാവകാശത്തിലൂടെയും പെട്ടെന്നുള്ള നേട്ടങ്ങൾ കൈവരിക്കാനുള്ള യോഗം നിങ്ങൾക്ക് നൽകും. ഈ സമയത്ത് നിങ്ങളുടെ അച്ഛന്റെ ആരോഗ്യം മോശമാകാം എന്നതിനാൽ അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. അല്ലെങ്കിൽ ഇത് പിന്നീട് ദീർഘകാലാടിസ്ഥാനത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉത്കണ്ഠ അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങളുടെ ആസ്തികളും സമ്പത്തും സുരക്ഷിതമാക്കാൻ ദീർഘകാല സാമ്പത്തിക പദ്ധതികളിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാക്കും. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം അഭിവൃദ്ധി പ്രാപിക്കുകയും അവർ നിങ്ങൾക്ക് അവരുടെ പൂർണ്ണ പിന്തുണയും സഹകരണവും നൽകുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ വരുമാനവും മെച്ചപ്പെടും. ഈ സമയം നിങ്ങൾ ചെറിയ കാര്യങ്ങളിൽ എളുപ്പത്തിൽ വേദനിപ്പിക്കാം, അത് പ്രശ്‌നങ്ങൾക്കും സംഘട്ടനങ്ങൾക്കും വഴിയൊരുക്കാം. ആരോഗ്യകാര്യത്തിൽ, നിങ്ങളുടെ പഴയ ശീലങ്ങളും ആസക്തികളും ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടതാണ്. യോഗയും ധ്യാനവും പാലിക്കുക അത് നിങ്ങളെ ആരോഗ്യമുള്ളവരായിരിക്കാൻ സഹായിക്കും.

പരിഹാരം- ഒരു ചെമ്പ് പാത്രത്തിൽ രാത്രി 5 മുഖി രുദ്രക്ഷം ഇട്ട് വെച്ച് രാവിലെ ആദ്യം അത് കുടിക്കുക.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

ചിങ്ങ രാശിക്കാരുടെ ഏഴാം ഭാവത്തിലൂടെ സൂര്യൻ അതിന്റെ സംക്രമണം നടത്തും, ഈ ഭാവത്തിലെ ലഗ്നാധിപനാണ് സൂര്യൻ. ഈ ഭാവത്തിൽ നിന്ന് സൂര്യൻ ലഗ്ന ഭാവത്തെ നേരിട്ട് വീക്ഷിക്കുകയും അതിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും, ഈ സംക്രമണ സമയത്ത് നിങ്ങളുടെ പ്രഭാവലയം, വ്യക്തിത്വം, അധികാരം എന്നിവ വളരെയധികം വർദ്ധിക്കും. ഈ സംക്രമണം നിങ്ങളുടെ ആരോഗ്യകാര്യങ്ങൾക്ക് അനുകൂലമായി ഭവിക്കും. നിങ്ങളുടെ ദൃഢത, പ്രതിരോധശേഷി, ചൈതന്യം എന്നിവ വർദ്ധിക്കും, ഈ സമയത്ത് നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള രോഗത്തിൽ നിന്നുംഎളുപ്പത്തിൽ കരകയറാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് ശുഭാപ്തിവിശ്വാസം, ഉത്സാഹം, ഊർജ്ജം എന്നിവ അനുഭവപ്പെടാൻ സാധ്യത കാണുന്നു. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങളുടെ സമീപനത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസവും അഭിലാഷവും വ്യക്തതയും ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ മൂലം നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് തന്നെ ചെയ്യാൻ നിങ്ങൾക്ക് കഴിയും. ബിസിനസുകാർക്കും ഈ സമയത്ത് പ്രയോജനം ലഭിക്കും. ദാമ്പത്യജീവിതത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയത്ത് നിങ്ങളുടെ പങ്കാളി നിങ്ങളുടെ വിജയത്തിന് പങ്കുവഹിക്കും. പക്ഷേ, നിങ്ങൾക്കിടയിൽ ചില തർക്കങ്ങളും വാദങ്ങളും ഉണ്ടാകും. അതിനാൽ, ഈ സമയത്ത് ശാന്തത പാലിക്കാൻ ശ്രമിക്കുക. എന്നിരുന്നാലും നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുമായി സഹകരിക്കാനും യോജിപ്പിക്കാനും നിങ്ങൾ തയ്യാറാകും, ഇത് സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ ഉയർത്തും.

പരിഹാരം - ഏതെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് പോകുന്നതിനുമുമ്പ് നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം വാങ്ങുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

സൂര്യൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തെ നിയന്ത്രിക്കുകയും ആറാം ഭാവത്തിലൂടെ സംരമിക്കുകയും ചെയ്യും. സൂര്യന്റെ ഈ സ്ഥാനം കന്നി രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്കും, വിദ്യാർത്ഥികൾക്കും ഈ സമയത്ത് മികച്ച ഫലങ്ങൾ ലഭ്യമാക്കും. കോടതിയിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ കേസുകളിലും ഈ സമയ പരിധിയിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങൾ എളുപ്പത്തിൽ മറികടക്കും. ഔദ്യോഗികമായി ഈ സമയത്ത്, നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾ ശ്രമങ്ങൾ നടത്തും. നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താൻ ശ്രമിക്കും, നിങ്ങളുടെ മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കുകയും അവയിൽ നിന്ന് അനുഭവം നേടുകയും ചെയ്യും, ഇത് നിങ്ങളുടെ ആത്മവിശ്വാസം, കഴിവ്, പ്രാവീണ്യം എന്നിവ വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരവും അഭിനന്ദനവും നേടുകയും ചെയ്യും. പല രാശിക്കാർക്കും ഈ സമയത്ത് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യകാര്യത്തിൽ, മുമ്പത്തെ പല രോഗങ്ങളും ഈ സമയപരിധിയിൽ ഇല്ലാതാകും. മസാലകൾ, വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലികൾ‌ പൂർ‌ത്തിയാക്കാനും അത് വിജയത്തിലേക്കുള്ള വഴി തുറക്കാനും അനുകൂലമായ ഒരു സമയമാണ് ഇത്.

പരിഹാരം - എല്ലാ ദിവസവും രാവിലെ കിഴക്ക് ദിശയിൽ നോക്കി വണങ്ങുക അത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

നിങ്ങളുടെ പതിനൊന്നാം ഭാവത്തെ നിയന്ത്രിക്കുന്ന സൂര്യൻ നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിൽ സ്ഥാനം പിടിക്കും. ഇത് രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഔദ്യോഗികമായും സാമ്പത്തികമായും, ഈ സമയത്ത് നിങ്ങളുടെ വരുമാനവും പദവിയും ഉയരാൻ സഹായകമാകുന്ന വിധത്തിൽ നിരവധി അവസരങ്ങൾ ലഭ്യമാകും. അഞ്ചാമത്തെ ഭാവത്തിലെ സൂര്യൻ പതിനൊന്നാമത്തെ ഭാവത്തെ സ്വാധീനിക്കും. ഈ സമയത്ത് സർക്കാരിൽ നിന്നും ഭരണത്തിൽ നിന്നും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ലഭ്യമാകാൻ സാധ്യത കാണുന്നു.എട്ടാം സ്ഥാനത്ത് സൂര്യൻ ഉള്ളതിനാൽ, നിങ്ങളുടെ ജോലിയിൽ പെട്ടെന്നുള്ള ജോലി മാറ്റത്തിനോ അല്ലെങ്കിൽ ജോലിയിൽ ഉള്ള പദവിയിൽ മാറ്റം വരാനോ സാധ്യത കാണുന്നു. ഇത് പിന്നീട് അനുകൂല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹിതരായ രാശിക്കാർക്ക്, കുട്ടികളുടെ പെരുമാറ്റം നിങ്ങളുടെ സമ്മർദ്ദത്തിനും മാനസിക വേദനയ്ക്കും കാരണമാകും. അവർ പതിവിലും കൂടുതൽ ധാർഷ്ട്യത്തോടെ വർത്തിക്കാം, ഇത് നിങ്ങളും നിങ്ങളുടെ കുട്ടികളും തമ്മിലുള്ള വഴക്കിന് വഴിയൊരുക്കാം. അതിനാൽ, സാഹചര്യത്തെ നയപരമായും നയതന്ത്രപരമായും കൈകാര്യം ചെയ്യുക. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഈ സമയത്ത് അനുകൂല ഫലങ്ങൾക്ക് സാധ്യതയില്ല. ഈ കാലയളവിൽ നിസ്സാരകാര്യങ്ങളിൽ നിങ്ങൾ രണ്ടുപേരും വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

പരിഹാരം- രാവിലെ സൂര്യ നമസ്കാരം ചെയ്യുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

സൂര്യൻ നിങ്ങളുടെ ഔദ്യോഗിക ജീവിതം, തൊഴിൽ, പിതാവ്, പദവി, പേര്, പ്രശസ്തി എന്നിവയെ പ്രധിനിധാനം ചെയ്യുന്ന ഭാവത്തെ നിയന്ത്രിക്കുന്നു, ഒപ്പം അമ്മ, ഭൂമി, റിയൽ എസ്റ്റേറ്റ്, സുഖസൗകര്യങ്ങൾ, ആഢംബരങ്ങൾ എന്നിവയുടെ നാലാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. സൂര്യന്റെ ഈ സംക്രണം നിങ്ങളുടെ ഉദാസീനമായ പെരുമാറ്റം കുടുംബത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാം. ഈ സമയത്ത് കാര്യങ്ങളെയോ ആളുകളെയോ നിയന്ത്രിക്കാനുള്ള നിങ്ങളുടെ പ്രവണത വർദ്ധിപ്പിക്കും, അത് നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമാവാം. സൂര്യന്റെ ഈ സംക്രമണ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കുറയാം. ഈ സമയത്ത് നിങ്ങൾക്ക് ഔദ്യോഗിക വിജയം നൽകുന്ന കാര്യത്തിൽ വളരെ പ്രയോജനകരമാകും. ഫ്രീലാൻസ് ജോലി അല്ലെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഈ സ്ഥാനം വളരെ അനുകൂലമായിരിക്കും. സർക്കാർ അല്ലെങ്കിൽ പൊതുമേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയത്ത് സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള ലഭിക്കാം. ആരോഗ്യപരമായി, സൂര്യന്റെ ഈ സ്ഥാനം അത്ര ശുഭകരമായിരിക്കില്ല. ഈ സമയത്ത് തലവേദന, ബിപി അനുബന്ധ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുകയും ശരിയായ ഉറക്ക രീതി നിലനിർത്താനും ശ്രമിക്കുക.

പരിഹാരം- ദിവസേന രാവിലെ കിഴക്ക് ദിക്ക് നോക്കി "സൂര്യ അഷ്ടകം" ചൊല്ലുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

സൂര്യൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് നീങ്ങുകയും ലഗ്ന ഭാവത്തെ വീക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കും, നിങ്ങളുടെ ജോലിയിൽ വളർച്ചയും നിങ്ങളുടെ മേലുദ്യോഗസ്ഥർ ഈ സമയത്ത് വിലകൽപ്പിക്കുകയും ചെയ്യും. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ഔദ്യോഗിക രംഗത്ത് ജോലിക്കയറ്റവും ലാഭകരമായ നിരവധി അവസരങ്ങളും ഒരുക്കും. ചെറിയ യാത്രകൾ നടത്തുന്നത് ഈ സമയം ഗുണം ചെയ്യും. ഈ സമയത്ത്, ഉയർന്ന സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടാൻ സാധ്യത കാണുന്നു, അവർ നിങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും വിജയം നേടാൻ നിങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യും. നിങ്ങളുടെ ഉത്സാഹവും ഊർജ്ജവും ഈ സമയത്ത് തടസ്സങ്ങളെ ശക്തമായി നേരിടാൻ സഹായിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്ന ഒരു സമയമാണിത്. നിങ്ങൾ മറ്റ് വ്യക്തികളുടെ നിർദ്ദേശത്തിന് ശ്രദ്ധ നൽകുകയും നിങ്ങളുടെ ജീവിതത്തിൽ അവർ നൽകിയ സംഭാവനകളെ വിലമതിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഇടയിൽ നല്ല ബന്ധം നിലനിർത്താൻ ഇത് സഹായകമാകും. ഈ സമയത്ത് നിങ്ങൾക്ക് മികച്ച സാമൂഹിക പ്രശംസ ലഭ്യമാകും. ആത്മീയ യാത്രകൾക്ക് സാധ്യത കാണുന്നു, അത് നിങ്ങൾക്ക് മാനസിക സമാധാനവും സംതൃപ്തിയും നൽകും. ആരോഗ്യ കാര്യങ്ങൾ മികച്ചതായി തുടരും.

പരിഹാരം- ഞായറാഴ്ച സൂര്യന്റെ പതക്കം സ്വർണം അല്ലെങ്കിൽ ചെമ്പിൽ കോർത്ത് നിങ്ങളുടെ കഴുത്തിൽ ധരിക്കുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

സൂര്യൻ മാറ്റം, അനിശ്ചിതത്വം, പരിവർത്തനം എന്നിവയെ നിയന്ത്രിക്കുകയും ധനം, കുടുംബം, സമ്പാദ്യം എന്നിവയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെഭാവത്തിലേക്ക് സംക്രമിക്കുകയും ചെയ്യും. സൂര്യന്റെ ഈ സ്ഥാനം നിങ്ങളുടെ അനാവശ്യ കാര്യങ്ങൾ വാങ്ങാനുള്ള ചില പ്രലോഭനങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. അത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുക. സാമ്പത്തിക ഔദ്യോഗിക കാര്യത്തിൽ നിങ്ങൾ സംതൃപ്തരാകേണ്ടതാണ്. സൂര്യന്റെ ഈ സ്ഥാനം നിങ്ങളുടെ കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു, കുടുംബാംഗങ്ങൾക്കിടയിൽ ചില വാദങ്ങൾ ഉണ്ടാകാം, അതിനാൽ ഈ സമയത്ത് നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുക. ആരോഗ്യരംഗത്ത്, പല്ല് മായി ബന്ധപ്പെട്ട് അസ്വസ്ഥതകൾക്ക് സാധ്യത ഉള്ളതിനാൽ ശരിയായ ശുചിത്വം പാലിക്കുക, ഈ കാലയളവിൽ മോണകളും പല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. കാഴ്ചശക്തിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഈ കാലയളവിൽ നിങ്ങളെ അലട്ടാം എന്നതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് മികച്ച ഫലങ്ങൾ ലഭ്യമാകും, ഏത് വിഷയവും മനസിലാക്കാനുമുള്ള നിങ്ങളുടെ കഴിവ് ഉയരും.

പരിഹാരം- ദിവസേന രാവിലെ "ആദിത്യ ഹൃദയ സ്തോത്രം" ചൊല്ലുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

സൂര്യൻ നിങ്ങളുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഈ സമയത്ത് നിങ്ങൾക്ക് പരമാവധി നേട്ടങ്ങൾ കൈവരും. ഔദ്യോഗികമായി നിങ്ങൾ പുതിയ ഒരു ആരംഭം ആഗ്രഹിക്കും. ഈ ഭാവത്തിൽ സൂര്യന്റെ സാന്നിദ്ധ്യം നിങ്ങൾക്ക് ആത്മവിശ്വാസം നൽകും. ആത്മവിശ്വാസം, ഊർജ്ജം, ഉത്സാഹം എന്നിവ ഈ കാലയളവിൽ നിങ്ങൾക്ക് അനുഭവപ്പെടാം. അതിനാൽ, നിങ്ങൾ ദീർഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയതും നൂതനവുമായ ഒന്ന് പരീക്ഷിക്കാനും ആരംഭിക്കാനും ഈ സമയം ശുഭകരമാണ്. നിങ്ങളുടെ ധൈര്യം, സ്വയവിശകലനം, നിർദ്ദേശങ്ങൾ എന്നിവയിലൂടെ നിങ്ങളുടെ ജീവിത മേഖലയിലെ പ്രശ്നങ്ങളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിങ്ങളുടേതായ ഒരു ഇടം സൃഷ്ടിക്കാനുള്ള ശരിയായ സമയമാണിത്. പങ്കാളിത്ത ബിസിനസ്സ് ഉടമകൾ ഈ കാലയളവിൽ ലാഭവും നേട്ടങ്ങളും നേടാൻ സാധ്യത കാണുന്നു, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ സൗഹൃദം ഈ സമയത്ത് വർദ്ധിക്കും. ഏഴാമത്തെ ഭാവം സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനാൽ, ഈ സമയത്ത് നിങ്ങളുടെ സാമൂഹിക വലയം വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾ അൽപ്പം സ്വാർത്ഥരാകാം, ഇത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ചർമ്മം, വയർ, പുറം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ, നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം- ഞായറാഴ്ചകളിൽ ചെമ്പ് ദാനം ചെയ്യുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

സൂര്യൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ അതിന്റെ സംക്രമണം നടത്തും. ആറാമത്തെ രോഗത്തെ നിയന്ത്രിക്കുന്ന സൂര്യൻ അവരുടെ പന്ത്രണ്ടാം ഭാവത്തിലെ സ്ഥാനം മൂലം ശത്രുക്കളുടെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്, ഈ സമയത്ത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാം. നിങ്ങളുടെ കൂട്ടുകെട്ടിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, അല്ലെങ്കിൽ, നിങ്ങൾക്ക് ഭാവിയിൽ ചില ഗുരുതരമായ പ്രശ്നങ്ങൾ നേരിടാം. സാമ്പത്തിക കാര്യത്തിൽ, നിങ്ങളുടെ അധിക ചെലവ് നിയന്ത്രിക്കേണ്ടതാണ്. അല്ലാത്തപക്ഷം, നിങ്ങൾക്ക് വായ്പ എടുക്കേണ്ടതാണ് വരാം. നിയമപരമായ കാര്യങ്ങളിൽ പെടാതെ സൂക്ഷിക്കുക. നിങ്ങളുടെ ബിസിനസ്സ് മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ വിദേശത്തേക്കോ വ്യാപിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ചില രാശിക്കാരുടെ വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം പൂർത്തീയാകാം. മൊത്തത്തിൽ, പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനുപകരം, വിശ്രമിക്കാനുള്ള ശരിയായ സമയമാണിത്.

പരിഹാരം- ഗായത്രി മന്ത്രം ദിവസവും 108 തവണ ചൊല്ലുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer